നായയ്ക്ക് പുത്തന്‍ ജീവിതം നല്‍കി ശാസ്ത്രലോകം.

6 years ago

കാന്‍സര്‍ ബാധിച്ച നായയ്ക്കു പുതിയ തലയോട്ടിയാണ് ശാസ്ത്രലോകം നല്‍കിയത്

തലയോട്ടിയില്‍ കാന്‍സര്‍ ബാധിച്ച 9 വയസ് പ്രായമുള്ള പെണ്‍നായയ്ക്കു പുത്തന്‍ ജീവിതം നല്‍കി ശാസ്ത്രലോകം. ത്രീഡി പ്രിന്റിങ്(ബയോപ്രിന്റിങ്) വഴിയാണു വൈദ്യശാസ്ത്രം നായക്കുട്ടിക്കു കാന്‍സര്‍ വിമുക്തജീവിതം സമ്മാനമായി നല്‍കിയത്. കനേഡിയന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ചേര്‍ന്നു നായയുടെ കാന്‍സര്‍ ബാധിച്ച തലയോട്ടി നീക്കം ചെയ്തശേഷം പുതിയതു വച്ചുപിടിപ്പിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ഗുല്‍ഫസ് ഓന്റാറിയോ വെറ്റിനറി കോളേജിലെ ഓങ്കോളജിസ്റ്റും വെറ്റിനറി സര്‍ജനുമായ ഡോ. മിഖായേല ഓബ്ലാക്കാണ് ഈ വലിയ ഉദ്യമത്തിനു പിന്നില്‍.നായയുടെ കാന്‍സര്‍ ബാധിച്ച തലയോട്ടി നീക്കം ചെയ്ത് അവിടെ പുതിയ തലയോട്ടി മാറ്റി സ്ഥാപിക്കുകയായിരുന്നു. മെഡിക്കല്‍ ടെക്ക്‌നോളജിക്കല്‍ കമ്പനിയായ ആഡിസ് ആണ് ത്രീഡി പ്രിന്റിങ് പ്ലേറ്റ് വഴി നായയ്ക്കു തലയോട്ടി നിര്‍മ്മിച്ചു നല്‍കിയത്.
തലയുടെ മുന്‍ഭാഗത്തായിരുന്നു ട്യൂമറുണ്ടായത്. ട്യൂമര്‍ നായയുടെ തലച്ചോറും കണ്ണും അപകടത്തിലാക്കുന്ന വിധം വളര്‍ന്നു തുടങ്ങിയിരുന്നു. ഇതേതുടര്‍ന്നു ഡോക്ടര്‍ ഫോട്ടേടൈപ്പിങ്ങും ത്രീഡിപ്രിന്റും ഉപയോഗിച്ച് നായയുടെ ട്യൂമര്‍ മാപ്പ് ചെയ്തു. ശേഷം ശസ്ത്രക്രിയയിലൂടെ പഴയ തലയോട്ടി നീക്കം ചെയ്ത് നായയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പുതിയ തലയോട്ടി പകരം വയ്ക്കുകയായിരുന്നു.

Loading comments...