സിറിയയും ഇറാഖും ഐഎസ് മുക്തം: ട്രംപ്

5 years ago

ഇസ്‍ലാമിക് സ്റ്റേറ്റിനെ തുടച്ചുനീക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഇതിന്റെ ‌ഔദ്യോഗിക പ്രഖ്യാപനം ;അടുത്തയാഴ്ചയുണ്ടാകുമെന്നും ട്രംപ് വാഷിങ്ടണില്‍ പ്രഖ്യാപിച്ചു. സിറിയയും ഇറാഖും ഐഎസ് സ്വാധീനത്തില്‍ നിന്ന് പൂര്‍ണമുക്തമായെന്നും അവകാശപ്പെട്ടു. ഐഎസിനെ കീഴടക്കാനുള്ള ആഗോളസഖ്യത്തിന്റെ മന്ത്രിതലസമ്മേളനത്തിലാണ് യുഎസ് പ്രസിഡന്റ് സുപ്രധാനവെളിപ്പെടുത്തല്‍ നടത്തിയത്. ഇസ്‍ലാമിക് സ്റ്റേറ്റ് സ്ഥാപിച്ച ഖിലാഫത്തില്‍പ്പെട്ട നൂറുശതമാനം പ്രദേശങ്ങളും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന പിടിച്ചെടുത്തെന്ന് ട്രംപ് അവകാശപ്പെട്ടു.
അടുത്തയാഴ്ച പ്രതിരോധമന്ത്രാലയത്തിന്റെ ഔദ്യോഗികസ്ഥിരീകരണം ലഭിച്ചാലുടന്‍ പ്രഖ്യാപനം നടത്തും.
ഐഎസ് നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങള്‍ വരുതിയിലാക്കിയെങ്കിലും അത്യന്തം അപകടകരമായ അവരുടെ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനം തടയാന്‍ എന്തുചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയില്ല. അതേസമയം ഭൂപ്രദേശങ്ങള്‍ നഷ്ടമായത് തോല്‍വിയായല്ല തിരിച്ചടിയായി മാത്രമാണ് ഐഎസ് കണക്കാക്കുന്നത്. സിറിയയിലും ഇറാഖിലും ഇടപെടല്‍ തുടരേണ്ടിവരുമെന്ന് യോഗത്തിനുശേഷം എംജിസിഡ‍ി ഐസിസ് വാര്‍ത്താക്കുറിപ്പിറക്കിയതും ദൗത്യം അവസാനിച്ചിട്ടില്ലെന്ന വ്യക്തമായ സന്ദേശമാണ്.

Loading comments...