Premium Only Content

ബിഎസ്എന്‍എല്ലും ടാറ്റയും കൈകോർക്കുന്നു
സ്മാര്‍ട്ട് കാറുകള്‍ക്കായി ടാറ്റ മോട്ടോര്‍സും ബിഎസ്എന്‍എല്ലും കൈകോര്‍ത്തു
സ്മാര്‍ട്ട് കാറുകള്‍ക്കായി ടാറ്റ മോട്ടോര്‍സും ബിഎസ്എന്‍എല്ലും (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) കൈകോര്‍ത്തു. സ്മാര്‍ട് കാര്‍ നിര്‍മാണത്തിനായി മുന്‍നിര ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കമ്പനി ടാറ്റാ മോട്ടോര്‍സും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബി.എസ്.എന്‍.എലും കൈകോര്‍ക്കുന്നു. സ്മാര്ട്കാറിന് വേണ്ട ആശയവിനിമയ സേവനം ലഭ്യമാക്കുകയാണ് ബിഎസ്എന്‍എലിന്റെ ചുമതല. ഇതിനായി ബിഎസ്എന്‍എലിന്റെ എംബഡഡ് സിം കാര്‍ഡുകള്‍ ടാറ്റാ മോട്ടോഴ്സിന് ലഭ്യമാക്കും.എംബഡഡ് സിംകാര്‍ഡുകള്‍ക്കായി നിലവില്‍ ടാറ്റാ മോട്ടോര്‍സുമായി ബിഎസ്എന്‍എല്‍ സഹകരിച്ചുവരുന്നുണ്ട്. അഞ്ച് ലക്ഷം സിംകാര്‍ഡുകള്‍ ഇതിനോടകം നല്കിക്കഴിഞ്ഞുവെന്നും പത്ത് ലക്ഷം കാര്‍ഡുകള്‍ കൂടി നല്‍കാനുണ്ടെന്നും ബിഎസ്എന്‍എല്‍ ചെയര്മാന് അനുപം ശ്രീവാസ്തവ പറഞ്ഞു.
സ്മാര്‍ട് കാറുകള്‍ക്ക് വേണ്ടിയാണ് ഈ സിംകാര്‍ഡുകള്‍ ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോമോബൈല്‍, ഹോം ഓട്ടോമേഷന്‍ മേഖലകള്‍ക്ക് വേണ്ടി 5ജി സാങ്കേതിക വിദ്യയോടുകൂടിയുള്ള മെഷീന് റ്റു മെഷീന് സിംകാര്‍ഡുകള്‍ അടുത്തവര്ഷത്തോടെയെത്തുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. ബിഎസ്എന്‍എലുമായുള്ള സഹകരണം ടാറ്റാ മോട്ടോര്‍സിന്റെ ടിയാഗോ, ഹെക്സ അതുപോലെ അടുത്തിടെ പുറത്തിറക്കിയ എസ്യുവി ഹാരിയര്‍ കാറുകളെ സ്മാര്ട്കാറുകളാക്കി മാറ്റും. മെഷീന് റ്റു മെഷീന് സിംകാര്‍ഡുകളിലൂടെ 1200 കോടിയുടെ വാര്‍ഷിക ലാഭമാണ് ബിഎസ്എന്‍എല്‍ പ്രതീക്ഷിക്കുന്നതെന്നും ശ്രീവാസ്തവ പറഞ്ഞു. അടുത്തകാലത്തായി ഇന്റര്‍നെറ്റ് ഓഫ് തിങ്സ് സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ വാഹന, ഗതാഗത മേഖലകള്‍ക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കുന്നുണ്ട്. സ്മാര്‍ട്ട് കാറുകളുടെ കടന്നുവരവ് വിപണിയില്‍ ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് പുതുമുഖം കല്‍പ്പിക്കും
മെഷീന് റ്റു മെഷീന് എന്ന സാങ്കേതിക വിദ്യ (എം റ്റു എം) നിരവധി മാറ്റങ്ങളാണ് ഉണ്ടാക്കാൻ സാധിക്കുന്നത്.
സെന്‍സറുകളും ആപ്ലിക്കേഷനുകളും ഉപയോഗിച്ച് വയര്‍ ബന്ധിത ഉപകരണങ്ങളും വയര്‍ലെസ് ഉപകരണങ്ങളും തമ്മില്‍ ആശ്യവിനിമയം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് എംറ്റുഎം. സ്മാര്‍ട് ഗതാഗതം, സ്മാര്‍ട് സിറ്റി, സ്മാര്‍ട്ട് ഹോം, സ്മാര്‍ട് ഹെല്‍ത്ത് കെയര്‍ എന്നിവയില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനാവും. ഇന്റര്‍നെറ്റ് ഓഫ് തിങ്സ് സംവിധാനത്തിന് സഹായകരമാവുന്നതാണ് എം റ്റു എം സാങ്കേതിക വിദ്യ. കാറുകളും, യന്ത്രങ്ങളും വീട്ടുപകരണങ്ങളും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ അത് സഹായിക്കുന്നു. 5ജി സാങ്കേതിക വിദ്യകള്‍ക്ക് പ്രചോദനം നല്കുന്നു.
ഇന്റര്‍നെറ്റ് ഓഫ് തിങ്സ് സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയില്‍ ഓട്ടോമോട്ടീവ്, ഗതാഗത രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം ലഭിക്കുന്നുണ്ട്.
സ്മാര്‍ട് കാറുകള്‍ രംഗപ്രവേശം ചെയ്യുന്നതോടെ ആ മേഖലയില്‍ അതിനനുസൃതമായ സമൂലമാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്മാര്‍ട് സാങ്കേതിക വിദ്യകളിലൂന്നിയ ഭാവി വിപണിയാണ് വാഹനിര്മാതാക്കള് മുന്നില്‍ കാണുന്നത്.
വരാനിരിക്കുന്ന 5ജി സാങ്കേതിക വിദ്യയെ അവര്‍ ഉറ്റുനോക്കുകയാണ്. ടെലികോം സേവനദാതാക്കളും അതിനായുള്ള അണിയറ നീക്കങ്ങളിലാണ്.
ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ഒരു ഇന്ത്യൻ വാഹന നിർമ്മാണ കമ്പനിയാണ് ടാറ്റാ മോട്ടോർസ്.ലോകത്തിലെ പതിനെട്ടാമത്തെ വലിയ വാഹന നിർമ്മാതാവും,നാലാമത്തെ വലിയ ട്രക്ക് നിർമ്മാണ കമ്പനിയും,രണ്ടാമത്തെ വലിയ ബസ് നിർമ്മാതാക്കളുമാണ് ടാറ്റാ മോട്ടോർസ്ടാ റ്റാ മോട്ടോർസിനു കീഴിൽ ഇന്ത്യയിൽ ജംഷഡ്പൂർ, സാനന്ദ്, പട്നനഗർ, ധാർവാട്, പൂനെ എന്നീ നഗരങ്ങളിൽ വാഹന നിർമ്മാണ ശാലകൾ ഉണ്ട്. ദഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം, അർജന്റീന എന്നീ രാജ്യങ്ങളിലും നിർമ്മാണശാലകൾ പ്രവർത്തിക്കുന്നു.
-
LIVE
GamerGril
1 hour agoThe Evil Within 2 💕 Pulse Check 💕 Still Here
58 watching -
LIVE
ttvglamourx
5 hours ago $0.15 earnedPLAYING WITH VIEWERS !DISCORD
63 watching -
LIVE
TheManaLord Plays
6 hours agoMANA SUMMIT - DAY 2 ($10,200+) | BANNED PLAYER SMASH MELEE INVITATIONAL
166 watching -
LIVE
Jorba4
2 hours ago🔴Live-Jorba4- The Finals
45 watching -
LIVE
BBQPenguin_
2 hours agoSOLO Extraction. Looting & PVP
23 watching -
1:57:14
vivafrei
19 hours agoEp. 280: RFK Jr. Senate Hearing! Activist Fed Judges! Epstein Victims DEBACLE! & MORE! Viva & Barnes
65.5K73 -
DVR
Major League Fishing
3 days agoLIVE Tackle Warehouse Invitationals Championship, Day 3
24.5K1 -
LIVE
GritsGG
2 hours agoTop 250 Ranked Grind! Dubulars!🫡
190 watching -
5:31
WhaddoYouMeme
1 day ago $3.03 earned$8,000/hr Dating Coach Loses Everything (Sadia Kahn)
15.8K6 -
LIVE
Ouhel
5 hours agoSunday | CoD 4 | CAMPAIGN PLAYTHROUGH | Nostalgia Kick
83 watching