Premium Only Content
പ്രണയിനിക്കായി നദിയെ വഴിതിരിച്ചൊഴുക്കിയ രാജാവിന്റെ നാട്
പത്താം നൂറ്റാണ്ടിൽ രാജാ ബോജയാണ് മാണ്ടു എന്ന നഗരം നിർമ്മിച്ചത്
ബാസ് ബഹാദൂറിന്‍റെയും റാണി രൂപമതിയുടെയും പ്രണയ കഥകളുറങ്ങുന്ന നാട്...മധ്യ പ്രദേശിലെ മാണ്ടു
വിനെ പരിചയപ്പെടാം .മാൽവാ രാജാക്കന്മാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട്, ചരിത്രത്തിന്റെ ഭാഗമായി , ഓട്ടേറെ വീരകഥകൾ രചിച്ച മാണ്ടുവിന്റെ വിശേഷങ്ങളറിയാം.ഒരു കാലത്ത് വലിയ പ്രതാപത്തിൽ വാണിരുന്ന ഇടങ്ങളിലൊന്നാണ് മധ്യ പ്രദേശിലെ മാണ്ടു. നൽ് നഗരം എന്ന ഗണത്തിലാണ് ഇന്ന് മാണ്ടുവിനെ സഞ്ചാരികളും ചരിത്രകാരന്മാരും അടയാളപ്പെടുത്തിയിരിക്കുന്നത്. പഴയമയുടെ അടയാളങ്ങളും അവശിഷ്ടങ്ങളുമാണ് ഇന്നും ഈ നാടിനെ ഉയർത്തി നിർത്തുന്നത്. ആറാം നൂറ്റാണ്ടിനു മുൻപേ തന്നെ സമൃദ്ധമായ നാടുകളിൽ ഒന്നായിരുന്നു മാണ്ടു.
തലാനപൂരിൽ നിന്നും കണ്ടെടുത്ത ഒരു ലിഖിതത്തിൽ പറയുന്നതനുസരിച്ച് മണ്ഡപ ദുർഗ എന്ന സ്ഥലനാമമാണ് മാണ്ടു ആയി മാറിയതെന്നാണ്. ചന്ദ്രസിംഹ എന്നു പേരായ ഒരു വ്യാപാരി പാർശ്വന്ത ക്ഷേത്രത്തിൽ സ്ഥാപിച്ച ഒരു പ്രതിമയിലാണ് ഈ വിവരമുള്ളത്. മധ്യപ്രദേശിൽ ധാർ ജില്ലയിലാണ് ഇന്നത്തെ മാണ്ടു സ്ഥിതി ചെയ്യുന്നത്. തടാകങ്ങൾ, അവിശ്വസനീയമായ തരത്തിൽ നിർമ്മിച്ചിരിക്കുന്ന സ്മാരകങ്ങൾ ഒക്കെയും ഇവിടുത്തെ ആകർഷണങ്ങളാണ്.
പത്താം നൂറ്റാണ്ടിൽ രാജാ ബോജയാണ് മാണ്ടു എന്ന നഗരം നിർമ്മിച്ചത്.
പിന്നീട് 1304 ൽ ഡൽഹിയിലെ മുസ്ലീം സുൽത്താന്മാർ ഇവിടെ കീഴടക്കുകയും ചെയ്തു. ഈ സമയത്താണ് ഇവിടെ മുസ്ലീം ദേവാലയങ്ങളും മറ്റു നിർമ്മിതികളും വരുന്നത്. അതിനു ശേഷ ഇവിടം കാലങ്ങളോളം അഫ്ഗാൻ രാജാക്കന്മാരുടെ കീഴിലായിരുന്നു. മാൽവയുടെ ഗവർണറായിരുന്ന അഫ്ഗാൻ ദിലാവർ ഖാനാണ് ഇതിനെ ഇന്നു കാണുന്ന രീതിയിൽ മനോഹരമാക്കിയത്. അതിനു ശേഷം 1561 ൽ അക്ബർ ചക്രവർത്തി ഇവിട കീഴടക്കുകയും മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു.മധ്യ കാലഘട്ടത്തിലെ നിർമ്മാണ് ശാലികൾ കാണിക്കുന്ന മാണ്ടുവിലെ ഏറ്റവും മനോഹരമായ നിർമ്മിതകളിലൊന്നാണ് ജഹ് മഹല്‍.
പേരുപോലെ തന്നെ പണി തീരാത്ത ഒരു കപ്പലിന്റെ മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
രണ്ട് കൃത്രിമ തടാകങ്ങൾക്കു നടുവിലായാണ് ഇത് നിലകൊള്ളുന്നത്. വെള്ളത്തിൽ ഒഴുകി നടക്കുന്ന കപ്പലിന്റെ രൂപമാണ് ഇതിനുള്ളത്. ജലത്തിലെ കൊട്ടാരം എന്നും ഇതറിയപ്പെടുന്നു. സുൽത്താൻ ഗിയാസുദ്ദീൻ ഖിൽജിയുടെ കാലത്താണ് ഇത് നിർമ്മിക്കുന്നത്. ചരിഞ്ഞ ചുവരുകൾ കാരണം ആടുന്ന കൊട്ടാരം എന്നാണ് ഹിന്ദോളാ മഹൽ അറിയപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടിൽ നിർമ്മാണം ആരംഭിച്ചെങ്കിലും 15-ാം നൂറ്റാണ്ടൽ ഖിയാസു്ദദീൻ ഖിൽജിയുടെ കാലത്താണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാനായത് എന്നാണ് ചരിത്രം പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയായാണ് മാണ്ടു കോട്ട അറിയപ്പെടുന്നത്. 82 ഏക്കർ ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഇത് ഇവിടെ കണ്ടിരിക്കേണ്ട ഒന്നു തന്നെയാണ്.
ഇന്ത്യയിലെ ആദ്യത്തെ മാർബിൾ നിർമ്മിതി എന്നറിയപ്പെടുന്നതാണ് ഹോസാങ് ഷായുടെ ശവകുടീരം.
അഫ്ഗാൻ വാസ്തുവിദ്യയുടെ ഇന്ത്യയിൽ ഇന്നു നിലനിൽക്കുന്ന ഏറ്റവും നല്ല അടയാളങ്ങളിൽ ഒന്നുകൂടിയാണ്. താജ്മഹലിന്റെ നിർമ്മാണത്തിന്റെ സമയത്ത് ഈ ശവകുടീരത്തെ ഒരു മാതൃകയായും എടുത്തിരുന്നു.
ദമാസ്കസിലെ ദേവാലയത്തിന്റെ രൂപത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ജാമി മസ്ജിദ് ആണ് ഇവിടുത്തെ മറ്റൊരു സ്മാരകം. നിർമ്മാണത്തിലെ ലാളിത്യം കൊണ്ടും നിർമ്മിതിയിലെ വൈവിധ്യം കൊണ്ടും വിസ്മയിപ്പിക്കുന്ന ഒന്നുകൂടിയാണിത്. ഇസ്ലാമിക് വാസ്തുവിദ്യയുടെ മനോഹരമായ അടയാളമാണ് ഇവിടെ നിർമ്മിച്ചിരിക്കുന്ന രൂപമതിയുടെയും ബാസ്ബഹാദൂറിന്റെയും കൊട്ടാരങ്ങൾ. വിശാലമായ മുറ്റമാണ് ഇതിന്റെ പ്രത്യേകത. അക്കാലത്ത് ഒരു കാവൽമാടമായും രൂപമതിയുടെ കൊട്ടാരത്തെ ഉപയോഗിച്ചിരുന്നുവത്രെ.
ഒരിക്കൽ ബാസ്ബഹാദൂർ നർമ്മദ നദിയ്ക്ക് സമീപത്തുകൂടിയുള്ള കാട്ടിലൂടെ നടക്കുകയാരുന്നു.
പെട്ടനാണ് അതിമനോഹരമായ ഒരു ഗാനം രാജകുമാരന്റെ ശ്രദ്ധയിൽ പെട്ടത്. അതന്വേഷിച്ചു മുന്നോട്ട് നടന്നപ്പോൾ സുന്ദരിയായ ഒരു യുവതി ഇവിടെ കാടിനുള്ളിലിരുന്നു പാട്ടുപാടുന്നത് കണ്ടു. ഗാനത്തിൽ മതിമറന്ന രാജാവ് അവസാനം അവരോട് തന്നെ വിവാഹം ചെയ്യുമോ എന്നു ചോദിച്ചു. എന്നാൽ നർമ്മത വഴിതിരിച്ചു വിട്ടാൽ മാത്മെ അദ്ദേഹത്തെ വിവാഹം ചെയ്ത് കൊട്ടാരത്തിലേക്ക് വരുവാൻ സാധിക്കു എന്നു യുവതി മറുപടി നല്കി. കാരണം എന്നും നർനമ്മദാ നദിയിൽ പൂജ നടത്തിയതിനു ശേഷം മാത്രമേ അവർ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അത് അംഗീകരിച്ച രാജകുമാർ നദിയോട് വഴി മാറി ഒഴുകണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ച് മുന്നോടട് പോയി കുഴിച്ചപ്പോൾ അവിടെ നിന്നും ഒരുറവ പുറപ്പെട്ടു. നർമ്മദയുടെ കൈവഴിയായിരുന്നു ഇത്. അങ്ങനെ രാജാവ് അവിടെ ഒരു തടയണ പണിയുകയും നദിയെ കൊട്ടാരത്തിന്റെ സമീപത്തുകൂടി തിരിച്ചു വിടുകയും ചെയ്തു. അങ്ങനെ റാണി പത്മാവതി കൊട്ടാരത്തിലെത്തുകയും ചെയ്തു. പിന്നീട് ഒരു യുദ്ധത്തിൽവെച്ച് രാജാവ് കൊല്ലപ്പെട്ടപ്പോൾ റാണി ആത്മാഹുതി നടത്തി എന്നാണ് കരുതപ്പെടുന്നത്.
വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാം
എങ്കിലും, മഴക്കാലം തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. മഴയുടെ സമയത്താണ് ഇവിടുത്തെ പച്ചപ്പിനെ അതിൻരെ പൂർണ്ണതയിൽ കാണുവാൻ സാധിക്കുക. തണുപ്പു കാലത്താണ് വരുവാൻ താല്പര്യമെങ്കിൽ ഒക്ടോബർ മുതൽ ജനുവരി വരെയുള്ള സമയം തിരഞ്ഞെടുക്കാം. സെപ്റ്റംബർ, ഒക്ടോഹർ മാസമാണ് സന്ദർശിക്കുന്നതെങ്കിൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഗണേശ ഉത്സവത്തിലും പങ്കെടുക്കാം.
ഇൻഡോർ റെയിൽവേ സ്റ്റേഷനാണ് മാണ്ഡുവിന് സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ. ഏറ്റവും അടുത്തുള്ള എയർപോർട്ട് 110 കിലോമീറ്റർ അകലെയാണ്. ജബൽപൂർ, ഗ്വാളിയോർ, ഭോപ്പാൽ, ഹൈദരാബാദ്, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും റോഡ് മാർഗ്ഗം എളുപ്പത്തിലെത്താം.
-
1:16
News60
6 years agoഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന കിന്നൗർ
5 -
LIVE
Bannons War Room
1 year agoWarRoom Live
78,241 watching -
LIVE
Breaking Points
1 hour agoSTREAM BEGINS NOW! LIVE 2024 Election Coverage
1,228 watching -
LIVE
WeAreChange
1 hour agoWe Proved Them WRONG Again! Live Results W/ Alex Jones, Roger Stone & TheQuartering
4,518 watching -
UPCOMING
Slightly Offensive
4 hours agoELECTION NIGHT SUPERSHOW with Breanna Morello, Lilly Gaddis and MORE!
4.7K -
UPCOMING
LFA TV
7 hours ago2024 ELECTION COVERAGE LIVE
5.44K -
LIVE
SNEAKO
5 hours agoElection day! Coverage from NYC streets: Trump VS. Kamala
4,976 watching -
LIVE
Drew Hernandez
7 hours agoELECTION NIGHT 2024 COVERAGE
4,553 watching -
LIVE
TheDailyWire
6 hours agoElection Night 2024 with The Daily Wire
9,634 watching -
DVR
Redacted News
4 hours agoBREAKING! Election Machine Outages Hit Swing States, Men Voting in Record Numbers | Redacted Live
288K