ഇന്ത്യയിലെ രാഷ്ട്രീയക്കാർ വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്

5 years ago
2

വാട്‌സ് ആപ്പ്ഒരു തരത്തിലും രാഷ്ട്രീയ പ്രക്ഷേപണ നിലയമല്ലെന്നും തിരഞ്ഞെടുപ്പ് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് കര്‍ശനനിര്‍ദേശമുള്ളതിനാല്‍ ദുരുപയോഗം തടയാനുള്ള നടപടികള്‍ ആരംഭിച്ചതായും വൂഗ് അറിയിച്ചു
ഇന്ത്യയില്‍തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍; വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി വാട്സ്ആപ്പ് കമ്മ്യൂണിക്കേഷന്‍ മേധാവി കാള്‍ വൂഗ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെയാണ് പരസ്പര പഴിചാരലിനും പാരവെയ്പിനും രാഷ്ട്രീയകക്ഷികള്‍വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ട്.വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി കര്‍ണാടക തിരഞ്ഞെടുപ്പ് കാലത്ത് വാട്‌സ്ആപ്പ് ഉപയോഗിച്ചതായി കാള്‍ വൂഗ് കൂട്ടിച്ചേര്‍ത്തു. അനാവശ്യ ഉപയോഗം തുടരുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത്തരം അക്കൗണ്ടുകള്‍ മരവിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായുംവൂഗ് വെളിപ്പെടുത്തിഒരുഡസനിലധികം ഗ്രൂപ്പുകളില്‍ സജീവമാണെന്ന് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസംബറില്‍ നടന്ന രാജസ്ഥാന്‍ തിരഞ്ഞെടുപ്പിനിടെ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞിരുന്നുതിരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കും വാട്സ് ആപ്പ്ഉപയോഗിച്ചു വരുന്നതായി മേധാവിവൂഗ് പറഞ്ഞു.വാട്‌സ്ആപ്പ് ഒരു തരത്തിലും രാഷ്ട്രീയ പ്രക്ഷേപണനിലയമല്ലെന്നും തിരഞ്ഞെടുപ്പ് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് കര്‍ശനനിര്‍ദേശമുള്ളതിനാല്‍ ദുരുപയോഗം തടയാനുള്ള നടപടികള്‍ ആരംഭിച്ചതായും വൂഗ് അറിയിച്ചു. ദുരുപയോഗം നടത്തുന്ന ഇരുപത് ലക്ഷത്തിലധികം അക്കൗണ്ടുകള്‍ മാസം തോറും മരവിപ്പിക്കുന്നുണ്ടെന്നും വൂഗ് കൂട്ടിച്ചേര്‍ത്തു.കോഴിക്കോട്:കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങളും അശ്ലീലദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ മറയില്ലാതെ വിലസുന്നു. ഇന്ത്യക്കാരും വിദേശികളും ഇത്തരം ഗ്രൂപ്പുകളിൽ സജീവം.സന്ദേശങ്ങളുടെ സ്വകാര്യത വാട്‌സാപ്പും ഇൻസ്റ്റഗ്രാമും വാഗ്ദാനം ചെയ്യുന്നുണ്ട്.
ലൈംഗിക വൈകൃതങ്ങൾക്കിരയായ പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങൾപോലും ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.ഗ്രൂപ്പുകളുടെ ലിങ്കുകൾ ലഭിക്കുന്ന വെബ്‌സൈറ്റുകളും ഒട്ടേറെയുണ്ട്. ഈ സൈറ്റുകളിലൂടെ ഗ്രൂപ്പുകളുടെ പരസ്യം ചെയ്യും. ചൈൽഡ് പോൺ എന്നപേരിലാണ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. പലതും വിദേശരാജ്യങ്ങളിൽ നിന്നുള്ളത്.പ്രായപൂർത്തിയായവർക്ക് വേണ്ടിയുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലും ഇത്തരം ഉള്ളടക്കങ്ങൾ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ടെലിഗ്രാമിൽ അഡൾട്ട് ഓൺലി ചാനലുകളും ഗ്രൂപ്പുകളും സജീവമാണ്. മൊബൈൽ ഫോണുകളിൽനിന്നു ചോർന്ന ദൃശ്യങ്ങളാണ് ഇവയിൽ ഭൂരിഭാഗവും.ഇത്തരം ഉള്ളടക്കങ്ങളുള്ള സൈറ്റുകൾക്ക് കർശനമായ വിലക്ക് രാജ്യത്തെ ഇന്റർനെറ്റ് ശൃംഖലയിലുണ്ട്. എന്നാൽ, ഇത് തടയാൻ ആത്മാർഥമായ ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

Loading comments...