Premium Only Content

പേസ്‌മേക്കർ ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങൾക്ക് വിലകുറയ്ക്കും
പേസ്‌മേക്കറും കൃത്രിമ ഇടുപ്പെല്ലും ഉൾപ്പെടെ 400-ലേറെ മെഡിക്കൽ ഉപകരണങ്ങൾക്ക് വില കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രാലയം
ഹൃദയത്തിൽ ഘടിപ്പിക്കുന്ന പേസ്‌മേക്കറും കൃത്രിമ ഇടുപ്പെല്ലും ഉൾപ്പെടെ 400-ലേറെ മെഡിക്കൽ ഉപകരണങ്ങൾക്ക് വില കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രാലയം.
രക്തസമ്മർദമളക്കുന്ന ഉപകരണം, സി.ടി.-എം.ആർ.ഐ. സ്കാനിങ് മെഷിനുകൾ, കൃത്രിമ അസ്ഥിഘടകങ്ങൾ തുടങ്ങി ഇതുവരെ വിലനിയന്ത്രണപട്ടികയിൽ ഉൾപ്പെടാത്ത ഉപകരണങ്ങൾക്കാണ് വില കുറയ്ക്കുക. 50 മുതൽ 80 വരെ ശതമാനം വില നിയന്ത്രണമേർപ്പെടുത്താനാണ് ആലോചന.ഇറക്കുമതിചെയ്യുന്ന ഉപകരണങ്ങൾക്കും നിയന്ത്രണം ബാധകമാകും. ഇവയുടെ ഗുണനിലവാരം കർശനമായി നിരീക്ഷിക്കും. ഇതിനായി ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്സ് നിയമത്തിൽ ഭേദഗതി വരുത്തും.അതേസമയം, അവശ്യമരുന്നുകളെ നിർബന്ധമായും വിലനിയന്ത്രണപട്ടികയിൽ ഉൾപ്പെടുത്തുന്ന രീതി കേന്ദ്രം അവസാനിപ്പിച്ചു.
കഴിഞ്ഞദിവസം രൂപവത്കരിച്ച നീതി ആയോഗിനുകീഴിലുള്ള സമിതിക്കാണ് ഇനിമുതൽ വില കുറയ്ക്കുന്ന മരുന്നുകളെ നിശ്ചയിക്കുന്നതിനുള്ള അധികാരം.
നീതി ആയോഗിന്റെ ആരോഗ്യവിഭാഗത്തിലെ അംഗം, ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ആരോഗ്യ സേവനവിഭാഗം ഡയറക്ടർ ജനറൽ, ബയോമെഡിക്കൽ രംഗത്തെ വിദഗ്ധൻ എന്നിവരടങ്ങിയ ഏഴംഗസമിതിക്കാണ് രൂപംനൽകിയത്.ഇതോടെ ദേശീയ ഔഷധവിലനിർണയ സമിതിയുടെ (എൻ.പി.പി.എ.) അധികാരങ്ങൾ ഭാഗികമായി നഷ്ടപ്പെട്ടു. നേരത്തേ ആരോഗ്യമന്ത്രാലയവും ഫാർമസ്യൂട്ടിക്കൽ വകുപ്പും തയ്യാറാക്കുന്ന പട്ടികയിൽനിന്ന് വില കുറയ്ക്കേണ്ട മരുന്നുകളെ തിരഞ്ഞെടുക്കുന്നത് എൻ.പി.പി.എ. ആയിരുന്നു. ഇതേ അധികാരമുപയോഗിച്ചാണ് സ്റ്റെന്റുകൾക്കും കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന അസ്ഥിഘടകങ്ങൾക്കും വില കുറച്ചത്.
എന്നാൽ, അവശ്യമരുന്നുകളുടെ പട്ടികയിൽ നിലവിലുള്ള 750 മരുന്നുസംയുക്തങ്ങളുടെ വിലനിയന്ത്രണം അതേപടി തുടരും.
-
2:23
News60
6 years ago $0.01 earnedഅഗസ്ത്യാർകൂടത്തിലേക്ക് സ്ത്രീ ഉൾപ്പെടെ ആദ്യസംഘം
14 -
1:27
News60
6 years agoസന്യാസിമാർക്കു ഭാരതരത്ന നൽകാത്തതിൽ വിമർശനം
-
1:44
News60
6 years agoമല ചവിട്ടിയത് പത്ത് യുവതികളെന്ന് സൂചന
-
1:59
News60
6 years agoമോദിയുടെ അഴിമതികൾ മാത്രം പറയാൻ ഒരു വെബ്സൈറ്റ്
4 -
0:52
News60
6 years agoഗാന്ധിജിയുടെ ഹൃദയമിടിപ്പ് പുനഃസൃഷ്ടിക്കുന്നു
17 -
1:31
News60
6 years agoഈ ക്ഷേത്രത്തില് സൂക്ഷിച്ചോ...തേങ്ങ തലയിലെറിഞ്ഞ് പൊട്ടിയ്ക്കും
28 -
1:16
News60
6 years agoപ്രളയാനന്തര വിവരശേഖരണത്തിന് മൊബൈൽ ആപ്ലിക്കേഷൻ
2 -
1:09
News60
6 years agoBlack box in Train
-
LIVE
vivafrei
2 hours agoImpeach Judge Boasberg! Stephen Miller Schools Kasie Hunt! Mark Carney's Tavistock Scandal & MORE!
4,272 watching -
LIVE
The Quartering
4 hours agoTrump Deploys WARSHIPS., Middle East WAR Erupts, JKF Files Released Woke Snow White Disaster & More
44,691 watching