ഫേസ്ബുക്കില്‍ അക്കൗണ്ട് ഉണ്ടങ്കിലേ ഇനി കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാകാൻ കഴിയു !

6 years ago

പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ട് നിര്‍ബന്ധമാക്കി കോണ്‍ഗ്രസ്

പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ട് നിര്‍ബന്ധമാക്കി മധ്യപ്രദേശ് കോണ്‍ഗ്രസ്.

അക്കൗണ്ട് ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല, ഫേസ്ബുക്കില്‍ കുറഞ്ഞത് 15,000 ലൈക്കുകള്‍ കിട്ടിയിരിക്കണം എന്നതാണ് മാനദണ്ഡം. ട്വിറ്ററിലാണെങ്കില്‍ 5000 ഫോളോവേഴ്‌സ് എങ്കിലും ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ട്വീറ്റുകള്‍ നിര്‍ബന്ധമായും ലൈക്ക് ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും വേണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. ഇപ്പോൾ മധ്യപ്രദേശിലാണ് ഈ പരീക്ഷണം നടത്തുന്നതെങ്കിലും നാളെ 2019 തെരഞ്ഞെടുപ്പ് സമയത്ത്‌ കേരളത്തിലും കോൺഗ്രസ് ഇത്തരത്തിലൊരു പരീക്ഷണം നടത്തിയേക്കാം. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തെ കേരളത്തിലെ പ്രവര്‍ത്തകരും നേതാക്കന്മാരും ഗൗരവകരമായി തന്നെ കാണണം.

സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടി പ്രവർത്തകരുടെയും നേതാക്കന്മരുടെയും പിന്തുണ വര്‍ധിപ്പിക്കുന്നതിനുള്ള പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങളാണ് ഈ തീരുമാനത്തിന് പിന്നില്‍.

Loading comments...