ആഢംബര വാനുമായി മെര്‍സിഡീസ്

5 years ago
1

019 ബെന്‍സ് വി-ക്ലാസ് വിപണിയിലെത്തി

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡിസിന്റെ 2019-ലെ ആദ്യ വാഹനം ഇന്ത്യയില്‍ എത്തി
ആഢംബര എംപിവികള്‍ക്ക് പുതിയ നിര്‍വചനം കുറിച്ച് മെര്‍സിഡീസ് ബെന്‍സ്. 2019 ബെന്‍സ് വി-ക്ലാസ് വിപണിയിലെത്തി. ഇന്ത്യയില്‍ നിലവില്‍ ആഢംബര എംപിവികളില്ല. 68.4 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വന്നിരിക്കുന്ന മെര്‍സിഡീസ് ബെന്‍സ് വി-ക്ലാസ് ഈ കുറവ് നികത്തും. രണ്ടു വകേഭദങ്ങള്‍ മാത്രമെ വി-ക്ലാസിനുള്ളൂ, പ്രാരംഭ എക്‌സ്പ്രഷനും ഉയര്‍ന്ന എക്‌സ്‌ക്ലൂസീവും.2014 മുതല്‍ വിദേശ വിപണികളില്‍ വിലസുന്ന വി-ക്ലാസിന്റെ മൂന്നാം തലുറയാണ് ബെന്‍സ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. കമ്പനി ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ എംപിവിയുമാണിത്. തൊണ്ണൂറുകളില്‍ എംബി100 വാനും 2011-ല്‍ ആര്‍-ക്ലാസ് ലക്ഷ്വറി എംപിവിയും ബെന്‍സ് ഇന്ത്യയിലെത്തിച്ചിരുന്നു.
81.90 ലക്ഷം രൂപയാണ് വി-ക്ലാസ് എക്‌സ്‌ക്ലൂസീവ് ലൈന്‍ മോഡലിന് വില.
ആദ്യഘട്ടത്തില്‍ വി-ക്ലാസ് പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ മെര്‍സിഡീസ് അവതരിപ്പിക്കുന്ന ആദ്യ മോഡലെന്ന ബഹുമതിയും വി-ക്ലാസിന് സ്വന്തം. പൂര്‍ണ്ണമായും സ്‌പെയിനില്‍ നിര്‍മ്മിച്ച വി-ക്ലാസ് മോഡലുകളാണ് ഇവിടെ വില്‍പ്പനയ്ക്കു വരിക.
എംപിവിയിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കും. 160 bhp കരുത്തും 380 Nm torque ഉം എഞ്ചിന് പരമാവധി കുറിക്കാനാവും. ഏഴു സ്പീഡാണ് (7G-ട്രോണിക്) ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. യാത്രക്കാര്‍ക്ക് കൂടുതല്‍ ലക്ഷ്വറി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അകത്തളമാണ് വി-ക്ലാസിന്റെ പ്രധാന സവിശേഷത.ഇലക്ട്രിക് സ്ലൈഡിങ് ഡോര്‍, പനോരമിക് സണ്‍റൂഫ്, തെര്‍മോട്രോണിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, കമാന്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.
ആറു സീറ്റ് ഘടനയുള്ള ലോങ് വീല്‍ ബേസ് പതിപ്പാണ് വി-ക്ലാസ് എക്‌സ്‌ക്ലൂസീവ് മോഡല്‍.
എക്‌സ്പ്രഷന്‍ മോഡലാകട്ടെ ഏഴു സീറ്റ് ഘടനയുള്ള എക്‌സ്ട്രാ ലോങ് വീല്‍ബേസ് പതിപ്പും. കാഴ്ച്ചയില്‍ തനി വാന്‍ രൂപമാണ് വി-ക്ലാസ്. എന്നാല്‍ ഡിസൈനിലെ ജര്‍മ്മന്‍ പ്രൗഢി എംപിവിയിലേക്ക് ശ്രദ്ധയാകര്‍ഷിക്കും.മെര്‍സിഡീസ് സെഡാനുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ക്യാരക്ടര്‍ ലൈന്‍ വി-ക്ലാസിന് പക്വമായ ഭാവം സമ്മാനിക്കുന്നു. ഇ-ക്ലാസ്, എസ്-ക്ലാസ് മോഡലുകളുടെ സ്വാധീനം എംപിവിയുടെ മുന്‍ഭാഗത്ത് നിഴലിടുന്നുണ്ട്. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഏറെക്കുറെ എസ്-ക്ലാസിന്റേതുതന്നെ.
ഹെഡ്‌ലാമ്പിലാണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും.സ്റ്റാന്റേര്‍ഡ് വി-ക്ലാസിന് 5140 എംഎം ആണ് നീളം. അല്‍പം കൂടി വലുപ്പക്കാരനായി 5370 എംഎം നീളമുള്ള വേരിയന്റുമുണ്ട്.
പിന്നിലുള്ള സീറ്റ് മടക്കി ബെഡ്ഡാക്കിയും മാറ്റാവുന്ന ലക്ഷ്വറി സ്ലീപ്പര്‍ ഓപ്ഷനും വാഹനത്തിലുണ്ട്.
പതിവുപോലെ വിലങ്ങനെയുള്ള ഇരട്ട സ്ലാറ്റ് ഗ്രില്ലില്‍ മെര്‍സിഡീസിന്റെ ത്രികോണ നക്ഷത്രം കാണാം. അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, വലിയ പിന്‍ വിന്‍ഡ്ഷീല്‍ഡ്, കുത്തനെയുള്ള ചെറിയ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവ മെര്‍സിഡീസ് വി-ക്ലാസിന്റെ മറ്റു സവിശേഷതകളാണ്.തടിക്കും തുകലിനും യാതൊരു പഞ്ഞവും അകത്തളത്തിലില്ല. മേല്‍ത്തരം തുകല്‍ അപ്‌ഹോള്‍സ്റ്ററി മാത്രം മതി വി-ക്ലാസിന്റെ ആഢംബരം അറിയാന്‍. മള്‍ട്ടി ഫംങ്ഷന്‍ സ്റ്റീയറിംഗ് വീലാണ് എംപിവിക്ക് ലഭിക്കുന്നത്. ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയും ഒരുങ്ങുന്നുണ്ട്.
അറ്റന്‍ഷന്‍ അസിസ്റ്റ്, ക്രോസ്‌വിന്‍ഡ് അസിസ്റ്റ്, ഹെഡ്‌ലാമ്പ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം, ആക്ടിവ് പാര്‍ക്കിംഗ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ആറു എയര്‍ബാഗുകള്‍ എന്നിവയെല്ലാം വി-ക്ലാസിന്റെ അടിസ്ഥാന ഫീച്ചറുകളില്‍പ്പെടും. നാലു മെറ്റാലിക് നിറങ്ങളിലാണ് എംപിവി വരിക. ആഗോള തലത്തില്‍ നാല് എന്‍ജിന്‍ ഓപ്ഷനില്‍ വി ക്ലാസ് വിപണിയിലുണ്ട്, മൂന്നെണ്ണം ഡീസലും ഒന്ന് പെട്രോളുമാണ്.
സില്‍വര്‍, ബ്ലൂ, ബ്ലാക്ക്, വൈറ്റ് നിറപ്പതിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനാവും.

Loading comments...