ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് നിര്‍ണായക വിവരങ്ങള്‍

6 years ago

പ്രതികള്‍ മുംബൈയിലേക്ക് ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചതിന് തെളിവ് ലഭിച്ചതായി പോലീസ്

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ സംഭവത്തിന് ശേഷം പ്രതികള്‍ മുംബൈയിലേക്ക് ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചതിന് തെളിവ് ലഭിച്ചതായി പോലീസ്.
മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് നമ്പറുകളിൽ നിന്നുമാണ് കോളുകൾ പോയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. അതേ സമയം കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന രവി പൂജാരി കൊച്ചി വെടിവെയ്പ്പിന് ശേഷവും സമാനരീതിയില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.നടി ലീനാ പോളിന്റെ നെയില്‍ ആര്‍ട്ടിസ്ട്രി സ്ഥിതിചെയ്യുന്ന ടവര്‍ ലൊക്കേഷനില്‍ പ്രതികളുടേതെന്ന് കരുതുന്ന മൊബൈല്‍ നമ്പറില്‍ നിന്ന് വെടിവെയ്പ്പിന് ശേഷം മുംബൈയിലേക്ക് ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചു.
ഈ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികള്‍ മുംബൈ ബന്ധമുള്ളവരാണെന്നാണ് പോലീസ് അനുമാനം. കഴിഞ്ഞ ഡിസംബര്‍ 15 നായിരുന്നു ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് നടന്നത്. എന്നാല്‍ അതിന് ശേഷവും ഫോണ്‍വഴി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ശ്രമിച്ചതായി വ്യക്തമാക്കി രവി പൂജാരിക്കെതിരേ മുംബൈ പോലീസ് കേസ് രജ്‌സ്റ്റര്‍ ചെയ്തതായും വ്യക്തമാകുന്നുണ്ട്.

Loading comments...