മീ ടൂ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതി

5 years ago
4

മീ ടൂ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം

വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ നിയോഗിക്കും. വിരമിച്ച നാല് ജഡ്ജിമാര്‍ക്കാണ് അന്വേഷണ ചുമതല. ഇതുസംബന്ധിച്ച്​ പൊതുജനാഭിപ്രായവും സമിതി സ്വരൂപിക്കുമെന്നാണ്​ സൂചന. മീ ടുവിൽ അന്വേഷണം നടത്തുമെന്ന്​ കേന്ദ്രമന്ത്രി മനേക ഗാന്ധിയാണ്​ അറിയിച്ചത്​.
ബോളിവുഡ്​ നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലാണ്​ ഇന്ത്യയിൽ മീ ടു വിവാദം വീണ്ടും ചൂടു പിടിപ്പിച്ചത്​. നടൻ നാനാ പടേക്കർക്കെതിരെയായിരുന്നു തനുശ്രീ ദത്തയുടെ ആരോപണം. ഇതിന്​ പിന്നാലെ കേന്ദ്രമന്ത്രി എം.ജെ അക്​ബർക്കെതിരെയും മീ ടു ആരോപണം ഉയർന്നു. കേരളത്തിൽ സിപിഐഎം എംഎൽഎ മുകേഷിനെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്​.ബോളിവുഡിൽ മീ ടൂ ക്യാംപയിനിൽ നിരവധി താരങ്ങൾ കുടുങ്ങിയിട്ടുണ്ട് .സംവിധായകരായ സാജിദ് ഖാൻ, സുഭാഷ് ഗായ് എന്നിവര്‍ക്കും നിർമാതാവ് കരിം മൊറാനിക്കും എതിരെയാണ് പുതിയ ആരോപണങ്ങൾ. അതേസമയം, തനുശ്രീയുടെ പരാതിയിൽ നാനാ പടേക്കർക്കെതിരെയെടുത്ത കേസ് ദുർബലമാണെന്ന് പൊലീസ് വൃത്തങ്ങൾതന്നെ സൂചന നൽകി.

Loading comments...