മധുര പാനീയങ്ങൾ കരൾ രോഗവും, സ്ട്രോക്കും ഉണ്ടാക്കും

6 years ago

മധുര പാനീയങ്ങള്‍ അമിതവണ്ണത്തിനും ഓർമ ശക്തി കുറയുന്നതിനും കാരണമാകും

മധുര പാനീയങ്ങൾ, സോഡ എന്നിവ അമിതമായി കുടിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല.
ചൂടുകാലത്ത് ദാഹശമനത്തിലും ശരീര ക്ഷീണം അകറ്റാനും പാനീയങ്ങള്‍ നല്ലതാണ്. ത്രസിപ്പിക്കും ഫ്ലേവറും നിറവും സമ്മാനിക്കുന്ന ഈ പാനീയങ്ങള്‍ കാണാന്‍ ഭംഗിയാണെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതല്ല. മധുര പാനീയങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ കുറച്ചൊന്നുമല്ല.
മധുര പാനീയങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കുറച്ചൊന്നുമല്ല. മധുര പാനീയങ്ങൾ, സോഡ എന്നിവ കുടിക്കുന്നതിലൂടെ കരൾ രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം.
യുഎസിലെ ജോൺ ഹോപ്പ്കിൻസ് ബ്ലൂംബർ​ഗ് സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 3,003 സ്ത്രീകളിലും പുരുഷന്മാരിലുമാണ് പഠനം നടത്തിയപ്പോഴാണ് ഈ കണ്ടെത്തൽ. മധുര പാനീയങ്ങൾ കുടിച്ചാൽ സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ പറയുന്ന. സ്ഥിരമായി മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായിരിക്കുമെന്നും ​ഗവേഷകർ പറയുന്നു.

അമേരിക്കൻ സൊസെെറ്റി ഓഫ് നെഫ്രോളജി എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എല്ലാതരം മധുരപാനീയങ്ങളും കരൾ രോ​ഗം ഉണ്ടാക്കാമെന്ന് ​ഗവേഷകനായ റെബോൾസ് പറഞ്ഞു. മധുര പാനീയങ്ങള്‍ അമിതവണ്ണത്തിനും ഓർമ ശക്തി കുറയുന്നതിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
മധുര പാനീയങ്ങള്‍ നിങ്ങളുടെ ഓര്‍മശക്തിയെ തന്നെ ഇല്ലാതാക്കുമെന്നും പഠനം പറയുന്നു.
അല്‍ഷിമേഴ്സ് ആന്‍ഡ് ഡിമെന്‍ഷ്യ എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ഒരു പഠനത്തില്‍ പറയുന്നതനുസരിച്ച്‌ സോഡ ,മറ്റു ജ്യൂസ് ഐറ്റംസ് എന്നിവയുടെ ഉപയോഗം ഒരാളുടെ ഓര്‍മ്മശക്തി കുറയ്ക്കുമെന്നാണ് പറയുന്നത്. ഫ്രമിങ്ങ്ഹാം ഹാര്‍ട്ട് സ്റ്റഡി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
സ്ഥിരമായി മധുരപാനീയങ്ങള്‍ ഉപയോഗിക്കുന്നവരില്‍ അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായിരിക്കും.

മധുരപാനീയങ്ങള്‍ കുട്ടികള്ക്ക് അമിതവണ്ണത്തിനും അവരുടെ ഓര്മ്ശക്തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്ണിനയയില്‍ നടന്ന പഠനത്തില്‍ നിന്നാണ് ഈ നിഗമനം. വളര്ച്ചതയുടെ ഘട്ടങ്ങളില്‍ കുട്ടികളുടെ ഭക്ഷണശീലം അവരുടെ തലച്ചോറിനെ സാരമായി സ്വാധീനിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആദ്യം എലികളിലും പിന്നീടു മനുഷ്യരിലും പഠനം നടത്തി. അമിത അളവില്‍ ഫ്രക്‌ടോസ് കലര്ത്തി യ സിറപ്പ് നല്കിിക്കൊണ്ടായിരുന്നു പരീക്ഷണം. ഇവയ്ക്ക് അമിതവണ്ണമുണ്ടാകുകയും തലച്ചോറിലെ പ്രവര്ത്തിനങ്ങള്‍ മന്ദീഭവിക്കുകയും ചെയ്തതായി നിരീക്ഷണത്തില്‍ തെളിഞ്ഞു. പ്രമേഹരോഗലക്ഷണങ്ങളും ഇവയില്‍ കണ്ടെത്തി. എന്നാല്‍ ഈ സിറപ്പ് കഴിക്കാത്ത എലികളില്‍ ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ രേഖപ്പെടുത്തിയുമില്ല. കുട്ടികളിലും ഇതേ പ്രതികരണമാണ് ലഭിച്ചത്.

ഓര്മ്ശക്തി കുറഞ്ഞുവെന്നു മാത്രമല്ല, പല കുട്ടികളും അലസന്മാരെ പോലെ ഏതു നേരവും ചടഞ്ഞുകൂടി പ്രസരിപ്പു നഷ്ടപ്പെട്ടവരായിത്തീര്ന്നുരവത്രേ.

ഇനി മുതല്‍ കൃത്രിമ മധുരപാനീയങ്ങൾക്ക് വേണ്ടി വാശിപിടിക്കുന്ന കുട്ടികൾക്ക് ആരോഗ്യപ്രദമായ പഴച്ചാറുകളോ മറ്റോ നല്കുിന്നതാണ് ആരോഗ്യത്തിന് ഉത്തമം.അൽഷിമേഴ്സ് ആൻഡ് ഡിമെൻഷ്യ എന്ന ജേണലിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന ഒരു പഠനത്തിൽ പറയുന്നതനുസരിച്ച് സോഡ ,മറ്റു ജ്യൂസ് ഐറ്റംസ് എന്നിവയുടെ ഉപയോഗം ഒരാളുടെ ഓർമ്മശക്തി കുറയ്ക്കുമെന്നാണ്.ദിവസവും മൂന്നു പ്രാവശ്യം സോഡ കുടിയ്ക്കുന്ന ഒരാളിൽ സോഡ കുടിയ്ക്കാത്ത ഒരാളെ അപേക്ഷിച്ച് സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി.
സ്ഥിരമായി മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായിരിക്കും എന്ന് മാത്യൂ പോസ് എന്ന ഗവേഷകൻ പറയുന്നു.ഇവ തലച്ചോറിലേയ്ക്കുള്ള ഞരമ്പുകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു.
30 വയസ്സിനു മുകളിലുള്ള ഏകദേശം 4000 പേരിലാണ് ഗവേഷണം നടത്തിയത്.
പതിവായി ശീതളപാനീയങ്ങൾ ഉപയോഗിക്കുന്ന ദൂഷ്യഫലങ്ങൾ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ മുന്നറിയിപ്പുകൾ ഇനിയും ആവശ്യമാണ്

Loading comments...