ചരക്ക് ലോറികള്‍ വാടക നിരക്ക് ഉയര്‍ത്തി

6 years ago
4

ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകും.

ചരക്ക് ലോറികള്‍ വാടക നിരക്ക് ഉയര്‍ത്തിയാതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകും.

ഇന്ധനവില വര്‍ദ്ധനയുടെ പേരില്‍ എട്ട് മുതല്‍ 10 ശതമാനം വരെയാണ് ചരക്ക് ലോറി വാടക നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. വ്യാപാരി പ്രതിനിധികളും ലോറി ഉടമകളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമീപകാലത്തെ ഏറ്റവും വലിയ നിരക്ക് വര്‍ദ്ധനയാണിത്.
ലോറി വാടക വര്‍ദ്ധനയോടെ സംസ്ഥാനത്ത് അരി, പഴം, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ എന്നിവയുടെ വില വരുംനാളില്‍ കുതിച്ചുയരും. . ഡീസല്‍ വിലവര്‍ദ്ധനയുടെയും ആന്ധ്ര കേന്ദ്രീകരിച്ചുള്ള കയറ്റുമതിയുടെയും പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള അരിവരവ് ഏതാണ്ട് പൂര്‍ണമായി നിലച്ചതായി റിപ്പോർട്ടുണ്ട്. ഇത് വരുംദിവസങ്ങളിലും വില ഗണ്യമായി വര്‍ദ്ധിപ്പിക്കും.

Loading comments...