Premium Only Content

പാര്‍ട്ടിക്ക് വിധേയനാകണം; പത്മകുമാറിന് കർശനനിർദേശം
പത്മകുമാറിന്റെ നിലപാടു കൊണ്ട് മാത്രമാണ്ദേ വസ്വം ബോര്‍ഡും സര്‍ക്കാരും പ്രതിസന്ധിയിലാവുന്നതെന്ന് കോടിയേരി
ശബരിമല യുവതീപ്രവേശത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് സി.പി.എം നിര്‍ദേശം.
പത്മകുമാറിന്റെ നിലപാടു കൊണ്ട് മാത്രമാണ്ദേ വസ്വം ബോര്‍ഡും സര്‍ക്കാരും പ്രതിസന്ധിയിലാവുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്മകുമാറിനെ അറിയിച്ചു. രാഷ്ട്രീയമായി ലഭിച്ച സ്ഥാനത്തിരുന്ന് പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി പത്മകുമാറിന് നല്‍കിയിരിക്കുന്നത്. യുവതിപ്രവേശത്തില്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചതിന് തൊട്ടടുത്ത ദിവസം പത്മകുമാര്‍ ആറന്‍മുളയില്‍ നടത്തിയ ഈ പ്രസ്താവന ബാഹ്യശക്തികളുടെ ഇടപെടലോടെയാണെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിലപാടിന് അനുകൂലമായി സംസാരിച്ച് ഒരു രാത്രി കഴിഞ്ഞപ്പോള്‍ പത്മകുമാര്‍ നിലപാട് മാറ്റിയത് യുവതിപ്രവേശത്തിന് എതിരെ നില്‍ക്കുന്നവരുടെ താല്പര്യപ്രകാരമാണെന്ന സൂചന പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്.
സുപ്രീംകോടതിയിലേക്ക് ദേവസ്വം കമ്മീഷണറെ അയക്കുന്നതിന് മുന്‍പ് കൃത്യമായ നിര്‍ദേശം നല്‍കാതിരുന്നത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍ിന്റെ വീഴ്ചയായാണ് സി.പി.എം നേതൃത്വം കാണുന്നത്. മൂന്ന് പേര്‍ കേസ് നടത്തിപ്പിനായി സുപ്രീംകോടതിയില്‍ പോയിട്ടും തന്നെ മാത്രം തിരഞ്ഞ് പിടിച്ച് ആക്രമിച്ചെന്ന പരാതി ദേവസ്വം കമ്മീഷണർ എന്‍ വാസു പാര്‍ട്ടി നേതൃത്വത്തെ അറിച്ചതോടെയാണ് പത്മകുമാറിനെ നിയന്ത്രിക്കണമെന്ന് നിര്‍ദേശം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നത്.
ആശയകുഴപ്പമുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന വേണ്ടെന്നാണ് സി.പി.എം നേതൃത്വം പത്മകുമാറിനെ അറിയിച്ചു കഴിഞ്ഞു.
ശബരിമലയില്‍ പാര്‍ട്ടിക്കൊപ്പമെന്ന്പ ത്മകുമാറിന്റെ പ്രസ്താവന ബോര്‍ഡിനുള്ളില്‍ വെടിനിര്‍ത്തല്‍ ഉണ്ടായിക്കിയിട്ടുണ്ട് . എന്നാല്‍ പത്മകുമാര്‍ പ്രസിഡന്റായി വന്നതിന് ശേഷം ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം അതിന്റെ രീതിയിലല്ലെന്ന് ദേവസ്വം കമ്മീഷണര്‍ പാര്‍ട്ടി നേതൃത്വത്തിനെ ബോധിപ്പിച്ചതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. പത്മകുമാര്‍ രാഷ്ട്രീയ എതിരാളികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുവെന്ന സംശയം സി.പി.എം നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. ഇതുകൊണ്ടാണ് പത്മകുമാര്‍ പുറത്തേക്ക് പോവുകയല്ല, പാര്‍ട്ടിക്ക് വിധേയപ്പെടുകയാണ് വേണ്ടതെന്ന നിലപാട് സി.പി.എം സ്വീകരിച്ചത്
-
1:11
News60
6 years agoഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രീയപ്പാര്‍ട്ടി
6 -
LIVE
GrimmHollywood
5 hours ago🔴LIVE • GRIMM HOLLYWOOD • CLASSIC HALO • WITH THE ROCKSTARS of RUMBLE •
364 watching -
LIVE
MissesMaam
6 hours agoCan we survive the Oregon Trail ? 💚✨
333 watching -
12:19
Mrgunsngear
1 day ago $7.71 earnedHUXWRX RAD 9 Suppressor Review
63K25 -
LIVE
JdaDelete
7 hours ago $0.09 earnedThe Legend of Zelda: Oracle of Seasons | Part 2
65 watching -
LIVE
LumpyPotatoX2
3 hours agoSub-Sunday with Casual Verdansk - #RumbleGaming
169 watching -
23:50
marcushouse
18 hours ago $6.31 earnedStarship Is About to Do Something It’s Never Done Before - A Huge First!
62.1K19 -
LIVE
DJC GAME STUDIOS
2 hours ago $0.16 earnedThe Sunday BrUnCh StReAm - LIVE Retro Gaming with DJC
86 watching -
LIVE
FrizzleMcDizzle
4 hours agoElden Ring Seamless COOP
108 watching -
41:56
CatfishedOnline
2 days agoKinky Man Sends 401k to Romance Scammer from Ghana!
47.1K14