ബംഗാളില്‍ അരങ്ങേറിയ രാഷ്ട്രീയ യുദ്ധത്തില്‍ വിജയിച്ചതാരാണ് ?

5 years ago
5

മൂന്നാം ദിവസം ഉച്ചക്ക് ശേഷം വിജയം അവകാശപ്പെട്ട് ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരു പോലെ രംഗത്തെത്തിയപ്പോള്‍,യഥാര്‍ഥ വിജയം ആര്‍ക്കാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ അതാര്‍ക്കാണ് ഗുണകരമാവുകയെന്നുമാണ് ജനങ്ങള്‍ക്കിടയില്‍ ചോദ്യമുയര്‍ന്നത്.എന്നാല്‍,വ്യാഖ്യാനങ്ങള്‍ക്കതീതമെന്ന് കരുതി മാറ്റി വയ്ക്കാതെ ഇക്കുറി ഇതില്‍ തീര്‍പ്പ് കല്‍പിക്കാമെന്നതാണ് പ്രധാന സവിശേഷത.ഡല്‍ഹിയിലും ബംഗാളിലുമായി കഴിഞ്ഞ ദിവസങ്ങളില്‍ കൊടിയേറിയ രാഷ്ട്രീയ കാര്‍ണിവലിലെ കാറ്റനക്കം നോക്കിയാല്‍ പറയാം,രാഷ്ട്രീയ വിജയം തല്‍ക്കാലം മമതാ ബാനര്‍ജിക്കൊപ്പമാണ്-ആ വിജയത്തിന്റെ ധാര്‍മികത ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നിരിക്കെ തന്നെ. ബി.ജെ.പി, കേന്ദ്ര സര്‍ക്കാര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, സി.ബി.ഐ എന്നിവര്‍ ഒരു ഭാഗത്തും ,ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികള്‍ ഒഴികെയുള്ള പ്രതിപക്ഷ നിരയും മറുഭാഗത്തുമായി നിലയുറപ്പിച്ച പോരാട്ടം മമതയുടെ രാഷ്ട്രീയ വിജയത്തിലാണ് കലാശിച്ചത് എന്നതാണ് ബംഗാള്‍ നല്‍കുന്ന പാഠം. എന്നാല്‍,മമത ജയിച്ചപ്പോള്‍ പരാജയപ്പെട്ടത് മോദിയും ബി.ജെ.പിയും മാത്രമല്ല എന്നതാണ് ഈ വിജയത്തിന്റെ രാഷ്ട്രീയം. മമതയുടെ വിജയത്തില്‍ കോണ്‍ഗ്രസ് ക്ഷീണിക്കുകയും ഇടതുപാര്‍ട്ടികള്‍ക്ക് കോട്ടം തട്ടുകയും ചെയ്തു എന്ന് കൂടി പറയുമ്പോഴാണ് ചിത്രം പൂര്‍ണമാകുന്നത്. രാഷ്ട്രീയത്തിനപ്പുറം ധാര്‍മികതയുടെയോ നൈതികതയുടെയോ അടിത്തറ മമതയുടെ നീക്കങ്ങള്‍ക്ക് ഇല്ലെന്ന് സമ്മതിച്ചു കൊണ്ടു വേണം,ഈ രാഷ്ട്രീയവിജയത്തിന്റെ മാറ്റളക്കേണ്ടത്വിജയത്തിന്റെ ധാര്‍മികതരണ്ട് നേട്ടങ്ങളാണ് മൂന്ന് ദിവസം കൊണ്ട് രാഷ്ട്രീയത്തില്‍ നിന്ന് മമതാ ബാനര്‍ജി വലവീശിയെടുത്തത്മമതയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും മാത്രം ഗുണമായി മാറുന്ന നേട്ടങ്ങള്‍.അവിടെ ജനങ്ങളോ ബംഗാള്‍ എന്ന സംസ്ഥാനമോ ചിത്രത്തില്‍ ഇല്ല എന്നതാണ് വസ്തുത.ശാരദാ ചിട്ടി ഫണ്ട്,റോസ് വാലി ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട മമതയുടെ വിശ്വസ്തരായ തൃണമൂല്‍ നേതാക്കളെ രക്ഷിച്ചെടുക്കാന്‍ താല്‍ക്കാലികമായി മമതയ്ക്ക് കഴിഞ്ഞു എന്നതാണ് മമത സ്വന്തമാക്കിയ ഒന്നാമത്തെ നേട്ടം. 2013 മുതല്‍ രാഷ്ട്രീയപരമായ കളങ്കം വാരിയെറിഞ്ഞ ഈ കേസുകളില്‍ മമതയുടെ അടുപ്പക്കാരായ നേതാക്കള്‍ക്ക് നേരെയാണ് അന്വേഷണ സംഘങ്ങളുടെ റഡാര്‍.  തെളിവുകള്‍ നശിപ്പിച്ച് കുറ്റകൃത്യത്തില്‍ പങ്കാളിയായെന്ന ആരോപണം പോലീസ് കമ്മീഷണര്‍ രാജീവ്കുമാറിന് നേരെയും ഉണ്ട്ഏത് നിമിഷവും ഇവര്‍ അറസ്റ്റ് ചെയ്യപ്പെടാമെന്ന ഭീഷണിയിലാണ് കഴിഞ്ഞ നാലരവര്‍ഷം കടന്നു പോയത്.എന്നാല്‍ നാലര വര്‍ഷവും ഒന്നും സംഭവിച്ചില്ല.നാലര വര്‍ഷം കഴിഞ്ഞ് മോദി സര്‍ക്കാര്‍ കേസ് പൊടി തട്ടിയെടുത്തപ്പോള്‍,രാഷ്ട്രീയപ്രേരിതമെന്ന ആരോപണമുയര്‍ത്തി തെരുവ് സമരം സംഘടിപ്പിച്ച് അനുയായികളെ സംരക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് മമതയുടെ ഒന്നാം നേട്ടം.തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സി.ബി.ഐ.എന്ന അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് തന്നെ വേട്ടയാടാന്‍ മോദിയും ബി.ജെ.പിയും ശ്രമിക്കുന്നു എന്ന ആരോപണമുന്നയിച്ച് വിശ്വസനീയമായ രീതിയില്‍ കഥ തിരിക്കാന്‍ സമര്‍ഥയായ മമതയ്ക്ക് കഴിഞ്ഞു എന്നതാണ് ഈ നേട്ടത്തിന്റെ രാഷ്ട്രീയം. കേസന്വേഷണവുമായി എത്തിയ അന്വേഷണ ഏജന്‍സിയെ അവരുടെ  ചുമതലയില്‍ നിന്ന് കേട്ടുകേള്‍വിയില്ലാത്ത വിധം തടയുകയും ഭരണഘടനയുമായി ബന്ധപ്പെട്ട അസാധാരണ സ്ഥിതി വിശേഷമുണ്ടാക്കുകയും ചെയ്തെന്നുള്ള വസ്തുത ഈ ആരവത്തില്‍ മറയ്ക്കാനും മമതയ്ക്ക് കഴിഞ്ഞുരാജ്യം ഒരു പൊതുതിരഞ്ഞെടുപ്പിന്റെ വാതില്‍ക്കല്‍ എത്തി നില്‍ക്കെ,രാജ്യശ്രദ്ധയുടെ മുന്‍ നിരയിലേക്ക് മമത എന്ന നേതാവിനെ സ്വയം കൊണ്ടു പോയി പ്രതിഷ്ഠിക്കാന്‍, ഈ വിഷയത്തെ മമത ചാതുര്യത്തോടെ ഉപയോഗിച്ചു എന്നതാണ് ബംഗാള്‍ സംഭവം തൃണമൂല്‍ കോണ്‍ഗ്രസിന് നല്‍കിയ രണ്ടാം നേട്ടം.;മോദിക്കെതിരെ പ്രതിപക്ഷനിര കൈകോര്‍ക്കുന്ന ഈ ഘട്ടത്തില്‍ നേതൃസ്ഥാനത്തേക്ക് സ്വയം അവരോധിതയാവുകയും തിരഞ്ഞെടുപ്പിന് ശേഷംഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തേടി പ്രതിപക്ഷം അലയേണ്ടതില്ലെന്നുള്ള അപ്രഖ്യാപിത പ്രഖ്യാപനവുമാണ് മമത ഇതിലൂടെ നടത്തിയത്. അതുകൊണ്ടാണ് കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ താന്‍ മുന്‍ കയ്യെടുത്ത് സംഘടിപ്പിച്ച പ്രതിപക്ഷ കൂട്ടായ്മയാണ് മോദിയെ ചൊടിപ്പിച്ചതെന്നും അതിന്റ തുടര്‍ച്ചയാണ് സി.ബി.ഐ.യുടെ നീക്കമെന്നുംമൂന്ന് ദിവസം നീണ്ട തെരുവ് സമരത്തിലുടനീളം മമത ആവര്‍ത്തിച്ചത്. പ്രതിപക്ഷ സംഗമം മോദിയെ ഭയപ്പെടുത്തിയെന്നും അതിന് മുന്‍കയ്യെടുത്ത തന്നെ വേട്ടയാടുകയാണെന്നും മമത ഓരാ നിമിഷവും ഉരുവിട്ടു കൊണ്ടിരുന്നഇതോടെ ഇരപരിവേഷവും മമതയ്ക്ക് മേല്‍ ചാര്‍ത്തപ്പെട്ടു.തിരഞ്ഞൈടുപ്പിന് മൂന്ന് മാസം  മാത്രം ശേഷിക്കെ സി.ബി.ഐ അന്വേഷണമെന്ന നീക്കം ആവിഷ്‌കരിച്ച കേന്ദ്ര സര്‍ക്കാരിന്റെ അതിബുദ്ധിയും മമതക്ക് അനുഗ്രഹമായി.  ഇത് മൂലം മമതയുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന തോന്നല്‍ ബംഗാളിന് പുറത്തും സ്വീകരിക്കപ്പെട്ടു. ഇതോടെ, പ്രതിപക്ഷ കൂട്ടായ്മയുടെ നേതൃസ്ഥാനത്തേക്ക് മമത ആഗ്രഹിച്ച പ്രകാരം എത്താനുള്ള ദൂരം കുറഞ്ഞു.തെരുവ് സമരത്തെ ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കാനും മോദിയോട് നേരിട്ടേറ്റുമുട്ടാന്‍ ശേഷിയുള്ള നേതാവെന്ന പ്രതിച്ഛായ നിര്‍മിച്ചെടുക്കാനും ഒരളവു വരെ മമതക്ക് കഴിഞ്ഞു.ഇടതു നേതാക്കള്‍ ഒഴികെയുള്ള പ്രതിപക്ഷ നേതാക്കള്‍ മമതക്ക് പിന്തുണ പ്രഖ്യാപിക്കുകയും അവസാന ദിവസം ചന്ദ്രബാബുനായിഡു സമര വേദിയില്‍ നേരിട്ട് എത്തുകയും ചെയ്തു.;മമതയുടെ സമര്‍ഥമായ ഈ നീക്കം രാഹുല്‍ ഗാന്ധിയുടെ പ്രഭാവത്തിന്തെല്ല് ക്ഷീണമുണ്ടാക്കി എന്നതാണ് ഇതിനോട് ചേര്‍ത്തു വായിക്കേണ്ട മറ്റൊരു രാഷ്ടീയം; ബംഗാള്‍ രാഷ്ട്രീയത്തില്‍ തെരുവ് സമരമുണ്ടാക്കിയ ചലനങ്ങള്‍ വോട്ടായി മാറുകയും മമതക്ക് അംഗബലം കൂടുകയും ചെയ്താല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിനുള്ള രാഹുല്‍ ഗാന്ധിയുടെ അവകാശവാദം ഏകപക്ഷീയമാവുകയില്ല ദേശീയ തലസ്ഥാനത്തേക്ക് മമത സമരമുഖം മാറ്റുന്നതിന് ലക്ഷ്യം വേറൊന്നല്ലവിഷയം അവിടെ തീരുന്നില്ല,ഇടതുപാര്‍ട്ടികള്‍ക്ക് ഉണര്‍വ് നല്‍കി ഏറെ നാളുകള്‍ക്ക് ശേഷം വന്‍ പ്രവര്‍ത്തകപങ്കാളിത്തത്തോടെ സി.പി.എം റാലി സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മമത തെരുവ് സമരവുമായി രംഗത്തെത്തിയത്. സി.പി.എം റാലിക്ക് ദേശീയ മാധ്യമങ്ങളും പ്രാധാന്യം നല്‍കിയിരുന്നു.മമത സത്യഗ്രഹമിരുന്നതോടെ,റാലിയില്‍ നിന്ന് കണ്ണുകള്‍ മെട്രോ ചാനലിലേക്ക് കൂടുമാറി.ബി.ജെ.പിയും തൃണമൂലും ചേര്‍ന്നുള്ള നാടകമാണിതെല്ലാമെന്ന് സി.പി.എം.ആക്ഷേപം ഉയര്‍ത്തുകയും ചെയ്തു. റാലിയില്‍ തീരുന്നതല്ല,രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളെങ്കിലുംതാല്‍ക്കാലിക ക്ഷീണം മമതയുണ്ടാക്കിയെന്ന് വ്യക്തം.നീക്കം പിഴച്ചുബംഗാളിന്റെ കവാടം കടക്കാന്‍ അക്ഷീണം യത്നിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയപിഴവാണ് പുതിയ സംഭവ വികാസങ്ങളില്‍ മമതക്ക് അനുകൂലമായി മാറിയത്.മമത ഈ പിഴവുകള്‍ സമര്‍ഥമായി ഉപയോഗിച്ചു എന്ന് പറയുകയാവുംശരി. ബി.ജെ.പിക്ക് ആസൂത്രണത്തില്‍ പിഴവ് പറ്റി ഇടതുപാര്‍ട്ടികള്‍ ക്ഷീണിച്ച ബംഗാളില്‍ ടി.എം.സിയും ബി.ജെ.പിയും തമ്മില്‍ നേരിട്ടുള്ള യുദ്ധമാണ് അടുത്തി തിരഞ്ഞെടുപ്പുല്‍ അമിത് ഷായും നരേന്ദ്രമോദിയും ആഗ്രഹിക്കുന്നത്.അതിനായി കഴിഞ്ഞ നാലര വര്‍ഷമായി പുറമെ ബി.ജെ.പിയും അകമേ ആര്‍.എസ്.എസും ബംഗാളില്‍ മണ്ണൊരുക്കം നടത്തുകയാണ്.ബംഗാള്‍ ലക്ഷ്യമാക്കി അടുത്തിടെ മോദിയും ഷായും യോഗിയും അടിക്കടി നീങ്ങുന്നത് ഈ രാഷ്ട്രീയപദ്ധതിയുടെ ഭാഗമായാണ്.; മമതക്കും ടി.എം.സി നേതാക്കള്‍ക്കുമെതിരെ കഴിഞ്ഞ ഒരു മാസമായി കനത്ത പ്രചരണമാണ് ബി.ജെ.പി ആവിഷ്‌കരിക്കുന്നത്. വര്‍ഗ്ഗീയ ധ്രുവീകരണമടക്കമുള്ള മാര്‍ഗ്ഗങ്ങളും ബി.ജെ.പി തേടുന്നതായി ആക്ഷേപമുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം നാല്‍പത് അംഗ സി.ബി.ഐ സംഘം കൊല്‍ക്കത്തയില്‍ പോലീസ് കമ്മീഷണറുടെ വീട് ലക്ഷ്യമാക്കി നീങ്ങിയത് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപം.എന്തു കൊണ്ടാണ് നാലര വര്‍ഷം സര്‍ക്കാര്‍ മമതയെ വെറുതെ വിട്ടത് ?ഇതിനുത്തരം സാധ്യതകളുടെ കലയാണ് രാഷ്ട്രീയമെന്ന പഴയ നിര്‍വചനമാണ്സംസ്ഥാന രാഷ്ട്രീയത്തെ ഭയപ്പെടുത്താന്‍ കേന്ദ്ര രാഷ്ട്രീയം ഇപ്പോഴും വീശുന്ന വടി മുന്നൂറ്റി അമ്പത്തിയാറാം വകുപ്പാണ്. സാധാരണ അന്തരീക്ഷം നിലനിര്‍ത്താനായി ഏത് സംസ്ഥാനത്തും ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് ബംഗാളിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളെ പരാമര്‍ശിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയില്‍ പറഞ്ഞത്  ഇതിലേക്കുള്ള സൂചനയാണ്. തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ അതിലേയ്ക്ക് കാര്യങ്ങള്‍ നീളില്ലെങ്കിലും ബംഗാള്‍തര്‍ക്കം കേന്ദ്ര-സംസ്ഥാന ബന്ധത്തില്‍ മറ്റൊരു ഉലച്ചിലാണ്. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനെത്തുന്ന അന്വേഷണ സംഘത്തെ,നീതി പരിപാലിക്കാന്‍ ബാധ്യതയുള്ള ഒരു ഭരണകൂടം ആള്‍ബലമുയര്‍ത്തി തെരുവില്‍ തടയാന്‍ ശ്രമിക്കുമ്പോള്‍ ആ ഉലച്ചിലിന് ആക്കം കൂടുന്നുണ്ട്

Loading comments...