പുറത്ത് പോകേണ്ട! മദ്യം സര്‍ക്കാര്‍ വീട്ടിലെത്തിക്കും

5 years ago
5

പുറത്ത് പോകേണ്ട! മദ്യം സര്‍ക്കാര്‍ വീട്ടിലെത്തിക്കും

മദ്യ വ്യവസായത്തിന് വന്‍ മാറ്റങ്ങള്‍ വരുത്തുന്നതാകും പുതിയ പദ്ധതിയെന്ന് മഹാരാഷ്ട്ര എക്‌സൈസ് മന്ത്രി

മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മദ്യം വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം മദ്യം ഹോം ഡെലിവെറിയായി എത്തിക്കാന്‍ പദ്ധതിയൊരുക്കുന്നത്.മദ്യ വ്യവസായത്തിന് വന്‍ മാറ്റങ്ങള്‍ വരുത്തുന്നതാകും പുതിയ പദ്ധതിയെന്ന് മഹാരാഷ്ട്ര എക്‌സൈസ് മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്തെ ഇ-കൊമേഴ്‌സ് കമ്പനികള്‍ പലവ്യഞ്ജനങ്ങളും പച്ചക്കറിയും വീടുകളിലെത്തിക്കുന്നതിന് സമാനമായാവും മദ്യവും എത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം മദ്യം ഒാര്‍ഡര്‍ ചെയ്യുന്നവര്‍ പ്രായപൂര്‍ത്തിയായവരാണെന്ന് ഉറപ്പിക്കാന്‍ ഉപഭോക്താക്കള്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വില്‍പ്പനക്കാരന് നല്‍കേണ്ടി വന്നേക്കുമെന്ന് ബവന്‍കുലെ വ്യക്തമാക്കി.വ്യാജമദ്യം വില്‍ക്കാതിരിക്കാനും മദ്യം കടത്തിക്കൊണ്ടുപോകാതിരിക്കാനും മദ്യക്കുപ്പികളില്‍ ജിയോ ടാഗിങ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഇത് വഴി നിര്‍മ്മിക്കുന്നതു മുതല്‍ ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്നതു വരെ മദ്യക്കുപ്പി ട്രാക്ക് ചെയ്യാനാകും.

Loading comments...