Premium Only Content

ആദ്യഘട്ടമായി സ്കൂൾ ബസുകളിലും തുടർന്ന് സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകളിലും ടാങ്കറുകളിലും ചരക്കുവാഹനങ്ങളിലും ഇത് നിർബന്ധമാക്കും. നിശ്ചിത ദിവസത്തിനകം ജി.പി.എസ്ഘടിപ്പിക്കാത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പും ഗതാഗത കമീഷണർ നൽകി. ഇത്തരം വാഹനങ്ങൾക്ക് പരിശോധന സർട്ടിഫിക്കറ്റ് നൽകില്ല. ഡ്രൈവർമാരുടെ അശ്രദ്ധകൊണ്ടും അല്ലാതെയും സ്കൂൾ വാഹനങ്ങൾ നിരന്തരം അപകടത്തിൽപെടുന്ന സാഹചര്യത്തിലാണ് ഈ നടപടി.
ഇതിന് വെഹിക്കിൾ ട്രാക്കിങ് മാനേജ്മൻറ് സിസ്റ്റം എന്ന സോഫ്റ്റ്വെയറിന് രൂപം നൽകിയിരുന്നു. തലസ്ഥാനത്തെ ഗതാഗത കമീഷണറേറ്റിലാവും കേന്ദ്രീകൃത കൺട്രോൾ റൂം പ്രവർത്തിക്കുക. മുഴുവൻ ആർ.ടി.ഒ ഒാഫിസിലും ഇൗ സംവിധാനം സ്ഥാപിച്ചു. ഇതിലൂടെ എല്ലാ വാഹനങ്ങളും നിരീക്ഷിക്കാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയും.അപകടരഹിത ഡ്രൈവിങ്ങാണ് ലക്ഷ്യമിടുന്നത്. അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾ പിടികൂടുന്നതോടൊപ്പം, അപകടസാധ്യത കണ്ടെത്താനും, സംശയകരമായ സാഹചര്യത്തിൽ നിർത്തിയിടുന്നതുമായ വാഹനങ്ങളെ ഈ സംവിധാനത്തിലൂടെ കാണാനാവും. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ, അനാവശ്യ പ്രവണതകൾ, മോശം പെരുമാറ്റങ്ങൾ എന്നിവയെല്ലാം മാസ്റ്റർ കൺട്രോൾ റൂമിൽ അറിയാനാവും. വിവരങ്ങളുടെ സന്ദേശം എസ്.എം.എസ് ആയി വകുപ്പ് ആസ്ഥാനത്തിന് പുറമെ സ്കൂൾ അധികൃതർക്കും പൊലീസിനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും ലഭിക്കും. രക്ഷിതാക്കൾക്കും ബസിന്റെ ഗതി അറിയാനാവും. സംവിധാനം നിലവിൽവരുന്നതോടെ വാഹന പരിശോധന കർശനമാക്കാൻ ഗതാഗത വകുപ്പ് കമീഷണർ നിർദേശം നൽകി. 15 കമ്പനിയുടെ മോഡലുകളാണ് ഗതാഗത വകുപ്പ് അംഗീകരിച്ചിട്ടുള്ളത്. ഇതിൽ ഇഷ്ടമുള്ളത് വാഹന ഉടമകൾക്ക് തെരഞ്ഞെടുക്കാം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതിയുള്ള സ്ഥാപനങ്ങളാണിത്. വില 10,000 രൂപയും.
-
1:26
News60
7 years ago $0.01 earnedനാല് വര്‍ഷത്തിനുള്ളില്‍ എല്ലാവര്ക്കും അതിവേഗ ഇന്റര്‍നെറ്റ്
9 -
1:29
News60
7 years agoPM Modi turns photographer. Check out these photos
2 -
1:27
News60
7 years agomercidise benz c class launched in kerala
2 -
1:08
News60
7 years agoതാരമായി ഗ്യാസ് തേപ്പുപ്പെട്ടി
11 -
1:23
News60
7 years ago $0.38 earnedആഡംബരത്തില്‍ ആകെ മാറി സി ക്ലാസ്
191 -
1:43
News60
7 years agoKnow about Golden Globe Race
-
1:43
News60
7 years agoഎന്തുകൊണ്ട് മുഖ്യന് മയോ ക്ലീനിക്കിലേക്ക്?
2 -
10:29
Ken LaCorte: Elephants in Rooms
18 hours ago $2.59 earnedWhy Did Britain Protect Child Molesters?
37.8K20 -
8:19
Adam Does Movies
1 day ago $1.06 earnedOne Battle After Another - Movie Review
22.4K2 -
39:24
NAG Daily
15 hours agoThe Rezendes Rundown Ep. 21 - National Distress
12K1