മറ്റുള്ളവരുടെ നമ്പറുകള്‍ വ്യാജമായുണ്ടാക്കാം

5 years ago

ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് കോള്‍ ചെയ്യുന്നത് എന്നതിനാല്‍ തട്ടിപ്പുനടത്തുന്നയാളെ കണ്ടുപിടിക്കുന്നതും എളുപ്പമല്ല

മറ്റുള്ളവരുടെ ഫോണ്‍ നമ്പറുകള്‍ വ്യാജമായി നിര്‍മിച്ച് ആരേയും വിളിക്കാവുന്ന ആപ്ലിക്കേഷനുകള്‍ വ്യാപകമാവുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പോലും ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മറ്റൊരാളെ വിളിക്കാന്‍ ഇത്തരം ആപ്പുകള്‍ വഴി സാധിക്കും.ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തന്നെ ഇത്തരം വ്യാജ നമ്പറുകള്‍ നിര്‍മിക്കാനുള്ള ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. അപ്ലിക്കേഷനില്‍ മറ്റൊരാളുടെ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് വിളിക്കുന്ന കോളുകളെല്ലാം ആ നമ്പറില്‍ നിന്നാണ് പോവുക. അതായത് നമ്മള്‍ അറിയാതെ തന്നെ നമ്മുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഫോണ്‍ ചെയ്യാന്‍ കഴിയും.
ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് കോള്‍ ചെയ്യുന്നത് എന്നതിനാല്‍ തട്ടിപ്പുനടത്തുന്നയാളെ കണ്ടുപിടിക്കുന്നതും എളുപ്പമല്ല.
ഐപി സ്പൂഫിങ് അടക്കം അറിയാവുന്നയാള്‍ക്ക് പിടിക്കപ്പെടുമെന്ന ഭയമില്ലാതെ എന്തും ചെയ്യാനും കഴിയും. പരിശോധനകള്‍ക്ക് ശേഷമാണ് ആപ്ലിക്കേഷനുകള്‍ക്ക് അനുമതി നല്‍കാറുള്ളതെങ്കിലും ഇത്തരം ആപ്ലിക്കേഷനുകള്‍ ഇപ്പോഴും പ്ലേസ്റ്റോറില്‍ സുലഭമാണെന്ന് ഐടി വിദഗ്ദര്‍ പറയുന്നു. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ഉപയോഗിച്ചാണ് ഇത്തരം ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം.
വലിയ സുരക്ഷാ വീഴ്ചകള്‍ സംഭവിക്കാനിടവരുത്തുന്ന ഇത്തരം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കെതിരെ യാതൊരു നടപടികളും അധികൃതര്‍ സ്വീകരിക്കുന്നില്ല.

Loading comments...