ഈ സുരക്ഷകള്‍ക്കും പരിമിതികള്‍ ഉണ്ട്

5 years ago

എയര്‍ബാഗിനും സീറ്റ്‌ബെല്‍റ്റിനുമൊക്കെ ചില പരിമിധികള്‍ ഉണ്ട്

തന്‍റെ വാഹനത്തില്‍ ഇത്രയും സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടെന്നു അമിതമായ വിശ്വാസം കാണിച്ചു ഓവര്‍ സ്പീഡ് കാണിക്കുമ്പോള്‍ സൂക്ഷിക്കുക. എയര്‍ബാഗിനും സീറ്റ്‌ബെല്‍റ്റിനുമൊക്കെ ചില പരിമിധികള്‍ ഉണ്ട് .കാബിന്‍ തകരാത്ത അപകടങ്ങളില്‍മാത്രമേ എയര്‍ബാഗ് ഫലപ്രദമാകൂ. വേഗം കൂടുന്നതിന് അനുസരിച്ച് മലക്കം മറിയാനും ഒന്നിലധികം പ്രതലങ്ങളില്‍ ഇടിച്ച് മറിയാനും സാധ്യതയുണ്ട്. ആദ്യ ഇടിയില്‍മാത്രമേ എയര്‍ബാഗിന്റെ പൂര്‍ണ പരിരക്ഷ പ്രതീക്ഷിക്കാവൂ. തുടര്‍ന്നുള്ള ഇടികളിലും വീഴ്ചകളിലും മുറിവേല്‍ക്കാം.പരിക്കേല്‍ക്കാം. സീറ്റ് ബെല്‍റ്റും എയര്‍ബാഗും അരയ്ക്ക് മുകളിലേക്കാണ് സംരക്ഷണം നല്‍കുന്നത്. കാലിന് പരിക്കേല്‍ക്കാനുള്ള സാധ്യത ഒഴിവാകുന്നില്ല. വേഗംകൂടിയ അപകടങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നവരുടെ കാലുകളില്‍ ഒന്നിലധികം ഒടിവുകള്‍ ഉണ്ടാകാറുണ്ട്. സീറ്റ് ബെല്‍റ്റ്‌ ശരീരത്തില്‍ മുറുകുമ്പോള്‍ വാരിയെല്ലുകള്‍ക്ക് പരിക്ക് ഉണ്ടാകുന്ന സാഹചര്യവും ഉണ്ട് .മിക്ക കാറുകളുടെയും ബോണറ്റ് ഉയരം വലിയ വാഹനങ്ങളുടെ ബമ്പറിന് താഴെയാണ്.
ഹെവി വാഹനങ്ങളുടെ മുന്‍വശവും മുന്‍ടയറും തമ്മില്‍ (ഫ്രണ്ട് ഓവര്‍ഹാങ്) മുക്കാല്‍ മീറ്ററോളം അകലം ഉണ്ടാകാം. വേഗം കൂടുന്തോറും വലിയവാഹനങ്ങളുടെ അടിയിലേക്ക് ഇടിച്ച് കയറാനുള്ള സാധ്യത കൂടുതലാണ്. ബോണറ്റ് ഭാഗം പൂര്‍ണമായും വലിയ വാഹനത്തിന്റെ അടിയിലേക്ക് ഇടിച്ചുകയറാം. കാറിന്റെ മുന്നിലുള്ളവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള 'എ' പില്ലറാണ്. ഇവ ഏറ്റവും ദുര്‍ബലമായ ഭാഗമാണ്. ഇത് പൊളിഞ്ഞ് യാത്രക്കാരന്റെ നെഞ്ചിലേക്കോ തലയിലേക്കോ തുളച്ച് കയറാന്‍ സാധ്യതയുണ്ട്.

Loading comments...