ശബരിമല: വെല്ലുവിളികൾ ഏറ്റെടുക്കാൻ ദേവസ്വം

6 years ago
11

പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വേണ്ടിവരും

സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനുള്ള അനുമതി സുപ്രീംകോടതി നല്‍കിയതോടെ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മുന്നിലുള്ളത് വലിയ വെല്ലുവിളികള്‍. സ്ത്രീകള്‍ കൂടി ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നതോടെ കൂടുതല്‍ സൗകര്യങ്ങള്‍ സന്നിധാനത്തും ഇടത്താവളങ്ങളിലും ഒരുക്കേണ്ടി വരും.തീര്‍ഥാടനകാലത്ത് സുരക്ഷാ കാര്യങ്ങളും വിപുലപ്പെടുത്തേണ്ടി വരും. ഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വേണ്ടിവരും.വിപുലമായ സൗകര്യങ്ങള്‍ പമ്പയിലും ഒരുക്കണം. നിലയ്ക്കല്‍ ആണ് പ്രധാന ഇടത്താവളം. ഇവിടെ ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. സന്നിധാനത്തും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടി വരും.
നിലവില്‍ 10നും 50 വയസിനും ഇടക്കുള്ള സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലാതിരുന്നതിനാല്‍ സൗകര്യങ്ങളും പരിമിതമായിരുന്നു.
പുതിയ സാഹചര്യത്തില്‍ സന്നിധാനത്ത് കൂടുതല്‍ വനഭൂമി ചോദിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അടുത്ത മാസം മുന്നിന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യും.വിധിയെ സര്‍ക്കാര്‍ സ്വാഗതം ചെയ്തപ്പോള്‍ നിരാശാജനകമാണെന്നാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും തന്ത്രിയുടെയും പന്തളം രാജകുടുംബത്തിന്റെയും നിലപാട്. നിയമപരമായി പ്രവര്‍ത്തിക്കുന്നതിനാല്‍ വിധി നടപ്പാക്കാന്‍ വേണ്ടത് ബോര്‍ഡ് ചെയ്യുമെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

Loading comments...