Premium Only Content
രാത്രി ഉണരുന്ന പട്ടായ
പകൽ ഉറക്കവും രാത്രി ഉണരുകയും ചെയ്യുന്ന നഗരമാണ് പട്ടായ
കേട്ടുകേൾവികളിൽ വിശ്വസിച്ചു കളയേണ്ട ഒന്നല്ല പാട്ടായി കാഴ്ചകൾ.
പട്ടായ മനുഷ്യമാംസത്തിന് വില പറയുന്ന നാട് മാത്രമല്ല,കുടുംബസമേതം സഞ്ചരിക്കാൻ കൊള്ളാവുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.
തായ്ലാന്റിന്റെ കടലോരമേഖലയാണ് പട്ടായ എന്ന കൊച്ചുപട്ടണം. ബീച്ച് സൗന്ദര്യം ആസ്വദിക്കാൻ പട്ടായയും നഗരസൗന്ദര്യം ആസ്വദിക്കാൻ ബാങ്കോക്കുമാണ് വിനോദസഞ്ചാരികൾ തിരഞ്ഞെടുക്കുക.
മനോഹരമായ കടൽത്തീരങ്ങൾ, വൃത്തിയുള്ള റോഡുകൾ, സുഖകരമായ കാലാവസ്ഥ, രസകരമായ വിനോദങ്ങൾ, വ്യത്യസ്തമായ കാഴ്ചകൾ, പല രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ എല്ലാ അർത്ഥത്തിലും സുഖിക്കാൻ വന്നിറങ്ങുന്ന സ്ഥലം അതാണ്പട്ടായ. മസാജിന് പേരു കേട്ട സ്ഥലം കൂടിയാണ്. രാവിലെ തുറക്കുന്ന മസാജ് പാർലറുകൾ രാത്രി പുലരുവോളം തുറന്നിരിക്കും. വ്യത്യസ്ത ഡ്രസ് കോഡിലുള്ള അർദ്ധനഗ്നരായ പെൺകുട്ടികൾ സഞ്ചാരികളെ കാത്ത് മസാജ് പാർലറുകൾക്ക് മുന്നിൽ നിരന്നിരിക്കുന്ന കാഴ്ച നഗരത്തിന്റെ എല്ലാം മുക്കിലും മൂലയിലും കാണുവാൻ കഴിയും.പകൽ ഉറക്കവും രാത്രി ഉണരുകയും ചെയ്യുന്ന നഗരമാണ് പട്ടായ. പകൽ സമയം റോഡുകളിൽ വാഹനങ്ങൾ തീരെക്കുറവാണ്. പകൽ സഞ്ചാരികൾ കൂടുതലും ബീച്ചുകളിൽ വാട്ടർ സ്‌പോർട്സ് ഇനങ്ങളിലും വെയിൽ കായലിലുമായി സമയം ചെലവഴിക്കുക.
ഡാൻസ് ബാറുകളും നൈറ്റ് ക്ലബ്ബുകളും രാത്രിയാകുന്നതോടെ ഉണരുകയായി.
ഇവിടുത്തെ മിക്ക ഡാൻസ് ബാറുകളും തായി റെസ്‌റ്റേറന്റുകളും നമ്മുടെ നാട്ടിലെ പോലെ നാലുചുവരുകൾക്കുള്ളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതല്ല. ചുവരുകൾക്ക് പകരം തൂണുകളിൽ തീർത്ത ഓപ്പൺ കൊട്ടിടങ്ങളാണ് ഭൂരിഭാഗവും. ഇത്തരത്തിൽ നിർമ്മിച്ചിരിക്കുന്നതിന്റെ ലക്ഷ്യവും സഞ്ചാരികളായ വഴിയാത്രകരുടെ ശ്രദ്ധ അങ്ങോട്ടേയ്ക്ക് ആകർഷിക്കുക എന്നതു തന്നെ. രണ്ടരകിലോമീറ്റർ ദൂരം നീണ്ട് കിടക്കുന്ന വാക്കിംഗ് സ്ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ചുവന്നതെരുവാണ് പട്ടായ നഗരത്തിന്റെ പ്രധാന ആകർഷണം.
പെൺകുട്ടികളെ താത്പര്യമില്ലാത്തവർക്കായി ഒരു സ്ട്രീറ്റ് തന്നെ ഇവിടെയുണ്ട്.
സ്വവർഗാനുരാഗികൾക്ക് മാത്രമായുള്ള തെരുവാണ് ബോയ്സ് സ്ട്രീറ്റ്.
പട്ടായയുടെ മറ്റൊരു മുഖ്യ ആകർഷണം അൽകസർ ഷോയാണ്.
തായ്ലാന്റിന്റെ എല്ലാവിധ സംസ്‌കാര, ടൂറിസമനോഭാവം പ്രകടമാക്കുന്ന ഒരുമണിക്കൂർ നേരത്തെ സ്‌റ്റേജ് ഷോയാണ് അൽകസർ ഷോ. രാത്രിക്കും പകലിനും ഈ നഗരത്തിന് രണ്ടുമുഖമാണ് ഉള്ളത്.
പകൽ കുടുംബസമേതം ആഘോഷിക്കാൻ കടലിന് നടുവിൽ പാരച്യൂട്ടിൽ പറക്കാനും കടലിനടിയിൽ പോയി പവിഴപ്പുറ്റുകളും മത്സ്യങ്ങളും കാണുവാൻ അവസരമുണ്ട്. ബസ് ഇല്ലാത്ത നഗരമാണ്പട്ടായ. പിക്കപ്പ് വാൻ പോലുള്ള ഷേയർ ടാക്സികളാണ് ഇവിടെ കൂടുതലും ടാക്സി ബൈക്കുകൾ, തുക എന്ന പേരിൽ അറിയപ്പെടുന്ന ഒട്ടോറിക്ഷകളുമാണ് പ്രധാന യാത്രാമാർഗം. ജീവിതച്ചെലവ് വളരെ കുറഞ്ഞ നഗരം കൂടിയാണ് പട്ടായ. താമസം, ആഹാരം, മദ്യം എല്ലാറ്റിനും ഇവിടെ വിലക്കുറവാണ്. ത്രീസ്റ്റാർ ഹോട്ടലിൽ താമസിക്കുന്നതിന് ഭക്ഷണം അടക്കം 2000 ബാത്ത് ചെലവ് വരുകയേ ഉള്ളൂ.
പെട്ടികടകളിൽ തുടങ്ങി സ്റ്റാർ ഹോട്ടലുകളിൽ വരെ മദ്യം സുലഭമാണ്.
അത്ഭുതപ്പെടുത്തുന്ന മറ്റൊരു സംഗതി എല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കുമുന്നിലും ചെറിയ ബുദ്ധക്ഷേത്രം ഉണ്ടെന്നതാണ്. രാവിലെ ഈ ക്ഷേത്രങ്ങളിൽ ആഹാരവസ്തുക്കൾ അർപ്പിച്ച ശേഷമേ ഇവർ അന്നത്തെ ദിവസം ആരംഭിക്കുകയുള്ളൂ. നിരവധി മത്സ്യത്തൊഴിലാളിഗ്രാമങ്ങളും കൃഷിയിടങ്ങളും പട്ടായയിൽ ഉണ്ട്. അറുപതുകളിൽ കേവലം മീൻപിടിത്ത ഗ്രാമം മാത്രമായിരുന്ന പട്ടായയിലേക്ക് ബാങ്കോക്കിൽ നിന്നു ആളുകൾ അവധി ആഘോഷിക്കാൻ എത്തിത്തുടങ്ങിയതോടെയാണ് പുതിയ മുഖമുണ്ടായത്.
പട്ടായ നഗരത്തിൽ നിന്ന് അധികം അകലെയല്ലാത്ത കോറൽ ദ്വീപിൽ സ്പീഡ് ബോട്ടിൽ പോകാനുള്ള സൗകര്യമുണ്ട്. ചെറുകുന്നിന് താഴെയായി സ്ഥിതി ചെയ്യുന്ന കോറൽ ദ്വീപ് ബീച്ചിൽ എല്ലാവിധ ജലവിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.
പട്ടായിലെ മറ്റൊരു പ്രധാന ആകർഷണം ഒരുലക്ഷം സ്‌ക്വയർഫീറ്റിൽ വ്യാപിച്ച് കിടക്കുന്ന ഫ്‌ളോട്ടിംഗ് മാർക്കറ്റാണ്.
വെള്ളത്തിൽ മരത്തടിയാൽ നിർമിച്ചിട്ടുള്ള ഈ മാർക്കറ്റ് ഒരു സ്വകാര്യവ്യക്തിയുടെതാണ്. അതുകൊണ്ടു തന്നെ ഇവിടെ പ്രവേശിക്കണമെങ്കിൽ പാസ് എടുക്കണം. തോണിയിൽ വേണമെങ്കിൽ സഞ്ചരിക്കാം ഇല്ലെങ്കിൽ കടകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുവഴിയിലൂടെ സഞ്ചരിക്കാം. ഒഴുകുന്ന കടകൾ ആണ് പ്രധാന ആകർഷണം. ചെറുവള്ളത്തിലാണ് ഇവിടുത്തെ കച്ചവടം. മുതല ഫ്രൈ മുതൽ പുഴു, തേൾ, പാറ്റ, പുൽച്ചാടി തുടങ്ങി ജീവികളെ രുചിച്ചു നോക്കേണ്ടവർക്ക് ഇവിടെ അവയെല്ലാം ലഭിക്കും. ഒരു പ്ലേറ്റ് പുഴു വറുത്തതിന് 150 ബാത്തും ഒരു ബോട്ടിൽ പുഴു ഉണങ്ങിയതിന് 450 ബാത്തുമാണ് വില.
വ്യത്യസ്തങ്ങളായ പലഹാരങ്ങൾ വള്ളത്തിൽ ഇരുന്ന് ഉണ്ടാക്കി വിൽപനയ്ക്കായി നിരത്തി വച്ചിട്ടുണ്ടെങ്കിലും തായ് ഭക്ഷണം ഉണ്ടാക്കുന്ന മണം അടിച്ചാൽ പിന്നീട് ഭക്ഷണം എന്ന വാക്കുതന്നെ വെറുത്ത് പോകും. ഇവിടുത്തെ മറ്റൊരു സ്‌പെഷ്യൽ വിഭവമാണ് ഞണ്ട് ഉപ്പിലിട്ടത്.
ടവർ ജംപ്, സ്‌കൈ റോപ്പ്, കറങ്ങുന്ന ഭക്ഷണശാല തുടങ്ങിയവ ഇവിടെയുണ്ട്.
പാർക്ക് ടവറിന് മുകളിൽ നിന്നാൽ പട്ടായ നഗരം മുഴുവൻ കാണുവാൻ സാധിക്കും. ലോകത്തിലെ ഏറ്റവും വലിയ രത്ന നിർമാണശാലയും ഇവിടെയാണ്. സന്ദർശകർക്ക് രത്നം ഉണ്ടാക്കുന്നത് മുതൽ അത് ആഭരണം ആയി തീരുന്ന വരെയുള്ള കാര്യങ്ങൾ ഇവിടെ കാണാനാകും. വിശാലമായ രത്ന ആഭരണ ഷോറൂമും ചെറിയ കടകളും ഇതിനകത്തുണ്ട്. കൈയിൽ കാശുണ്ടെങ്കിൽ ഒറിജിനൽ രത്നം വാങ്ങി പോരുകയും ചെയ്യാം.
-
1:29
News60
6 years agoമസ്കറ്റ് - രാത്രി നിർമ്മാണ ജോലികൾക്ക് വിലക്ക്
4 -
1:32
News60
6 years agoമകരവിളക്ക് ദർശനം കാത്ത് അയ്യപ്പന്മാർ
3 -
1:57
News60
5 years agoപാര്‍ട്ടിക്ക് വിധേയനാകണം; പത്മകുമാറിന് കർശനനിർദേശം
-
1:08
News60
6 years agoഭീകരരെ നേരിടാന്‍ ഇന്ത്യന്‍ സേനയ്ക്ക് തെർമൽ ഇമേജറുകൾ
-
1:33
News60
6 years agoശബരിമല ഭണ്ഡാരത്തിൽ ‘സ്വാമി ശരണം, സേവ് ശബരിമല’
-
1:08
News60
6 years ago $0.01 earnedരാത്രി മാത്രം മനുഷ്യർ പുറത്തിറങ്ങുന്ന അപൂർവ നഗരമാണ് കാർവാഷ്ക്കോ
37 -
0:57
anweshanam
6 years agoകനത്ത മഴ വരുന്നു; ശ്രദ്ധിക്കുക എവിടെയൊക്കെ പോകരുത്
-
0:52
News60
6 years agoഒടുവില്‍ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തി
5 -
1:17
News60
6 years agoആരോഗ്യം തകര്‍ക്കും വൈകിയുള്ള ആഹാരം
1 -
1:02
News60
6 years agoചില മേക്ക് അപ്പ് അബദ്ധങ്ങള്‍
8