ജാമ്യം വേണോ? ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വേണം

5 years ago
2

നീതിന്യായ ചരിത്രത്തില്‍ ഇങ്ങനെയൊരു വ്യവസ്ഥയുമായി ആദ്യം എത്തിയിരിക്കുന്നത് ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ്

ജാമ്യം ലാഭിക്കണമെങ്കില്‍ ഒരു വ്യവസ്ഥ; കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം; നീതിന്യായ ചരിത്രത്തില്‍ ഇങ്ങനെയൊരു വ്യവസ്ഥയുമായി ആദ്യം എത്തിയിരിക്കുന്നത് ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ്.ആനന്ദസെന്‍ മുമ്പാകെ ഏതാനും ക്രിമിനല്‍ കേസ് പ്രതികളുടെ ജാമ്യഹര്‍ജി എത്തി . ചെറുതും വലുതുമായ കേസുകളിലെ പ്രതിയായിരുന്നു അവര്‍.ഒരു കര്‍ശന വ്യവസ്ഥയോടെ ഇരുപതോളം പ്രതികള്‍ക്ക് ജസ്റ്റിസ് സെന്‍ ജാമ്യം നല്‍കി. പ്രതികള്‍ 5000 രൂപ മുതല്‍ 75000 രൂപ വരെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം. തുക ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ കെട്ടിവെക്കണം. ഏതാണ്ട് നാല് ലക്ഷം രൂപ അങ്ങനെ ജസ്റ്റിസ് സെന്‍ കേരളത്തിനു നേടിക്കൊടുത്തു.പ്രതികളായിരുന്നു കൂടുതലും. ഒരു ലൈംഗിക പീഡനക്കേസ് പ്രതിയുമുണ്ടായിരുന്നു.

വനനിയമവും വന്യജീവി സംരക്ഷണവും ലംഘിച്ച മറ്റൊരു കേസില്‍ പ്രതി ജാമ്യത്തിനായി 75000 രൂപ കെട്ടി വെക്കേണ്ടിവന്നു.

ജാര്‍ഖണ്ഡ് ഹൈക്കോടതിയ്ക്കൊപ്പം മറ്റ് ഹൈക്കോടതികളും ഈ ദൗത്യത്തില്‍ പങ്കു ചേര്‍ന്ന്
ബിഹാറില്‍ കോടതി അലക്ഷ്യം നേരിട്ട് എം.എല്‍.എ. ബോലാ യാദവിന് എതിരായ കേസ് അവസാനിപ്പിച്ചിരുന്നു. 2.5 ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കണമെന്ന് ബിഹാര്‍ ഹൈക്കോടതി ഉത്തരവിട്ടു.മറ്റൊരു കേസില്‍ പ്രതിക്ക് എതിരായ പ്രഥമ വിവര റിപ്പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. 15000 രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടു.മുംബൈയിലെ ഗല്‍ഫ ലാബറട്ടറിക്ക് 1.5 കോടി രൂപ കോടതി ചെലവായി നല്‍കേണ്ടി വന്നു. തുക മുഖ്യമന്ത്രിയുടെ നിധിയിലേക്ക് നല്‍കാന്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു.

Loading comments...