Premium Only Content
ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് പാസ് ഉയര്‍ത്തി
2000 രൂപയായാണ് ഉയര്‍ത്തിയത്
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി ഉയര്‍ത്തി
ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി വര്‍ധിച്ചതായി സംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് അറിയിച്ചത് . പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കിയാവും മേള സംഘടിപ്പിക്കുക. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഇക്കുറി ഉണ്ടാകില്ല. 10 ലക്ഷം രൂപയാണ് പുരസ്കാരമായി നല്‍കിയിരുന്നത്.പ്രളയം സംസ്ഥാനത്തെയാകെ ഉലച്ചതിനാല്‍ മേള ഉപേക്ഷിക്കാനായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേള നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. ചലച്ചിത്ര അക്കാദമി സ്വന്തം നിലക്കാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. അതിനാലാണ് ഫീസ് നിരക്ക് ഉയര്‍ത്തിയത്. വിദേശ അതിഥികളുടെ എണ്ണം കുറക്കാനും ഏഷ്യന്‍ സിനിമകള്‍ക്കും ജൂറികള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഉദ്ഘാടന-സമാപന ചടങ്ങുകളിലെ ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും.
-
4:14
News60
5 years agoഎഫ് ബി; ട്രംപിനെയും മോദിയെയും അധികാരത്തിലേറ്റി
-
3:13
anweshanam
5 years agoപിന്‍വാങ്ങാതെ രേണുരാജ് ഐ.എ.എസ്
6 -
1:29
News60
5 years ago"ബുദ്ധിയില്ലാത്തവള്, വെറും ഐ.എ.എസ്"
-
0:49
News60
6 years agoചരക്ക് ലോറികള്‍ വാടക നിരക്ക് ഉയര്‍ത്തി
4 -
1:28
News60
6 years agoഐ.എസ്.ഐ. ഹെല്‍മെറ്റ് അല്ലെങ്കില്‍ ലക്ഷങ്ങള്‍ പിഴ
-
5:10
anweshanam
6 years agoസുന്നി പള്ളികളിൽ സ്ത്രീ പ്രവേശനത്തിന് നിയമ പോരാട്ടം
2 -
1:11
News60
5 years agoതീവണ്ടി തടഞ്ഞവരെ കുടുക്കാൻ റെയിൽവേ
-
4:38
anweshanam
5 years ago17 കാരിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവിന് സസ്പെൻഷൻ
1 -
0:52
News60
6 years agoഅഭിമന്യു പുനര്‍ജനിക്കുന്നു...നാൻ പെറ്റ മകനായി
8 -
3:21
anweshanam
5 years agoചൈത്ര തെരേസ ജോണിനെതിരേ നടപടിക്ക് ശുപാര്‍ശയില്ല; റെയ്ഡ് നിയമപരം