Premium Only Content

ഹെല്‍മെറ്റിന്റെ നിറത്തിലും ഉണ്ടോ കാര്യം?
സാധാരണഗതിയില്‍ ഒരു ഹെല്‍മെറ്റിന് ഏകദേശം അഞ്ചു വര്‍ഷമാണ് ആയുസ്സ്
ഹെല്‍മെറ്റ് ഉപയോഗിക്കേണ്ടത്തിന്റെ പ്രാധാന്യം ദിനം പ്രതിയുള്ള സംഭവങ്ങൾ ചുണ്ടി കാണിച്ച തരുന്നു.ഹെൽമെറ്റിന്റെ ഉപയോഗത്തിൽ ശ്രേധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം
ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന നിയമം കര്‍ശനമാക്കിയപ്പോള്‍ മാത്രം ഹെല്‍മെറ്റ് എന്ന ശിരോ ആവരണം ധരിച്ചവരാണ് പലരും. ഇന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കിയോ സ്വയരക്ഷയെ കരുതിയോ അല്ല, മറിച്ച് പോലീസ് പിഴ ഒഴിവാക്കാനാണ് പലരും ഹെല്‍മെറ്റ് ധരിക്കുന്നത്.
പലരും വാഹനത്തിന്റെ പല ഭാഗങ്ങളില്‍ ഹെല്‍മെറ്റ് തൂക്കി ഇടുകയോ കൂടെ ഇരിക്കുന്നവരുടെ കയ്യില്‍ ഏല്‍പ്പിക്കുകയോ ചെയ്തിട്ട് നഗരപരിധി എത്തുമ്പോള്‍ 'കിരീട ധാരണം' നടത്തുകയും ചെയ്യുന്നത് എവിടെയും കാണാം.
ഹെല്‍മെറ്റ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ശരിയായ ഹെല്‍മെറ്റ് തിരഞ്ഞെടുക്കുകയാണ് പ്രാഥമിക നടപടി. ശരിയായ ഹെല്‍മെറ്റ് ധരിക്കാതിരിക്കുന്നതും അതുപോലെതന്നെ ശരിയായ രീതിയില്‍ ഹെല്‍മെറ്റ് ധരിക്കാതിരിക്കുന്നതും പരുക്കുകള്‍ പറ്റാനുള്ള സാധ്യത കൂട്ടുന്നു. ഗുണ നിലവാരമുള്ള ഹെല്‍മെറ്റ് തന്നെ വാങ്ങുന്നതില്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തണം.ഐ എസ് ഐ എസ് 4151 ആണ് ഇന്ത്യയിലെ നിശ്ചിത സ്റ്റാന്‍ഡേര്‍ഡ്.
വഴിയരികിലും മറ്റും വില്‍ക്കുന്ന വില കുറഞ്ഞ തരം ഹെല്‍മെറ്റ്കള്‍ വാങ്ങി ഉപയോഗിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. മോശമായ ഹെല്‍മെറ്റ് പരുക്കുകളെ തടയുന്നതില്‍ പരാജയപ്പെടുക മാത്രമല്ല ചിലപ്പോള്‍ ഇവയുടെ ഭാഗങ്ങള്‍ പൊട്ടി കണ്ണിലോ മുഖത്തോ ഒക്കെ തുളച്ചു കയറുകയും ചെയ്യാം. ഇവ സെക്കേന്‍ഡ് ഹാന്റ് ആവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
യാതൊരു കാരണവശാലും സെക്കന്റ് ഹാന്‍ഡ് ഹെല്‍മറ്റ് വാങ്ങരുത്.
കാരണം അത് മുന്‍പ് അപകടത്തില്‍പ്പെട്ടവയൊ, കാലപ്പഴക്കംകൊണ്ട് കേടുവന്നതോ, ആയ ഗുണ നിലവാരം കുറഞ്ഞതോ ആയ ഒന്നാവാം. പൂര്‍ണ്ണ മുഖാവരണം ഉള്ള ഹെല്‍മെറ്റ് ആണ് ഏറ്റവും സുരക്ഷിതം. അതോടൊപ്പം ശബ്ദകോലാഹലം കുറയ്ക്കാനും, വായു പ്രതിരോധം കുറയ്ക്കാനും, ഉള്ളിലെ വായു സഞ്ചാരം ക്രമീകരിക്കാനും ഉള്ള പ്രത്യേകതകള്‍ ഇവയുടെ അധിക യോഗ്യതകള്‍ ആയി കണക്കാക്കാം. 35% ത്തോളം അപകടങ്ങള്‍ താടി ഭാഗത്തിനും ക്ഷതം ഉണ്ടാക്കുന്നു എന്നാണു കണക്കുകള്‍.മുന്‍വശം കവര്‍ ചെയ്യാത്ത ഹെല്‍മെറ്റ് സ്വാഭാവികമായും താരതമ്യേന കുറഞ്ഞ സംരക്ഷണം ആണ് പ്രദാനം ചെയ്യുന്നത്.
പലരും ഉപയോഗിക്കുന്ന ഹാഫ് ഹെല്‍മെറ്റ് യഥാര്‍ഥത്തില്‍ മോട്ടോര്‍ വാഹന യാത്രയില്‍ സുരക്ഷ പ്രദാനം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതല്ല.
ഹെല്‍മെറ്റ് തിരഞ്ഞെടുക്കുമ്പോൾ നിറം ഒരു ഘടകമാണോ എന്ന് നോക്കാം
ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇരുണ്ട നിറങ്ങളെക്കാള്‍ ഇളം നിറമുള്ള ഹെല്‍മെറ്റ് ധരിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍ മാര്‍ക്ക് ഹെല്‍മെറ്റ് ധാരിയെ കാണാന്‍ സഹായിക്കുന്നുവെന്നാണ്. അതിനാല്‍തന്നെ അപകട സാധ്യത കുറയുന്നു. ഹെല്‍മെറ്റിന്റെ വലിപ്പം ഒരു വ്യക്തിയുടെ തലയുടെ വലിപ്പത്തിന് അനുസരിച്ച് തിരഞ്ഞെടുക്കേണ്ടതാണ് അമിതമായി അയഞ്ഞിരിക്കുന്ന ഹെല്‍മെറ്റ് ആഘാതം ഉണ്ടാവുന്ന സമയത്ത് ചലിക്കും എന്നതിനാല്‍ ഉദ്ദേശിക്കുന്ന സംരക്ഷണം നല്‍കാതെ പോയേക്കാം. ആയതിനാല്‍ അനുയോജ്യമായ സൈസ് നോക്കി തിരഞ്ഞെടുക്കുന്നതും പ്രധാനമാണ് ഹെല്‍മെറ്റ്‌ന്റെ സ്ട്രാപ് ധരിക്കാതെ ഉപയോഗിച്ചാല്‍ അപകടം നടക്കുന്ന സമയത്ത് ഹെല്‍മെറ്റ് ഊരി തെറിച്ചു പോവുകയും അത് കൊണ്ട് തന്നെ ഉദ്ദേശിച്ച ഫലമേ ഉണ്ടാവാതെ പോവുകയും ചെയ്യാം.
ഒരു ഹെല്‍മെറ്റ് പലര്‍ മാറി മാറി ഉപയോഗിക്കുന്നത് നല്ലതല്ല
തലയുടെ വലിപ്പ വത്യാസത്തിനു അനുസരിച്ച് ഹെല്‍മെറ്റ് വികസിക്കുകയും/അകമേ ഉള്ള സംരക്ഷണ ഫോം ചുരുങ്ങുകയും ചെയ്ത് എളുപ്പം ഊരിപ്പോവുന്ന അവസ്ഥയില്‍ ആവാം. സാധാരണഗതിയില്‍ ഒരു ഹെല്‍മെറ്റിന് ഏകദേശം അഞ്ചു വര്‍ഷമാണ് ആയുസ്സ്. എന്നാല്‍ നിരന്തരം ഉപയോഗിക്കുന്നുവെങ്കില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ മാറണം.ആധുനിക ഹെല്‍മെറ്റ്കള്‍ക്ക് പൊതുവില്‍ രണ്ടു സംരക്ഷണ ഘടകങ്ങള്‍ ആണ് ഉള്ളത്, കട്ടിയുള്ളതും എന്നാല്‍ അധികം കനം ഇല്ലാത്തതുമായ പുറമേ ഉള്ള ഷെല്‍. അകമേ ഉള്ള ഇന്നെര്‍ ലൈനിംഗ് മൃദുവായ എക്‌സ്പാന്റെഡ് പോളിസ്‌റ്റെറിന്‍ അല്ലെങ്കില്‍ പോളി പ്രോപ്പെലിന്‍ ഇ പി എസ് ഫോം ആയിരിക്കും.തലയോട്ടി പൊട്ടുന്നത് തടയാന്‍ ആണ് ഹെല്‍മെറ്റ് എന്നൊരു ധാരണ ആയിരിക്കും പലരുടെയും മനസ്സിലേക്ക് വരുക. എന്നാല്‍ തലയോടിനുണ്ടാവുന്ന പൊട്ടല്‍ മാത്രമാണ് ഉണ്ടാവുന്നതെങ്കില്‍ അത് അത്ര ഗുരുതരം അല്ല. മസ്തിഷ്‌കത്തിനുണ്ടാവുന്ന പരുക്കാണ് ഗുരുതരാവസ്ഥ സൃഷ്ടിക്കുക. ആയതിനാല്‍ തന്നെ ഹെല്‍മെറ്റ്‌ന്റെ പ്രാഥമിക ധര്‍മ്മം തലച്ചോറിനു ഉണ്ടാവുന്ന പരുക്കുകള്‍ കുറയ്ക്കുക
ആഘാതം ശിരസ്സിലേക്ക് എത്തുന്നത് കുറയ്ക്കുക എന്ന ധര്‍മ്മമാണ് ഹെല്‍മെറ്റ്‌നുള്ളത്.
പുറമേയുള്ള ഷെല്‍ കൂര്‍ത്ത വസ്തുക്കള്‍ ഉള്ളിലേക്ക് തുളച്ചു കയറുന്നതിനെ പരമാവധി പ്രതിരോധിക്കുകയും ഇന്നെര്‍ ലൈനെര്‍ ആഘാതത്തിന്റെ ഭാഗമായി തലച്ചോര്‍ വിഘടിച്ചു പോവുന്നത് തടയുകയും ചെയ്യുന്നു. ഇന്നെര്‍ ലൈനെര്‍ന്റെ ഉപയോഗം ആഘാതത്തിന്റെ സമയത്ത് സ്വയം ഞെരുങ്ങി ഹെല്‍മെറ്റ്‌നുള്ളില്‍ ശിരസ്സിനുണ്ടാകാവുന്ന ആഘാതം കുറയ്ക്കുക.സാധാരണ ആയി ഇത്തരം അപകടങ്ങളില്‍ ക്ലോസ്ഡ് ബ്രെയിന്‍ ഇഞ്ച്വറിയാണ് ഉണ്ടാവുക. ഇതിനു കാരണമാവുന്നത് അമിത വേഗതയില്‍ ഉലച്ചില്‍ ഉണ്ടാവുന്ന തലയ്ക്കുള്ളില്‍ തലയോടിനുള്ളില്‍ തലച്ചോറിനു ഉണ്ടാവുന്ന ക്ഷതം ആണ്. മാതൃകാപരമായ രീതിയില്‍ നിര്‍മ്മിച്ച ഹെല്‍മെറ്റ്‌ന്റെ ഇന്നര്‍ ലൈനെര്‍ അപകടത്തില്‍പ്പെട്ട് മുന്നോട്ടു ചലിക്കുന്ന ശിരസ്സിന്റെ വേഗത, സുഗമമായി ക്രമാനുഗതമായി കുറയ്ക്കാന്‍ ഉതകുന്ന തരത്തില്‍ കട്ടിയുള്ളത് ആയിരിക്കണം.
-
1:01
News60
6 years ago $0.02 earnedസിനിമാ ടിക്കറ്റിന്റെ അധിക നികുതി പുനഃപരിശോധിക്കാമെന്ന് ഉറപ്പ്; ഫെഫ്ക
14 -
1:17
News60
6 years agoഓർമ എന്നത് എങ്ങനെ?
-
1:21
News60
6 years agoഹർത്താലിൽ ഇനി സ്വകാര്യമുതൽ നശിപ്പിച്ചാലും കുടുങ്ങും
-
1:29
News60
6 years agoഹൈപ്പോ തൈറോയ്ഡിസം: ലക്ഷണങ്ങള്‍ നിസ്സരമാക്കരുത്
3 -
1:41
News60
6 years agoദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 1,740 കോടി രൂപ
3 -
1:16
News60
6 years agoഈ ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ ക്യാന്‍സര്‍ ആകാം
3 -
1:22
News60
6 years agoചൂടിനെ പ്രതിരോധിക്കാന്‍ എ സി ഹെല്‍മറ്റ് വരുന്നു
-
1:13
News60
6 years agoക്രിമിനലുകളും സ്ഥാനാര്ഥികളായിക്കോ???
13 -
1:27
News60
6 years agomercidise benz c class launched in kerala
2 -
1:13:38
Dr. Drew
6 hours agoSalty Cracker: Tariffs & Deportations & 3rd Trump Term, Oh My! – Ask Dr. Drew
6.74K17