Premium Only Content

സംവിധായകൻ പ്രിയനന്ദനനെ ചാണകവെള്ളം തളിച്ചു മർദിച്ചു
സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം. ബിജെപി പ്രവർത്തകരാണ് മർദ്ദിച്ചതെന്നാണ് പ്രിയനന്ദനന് പറഞ്ഞു
ശബരിമല വിഷയത്തിൽ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്റെ പേരിൽ സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം. തൃശ്ശൂർ വല്ലച്ചിറയിലെ വീടിന് മുന്നിൽ വച്ചാണ് ആക്രമണമുണ്ടായത്. ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചെന്നും മർദ്ദിച്ചെന്നും വീടിന് മുന്നിൽ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദനൻ വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ പ്രിയനന്ദനൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണങ്ങളും ശക്തമായിരുന്നു. തുടർന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിൻവലിക്കുകയാണെന്നും പ്രിയനന്ദനൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അധിക്ഷേപങ്ങളും ആക്രമണഭീഷണികളും തുടർന്നു. പ്രിയനന്ദനന്റെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് ചെയ്യുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പ്രിയനന്ദനന്റെ വീടിന് മുന്നിൽ ആർഎസ്എസ് പ്രവർത്തകർ എത്തിയത്.
വീടിന് മുന്നിൽ പ്രതിഷേധിച്ച ഇവർ പ്രിയനന്ദനനെ ആക്രമിച്ചു. മർദ്ദിക്കുകയും വീടിന് മുന്നിൽ ചാണകവെള്ളം തളിക്കുകയും അസഭ്യം വിളിച്ചുപറയുകയും ചെയ്തെന്നും പ്രിയനന്ദനൻ വ്യക്തമാക്കി. 'അയ്യപ്പനെതിരെ നീ സംസാരിക്കുമോ?' എന്ന് ചോദിച്ചാണ് തല്ലിയതെന്ന് പ്രിയനന്ദനൻ പറയുന്നു. സ്ഥലത്ത് തന്നെയുള്ള ആർഎസ്എസ് പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്നും പ്രിയനന്ദനൻ പറഞ്ഞു.
ഇപ്പോൾ ആശുപത്രിയിൽ ചികിത്സ തേടിയ പ്രിയനന്ദനൻ ഉടൻ തന്നെ പൊലീസിന് പരാതി നൽകുമെന്നും വ്യക്തമാക്കി.
എന്നാൽ ഈ ആക്രമണത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
-
10:16
GritsGG
17 hours agoBEST Controller Settings for Warzone! Rank 1 Player's Settings!
23.8K2 -
2:13:30
Side Scrollers Podcast
22 hours agoUK Introduces MANDATORY Digital ID + Dallas ICE Shooting BLAMED on Gaming + More | Side Scrollers
149K22 -
10:34
The Pascal Show
16 hours ago $5.44 earnedFOOTAGE REVEALED! Images Of Celeste Rivas Exposed Before Her Disappearance From Home Running To D4vd
21.5K2 -
LIVE
Lofi Girl
2 years agoSynthwave Radio 🌌 - beats to chill/game to
337 watching -
4:23:47
MissesMaam
11 hours ago*Spicy* Friend Friday with Mally_Mouse and Friends!! 💚✨
308K19 -
2:05:09
TimcastIRL
12 hours agoRIOTS Leftist ATTACK ICE, Tear Gas Deployed, Feds Ordered To IGNORE CA Law, CIVIL WAR! | Timcast IRL
346K311 -
15:57
Robbi On The Record
1 day ago $8.26 earnedTranshumanism: Are Humans Becoming Obsolete? Neuralink & CRISPR explained
62.8K24 -
2:22:21
TheSaltyCracker
13 hours agoICE Smashing Antifa ReeEEStream 9-26-25
143K212 -
7:47:28
SpartakusLIVE
13 hours ago#1 HERO of the PEOPLE || Ending the Week with FUN, WINS, and LAUGHS
93.5K -
3:52:22
SynthTrax & DJ Cheezus Livestreams
23 hours agoFriday Night Synthwave 80s 90s Electronica and more DJ MIX Livestream THE FLOATING WORLD / Variety Music Edition
48K4