മഴക്കാലത്ത് അംബസാമുദ്രത്തിലേക്ക്

5 years ago
8

മഴക്കാലത്ത് യാത്ര പോകാന്‍ പറ്റിയ സ്ഥലമാണ് ത‌മിഴ്നാട്ടിലെ തിരു‌നെ‌ല്‍വേലി ജി‌ല്ലയിലെ അംബസാമുദ്രം

അംബാസമുദ്രം, പശ്ചിമഘട്ടത്തിന്റെ താഴ്വരയില്‍ താമരഭരണി നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്.ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കപ്പുറത്ത് താമസിച്ചിരുന്ന തമിഴ് കവി അഗസ്ത്യാറുടെ നാടാണ് ഇതെന്നാണ് കരുതപ്പെടുന്നത്. അംബ, സമുന്ദര്‍ എന്നീ രണ്ടു വാക്കുകള്‍ ചേര്‍ന്നാണ് അംബാസമുദ്രത്തിന് ഈ പേരുകിട്ടിയത്.നിരവധി വ്യത്യസ്തങ്ങളായ രുചികളും കാഴ്ചകളും പക്ഷിസങ്കേതങ്ങളും നിറഞ്ഞ യാത്രാനുഭവമായിരിക്കും അംബാസമുദ്രം എന്ന കാര്യത്തില്‍ സംശയം വേണ്ട.അംബാസമുദ്രം ടൗണിലൂടെ ഒഴുകുന്ന താമരഭരണി നദിയാണ് ഇവിടത്തെ മനോഹരമായ ആകര്‍ഷണങ്ങളില്‍ ഒന്ന്. പശ്ചിമഘട്ടത്തില്‍നിന്നും ഉത്ഭവിക്കുന്ന ഈ നദി തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലൂടെ ഒഴുകുന്നു.താമരഭരണിയുടെ മറുകരയിലാണ് അംബാസമുദ്രത്തിന്റെ സഹോദരഗ്രാമം എന്ന് അറിയപ്പെടുന്ന കല്ലടിക്കുറിച്ചി എന്ന ഗ്രാമം. വിലാന്‍കുറിച്ചി എന്ന പേരിലും അംബാസമുദ്രം അറിയപ്പെടുന്നു. കുറ്റാലം , പാപനാശം അണക്കെട്ട് മഞ്ഞോലൈ ഹില്ല്സ് കരയ്യാര്‍ ഡാം വിക്രമസിംഗപുരം മണിമുത്താര്‍ എന്നിവയാണ് അംബസാമുദ്രത്തിനോട് ചുറ്റപ്പെട്ട് കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

Loading comments...