മൃതദേഹങ്ങള്‍ നാട്ടിലേക്ക്; നിരക്ക് വര്‍ധനവ് പിന്‍വലിച്ചു

6 years ago
7

മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നതിന് ഈടാക്കിയിരുന്ന നിരക്കില്‍ വര്‍ധന വരുത്തിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു

പഴയ നിരക്ക്തന്നെ പുനഃസ്ഥാപിച്ചുകൊണ്ടാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. മൃതദേഹത്തിന്റെ ഭാരം കണക്കാക്കി തുകനിശ്ചയിച്ച് കാര്‍ഗോ അയയ്ക്കുന്നതാണ് നിലവിലെ രീതി. ഈ രീതിയില്‍ നേരത്തെ ഉണ്ടായിരുന്ന ഇളവ് ഒഴിവാക്കി കിലോയ്ക്ക് 20 മുതല്‍ 30 ദിര്‍ഹം വരെ നിശ്ചയിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച എയര്‍ ഇന്ത്യ തീരുമാനം പ്രഖ്യാപിച്ചത്. ഈ തീരുമാനമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. വര്‍ധനവിനെതിരെ പ്രവാസലോകത്തുനിന്നുയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ തീരുമാനം പിന്‍വലിച്ചത്. അതേസമയം മൃതദേഹം തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുന്ന നിലവിലെ രീതിയും മാറ്റമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രവാസി സംഘടനകള്‍ പറയുന്നു.

Loading comments...