എറണാകുളത്ത് ഇനി പുതിയ ലൈസൻസ്

5 years ago
9

SUB : 'സാരഥി' പദ്ധതി എറണാകുളം ആര്‍.ടി. ഓഫീസിലും

ഉടമ-ഡ്രൈവര്‍ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കുറവ് വരുത്തി

SUB :വാഹന ഇന്‍ഷുറന്‍സ് തുകയില്‍ നികുതിയുള്‍പ്പെടെ അഞ്ഞൂറുരൂപയ്ക്കടുത്ത് കുറവുണ്ടാകാം

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ലൈസന്‍സിനായി അപേക്ഷിക്കുന്ന 'സാരഥി' പദ്ധതി എറണാകുളം ആര്‍.ടി. ഓഫീസിലും ആരംഭിചത്തോടെയാണിത് .നിലവില്‍ സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്ന ഡ്രൈവിങ് ലൈന്‍സ് ഉപയോഗിച്ച് ഇന്ത്യയില്‍ എവിടെയും വാഹനം ഓടിക്കാമെങ്കിലും പുതിയ പദ്ധതി വന്നതോടെ ലൈസന്‍സ് നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാകുമെന്നതാണ് പ്രത്യേകത.
രാജ്യത്താകെ എല്ലാ വാഹന ലൈസന്‍സുകളും ഏകീകരിക്കാന്‍ ലക്‌ഷ്യം വച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളാണ് 'വാഹന്‍', 'സാരഥി' എന്നിവ.
'സാരഥി'യാണ് ജില്ലയില്‍ കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചത്. 'വാഹന്‍' വാഹന രജിസ്‌ട്രേഷനും 'സാരഥി' ഡ്രൈവിങ് ലൈസന്‍സുമാണ്. ആറുതരം സുരക്ഷാസംവിധാനമാണ് പ്ലാസ്റ്റിക് കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സിനുള്ളത്. ക്യു.ആര്‍. കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യു.വി. എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ എന്നിവ അടങ്ങിയതാണ് സുരക്ഷാ സംവിധാനങ്ങള്‍.
വ്യക്തിയുടെ മറ്റ് വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇളംമഞ്ഞ, പച്ച, വയലറ്റ് നിറങ്ങള്‍ ലയിപ്പിച്ച മനോഹരമായ ഡിസൈനാണ് ലൈന്‍സിനുള്ളത്. 'ഇന്ത്യന്‍ യൂണിയന്‍ ഡ്രൈവിങ് ലൈസന്‍സ്' എന്ന തലവാചകത്തോട് ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മുദ്രയുണ്ട്.

...................................................................................

അതെ സമയം വാഹന ഇന്‍ഷുറന്‍സ് പോളിസികളില്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ട ഉടമ-ഡ്രൈവര്‍ പ്രീമയത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കുറവ് വരുത്തി.
ഇതോടെ വാഹന ഇന്‍ഷുറന്‍സ് തുകയില്‍ നികുതിയുള്‍പ്പെടെ അഞ്ഞൂറുരൂപയ്ക്കടുത്ത് കുറവുണ്ടാകാം. ഉടന്‍ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് നിരക്ക് കുറച്ചതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനികളുടെ സോഫ്റ്റ്വെയറില്‍ മാറ്റങ്ങള്‍ വരുന്നതേയുള്ളൂ. അതിനാല്‍ ഏതാനും ദിവസംകൂടി പഴയനില തുടരും.

ജനുവരി ഒന്നുമുതല്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയവുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ്‌ െറഗുലേറ്ററി ആന്‍ഡ് െഡവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.) നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായാണിത്.

Loading comments...