ഉറക്കഗുളികയ്ക്ക് പകരം ചെറിജ്യൂസ്

5 years ago
6

രാത്രിയിൽ അല്പം ചെറിജ്യൂസ് കഴിച്ചാൽ മതി സുഖമായി ഉറങ്ങാം.

ഉറക്കപ്രശ്‌നങ്ങൾ ഉള്ളവർ ഇനി ചൂട് ചോക്‌ളേറ്റും, ഉറക്ക ഗുളികകളും കഴിച്ചും രണ്ട് സ്മാളു വീശിയും ഒന്നും ഉറക്കത്തെ വിളിച്ചു വരുത്തേണ്ടതില്ലെന്ന് സാരം.ബ്രിട്ടനിലെ നോർത്തംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരാഴ്ച അടുപ്പിച്ച് ചെറി ജ്യൂസ് കുടിച്ചവരെയും മറ്റ് പാനീയങ്ങൾ കുടിച്ചവരെയും നിരീക്ഷിച്ചു. ചെറി ജ്യൂസ് കുടിച്ചവർക്ക് ദീർഘസമയം നല്ല ഉറക്കം കിട്ടി. മാത്രമല്ല അവർ പകൽ ഉറക്കം തൂങ്ങുന്നതും ഇല്ലാതായി.ഉറങ്ങാനുള്ള അവരുടെ ശേഷി കൂടുകയും ചെയ്തു. ചെറിയിലടങ്ങിയ മെലാടോണിൻ ആണ് ഉറക്കത്തെ സഹായിക്കുന്ന ഘടകം.
നമ്മുടെ ഉറക്ക രീതിയും മറ്റും പാരമ്പര്യത്തിന്റെ ഘടകമായ ഡി. എൻ. എയാണ് നിശ്ചയിക്കുന്നതെങ്കിലും മാനസിക സമ്മർദം, ജോലിസ്വഭാവം, രോഗം, മാനസിക പ്രശ്‌നങ്ങൾ എന്നിവ അടക്കമുള്ള കാര്യങ്ങൾ ഉറക്കം കുറയ്ക്കാറുണ്ട്.ഗുളികയും മറ്റും നൽകിയാണ് ഈ പ്രശ്‌നം കുറയ്ക്കുന്നത്. ചെറുചൂട് പാൽ കുടിക്കുന്നത് ഉറക്കം നൽകും. അതുപോലെയോ അതിനേക്കാൾ മെച്ചമോ ആണ് ചെറി ജ്യൂസ് കുടിക്കുന്നത്.

Loading comments...