Premium Only Content
കർശനമായ ഇസ്ലാം നിയമങ്ങളോട് എതിർപ്പ് ; സൗദി വിട്ട പെൺകുട്ടിക്ക് അഭയം നൽകി കാനഡ
കർശനമായ ഇസ്ലാം മത നിയമങ്ങളോടുള്ള എതിർപ്പാണ് നാട് വിടാൻ റഹാഫിനെ പ്രേരിപ്പിച്ചത്
കുടുംബം പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സൗദി അറേബ്യ വിട്ട് തായ്ലാന്റിലെത്തിയ പെണ്‍കുട്ടിക്കു കാനഡ അഭയം നൽകി.ടൊറൊന്റോ വിമാനത്താവളത്തിലെത്തിയ റഹാഫ് മുഹമ്മദ് അല്‍ ഖാനൂന്‍ എന്ന 18കാരിയെ കാനഡയുടെ ജനപ്രിയയായ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ആണ് സ്വീകരിക്കാനെത്തിയത്. "ഇത് റാഹഫ് അല്ഖുനൂന്, ധീരയായ പുതിയ കനേഡിയന്‍"-ടോറന്റോ വിമാനത്താവളത്തില്‍ വന്നിറങ്ങിയ സൗദി പെണ്‍കുട്ടിയെ ആശ്ലേഷിച്ച് കൊണ്ടു കാനഡ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു.‘കാനഡ’ എന്ന് എഴുതിയ സ്വെറ്റ്ഷര്‍ട്ട് ഇട്ടായിരുന്നു റഹാഫ് കാനഡയിലെത്തിയത്. ‘വളരെ തന്റേടിയായ പുതിയ കാനഡക്കാരി’ എന്ന് പറഞ്ഞാണ് ക്രിസ്റ്റിയ റഹാഫിനെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. ‘ഒരാളെ നമുക്ക് രക്ഷിക്കാന്‍ കഴിയുമെങ്കില്‍, ഒരു സത്രീയെ രക്ഷിക്കാന്‍ കവിയുമെങ്കില്‍ അത് വളരെ നല്ല കാര്യമാണ്,’ ക്രിസ്റ്റിയ പറഞ്ഞു.കർശനമായ ഇസ്ലാം മത നിയമങ്ങളോടുള്ള എതിർപ്പാണ് നാട് വിടാൻ റഹാഫിനെ പ്രേരിപ്പിച്ചത് . ടൊറന്റോയിലേക്കുള്ള വിമാനത്തിലൽ കാഷ്വലായ വസ്ത്രം ധരിച്ച റാഫ് ഫസ്റ്റ് ക്ലാസിലിരുന്ന് ക്ലാരെറ്റ് , ചാര്ഡോനേ വൈനുകളും കാവിയറും കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ റാഫ് ട്വീറ്റ് ചെയ്തിരുന്നു . ബിസിനസ് ക്ലാസില്‍ വളരെ റിലാക്സ് ചെയ്തിരിക്കുന്ന റാഫിനെയാണ് ഇതില്‍ കാണാന്‍ സാധിക്കുന്നത്. തന്റെ ദുരവസ്ഥയില്‍ തനിക്ക് പിന്തുണയേകി കൂടെ നില്‍ക്കുകയും തന്റെ ജീവന് രക്ഷിക്കുകയും ചെയ്തവരോടെല്ലാം നന്ദി പറയുന്നുവെന്നാണ് റാഫ് പ്രതികരിച്ചിരിക്കുന്നത്. ഈ സ്നേഹത്താല്‍ തനിക്ക് കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയാകാന്‍ പ്രചോദനം ലഭിച്ചുവെന്നും റാഫ് പറയുന്നു. ഇസ്ലാമിക മതത്തിൽ നിന്നും മാറുന്നതുമായി ബന്ധപ്പെട്ട് കുടുംബവുമായുണ്ടായ തർക്കത്തെ തുടർന്നാണ് റഹാഫ് രാജ്യം വിട്ടത് .ഇസ്ലാമിലേക്കുള്ള മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇസ്ലാം ഉപേക്ഷിച്ചു പോകുന്നവരെ കർക്കശമായാണ് സൗദി അറേബ്യ നേരിടുന്നത്. മിക്കപ്പോഴും വധശിക്ഷയാണ് "കുറ്റവാളികൾ"ക്ക് വിധിക്കുന്നത്. യാഥാസ്ഥിതിക ഇസ്ലാം വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയായ പെൺകുട്ടികൾക്കും ഇവിടെ പുരുഷ രക്ഷകർത്താവ് നിയപരമായി ആവശ്യമാണ്.ഇസ്ലാം ഉപേക്ഷിക്കുന്നു എന്ന് പ്രഖ്യാപിച്ച റഹാഫിന് ബന്ധുക്കളിൽ നിന്ന് കൊടിയ പീഡനവും തടവും നേരിടേണ്ടി വന്നു. സൗദിയിലെ പീഡനങ്ങളിൽ മനം മടുത്ത ഇവർ വീട്ടുകാർക്കൊപ്പം കുവൈത്തിൽ എത്തിയപ്പോഴായിരുന്നു ആരുമറിയാതെ തായ്ലാന്റിലേക്ക് കടന്നത്. ഓസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു നീക്കം. ബാങ്ക്കോംഗിൽ നിന്നും ഓസ്ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ബാങ്ക് കോംഗ് എയർപോർട്ടിൽ റാഫിനെ തടഞ്ഞ് വയ്ക്കുകയായിരുന്നു. റാഫ് അനുവാദമില്ലാതെയാണ് സൗദി വിട്ടതെന്ന് പിതാവ് വെളിപ്പെടുത്തിയതിനെ തുടർന്ന് തായ് പോലീസ് ബാങ്കോക്ക് വിമാനത്താവളത്തില്‍ വച്ച് പിടികൂടി പാസ്പോര്‍ട്ട് പിടിച്ചെടുത്തശേഷം ഹോട്ടല്മുറിയിലാക്കി .ബാങ്കോക്കിലെ ഹോട്ടലില്‍ കയറി വാതിലടച്ച യുവതി, തന്നെ സൗദിയിലേക്ക് തിരിച്ചയക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.പൊലീസ് തിരിച്ചയയ്ക്കുമെന്ന ഭീതിയിൽ, ഹോട്ടൽ മുറിയിൽ പുറത്തുനിന്നാരും കയറാതിരിക്കാൻ കട്ടിലും മേശയും വാതിലിനു പിന്നിൽ നിരത്തി പ്രതിരോധം തീർത്ത പെൺകുട്ടിയുടെ ചിത്രം ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴി സംഭവത്തിന് വന്‍ പ്രചാരം ലഭിച്ചതോടെയാണ് യുഎന്നും മനുഷ്യാവകാശ സംഘടനകളും വിഷയത്തില്‍ ഇടപെട്ടത്. തന്നെ സൗദിയിലേക്ക് തിരിച്ചയച്ചാൽ പിതാവ് തന്നെ കൊല്ലുമെന്നും യുവതി തായ് പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് യുഎന്‍ ഇടപെട്ടതും കാനഡ അഭയം നല്‍കാമെന്ന് പറഞ്ഞതും.തൊട്ടുപിന്നാലെ ബാങ്കോക്കില്‍ നിന്നുള്ള വിമാനത്തില്‍ യുവതി കാനഡിയിലേക്ക് പോയി . യുവതിക്ക് യുഎന്‍ അഭയാര്‍ഥി പദവി നല്കി. കാനഡയും ഓസ്ട്രേലിയയും അഭയം വാഗ്ദാനം ചെയ്തുവെങ്കിലും കാനഡയില്‍ അഭയം തേടാനുള്ള റാഹഫിന്റെ തീരുമാനം വ്യക്തിപരമായിരുന്നു . റഹാഫിന് വളരെയധികം വധഭീഷണിയുള്ളതായി ഇവരോട് അടുപ്പമുള്ള ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക സോഫി മക്നീല്‍ വെളിപ്പെടുത്തിയിരുന്നു. ഇതുമൂലം റഹാഫ് ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവി പ്പിച്ചിരിക്കുകയാണ്. കാനഡയും സൗദിയും തമ്മില്‍ ബന്ധം വഷളായിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. വനിതാ ആക്ടിവിസ്റ്റുകളുടെ വിഷയത്തില്‍ കാനഡ ഇടപെട്ടതാണ് സൗദിയുമായുള്ള ബന്ധം വഷളാകാന്‍ കാരണം.പുതിയ സംഭവത്തോടെ കുടുംബ കലഹം രാജ്യങ്ങള്‍ തമ്മിലുള്ള കലഹമായി വിഷയം മാറുമോ എന്ന ആശങ്ക പരന്നിട്ടുണ്ട്.
-
1:09
News60
5 years agoസൗദി വനിതകള്‍ക്ക് ബൈക്കോടിക്കാന്‍ വിലക്ക്
2 -
3:16
News60
5 years agoജിപിഎസ് തകരുമെന്ന് മുന്നറിയിപ്പ് നൽകി ഉത്തര ധ്രുവം മാറുന്നു
-
1:21
News60
5 years agoരജിസ്റ്റർ ചെയ്യാത്ത എല്ലാ നിക്ഷേപപദ്ധതികളും നിയമവിരുദ്ധം
-
1:46
News60
5 years agoപൈസ കൊടുത്താൽ ആകാശത്ത് പരസ്യവും, ഉല്‍കാ പതനവും
-
1:32
News60
5 years agoകെ.എസ്.ആർ.ടി.സി; ഭരണം യൂണിയന്
7 -
1:23
News60
5 years ago $0.01 earnedനിര്‍മാണം എംഎല്‍എയുടെ സാന്നിധ്യത്തിൽ തന്നെ
54 -
1:04
News60
5 years ago17 കാരിയെ കോൺഗ്രസ് നേതാവ് പീഡിപ്പിച്ചു
1 -
1:54
News60
5 years agoഒമാനില്‍ മരണപ്പെട്ടത് 2,500 പ്രവാസികള്‍
-
1:15
News60
5 years agoപ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്
8 -
1:07
News60
5 years ago1 .5 മണിക്കൂർ കടുവയെ നോക്കി തുരത്തിയോടിച്ചു വനിതാ ഗാർഡ്
1