വഴി മാറി 'ശതം സമര്‍പ്പയാമി'

5 years ago
2

കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ‍മാത്രം 5.71 ലക്ഷം രൂപയാണ് ദുരിതാശ്വാസഫണ്ടിൽ എത്തിയത്

ശബരിമല കര്‍മ സമിതിയുടെ ധനസമാഹരണ പരിപാടിയായ 'ശതം സമര്‍പ്പയാമി'യിലേക്കയച്ച പണം അക്കൗണ്ട് മാറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയതു സംബന്ധിച്ച് കര്‍മ സമിതി നിയമനടപടിക്കൊരുങ്ങുന്നു.
സമരത്തില്‍ പങ്കെടുത്ത് ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായി തുടങ്ങിയ അക്കൗണ്ടിനു പകരം ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ കര്‍മസമിതിയുടെ പേരില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.ശബരിമല വിഷയത്തിൽ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവർത്തകരെ പുറത്തിറക്കാൻ ഹിന്ദു ഐക്യവേദി കണ്ടെത്തിയ നൂതനമായ വഴിയായിരുന്നു ‘ശതം സമര്‍പ്പയാമി’ എന്ന പേരിലുള്ള സംഭാവന.
പ്രക്ഷോഭത്തിനിറങ്ങി ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായാണ് 'ധര്‍മ്മയോദ്ധാക്കാള്‍ക്കൊരു സ്നേഹാശ്ളേഷം' എന്ന പേരില്‍ ഇക്കഴിഞ്ഞ 17ന് ശബരിമല കര്‍മ സമിതി വീഡിയോ പുറത്തിറക്കിയത്.
ജയിലിലായവരെയും കുടുംബത്തെയും സംരക്ഷിക്കാന്‍ 100 രൂപ സംഭാവനചെയ്യണമെന്നായിരുന്നു ആവിശ്യം.
സംഭാവന ചെയ്ത് റസീപ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടെടുത്ത് പ്രചരിപ്പിക്കണമെന്നും ഇതൊരു ചലഞ്ചായി ഏറ്റെടുക്കണമെന്നുമായിരുന്നു കര്‍മസമിതി നേതാവ് കെ.പി ശശികലയുടെ ആഹ്വാനം. എന്നാല്‍ പിന്നാലെ കെ. സുരേന്ദ്രന്‍റെയും കെപി ശശികലയുടെയും ഫോട്ടോയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും ചേര്‍ത്ത് സിപിഎം അനുകൂല ഗ്രൂപ്പുകള്‍ മറു പ്രചാരണം ആരംഭിച്ചു.
ശതം സമർപ്പയാമിക്കെതിരെ ഒരുവിഭാഗം ട്രോളുകളും ക്യാംപെയിനുമായി സമൂഹമാധ്യമങ്ങളിൽ സജീവമായി രംഗത്തെത്തി.
‘ശതം സമര്‍പ്പയാമി’ക്കെതിരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയുള്ള ചലഞ്ചും അങ്ങനെ ഓണ്‍ലൈന്‍ ലോകത്ത് ആരംഭിച്ചു അവര്‍.
സംഭാവന നല്‍കിയവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ചെയ്ത് മറ്റുള്ളവരെ വെല്ലുവിളിക്കുന്നതാണ് എതിര്‍ ചലഞ്ച്. ഇതിനൊക്കെ പുറമെ ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ ‘ശതം സമര്‍പ്പയാമി’ യുടെ പോസ്റ്ററില്‍ എഴുതി വെച്ചും പരമാവധി പണം ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. ഇത്തരത്തിലുളള പോസ്റ്റ് കണ്ട് തെറ്റിദ്ധരിച്ചവർ ഈ അക്കൗണ്ടിലേയ്ക്ക് സംഭാവന നൽകുകയും ചെയ്തു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ‍മാത്രം 5.71 ലക്ഷം രൂപയാണ് ഇത്തരത്തിൽ ദുരിതാശ്വാസഫണ്ടിൽ എത്തിയത് എന്നാണ് വിവരം.
ആശയക്കുഴപ്പവും എതിര്‍പ്രചാരണവും ചൂണ്ടിക്കാട്ടി ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പോസ്റ്റിട്ട് രംഗത്തെത്തി.പിന്നാലെ ‘ശതം സമര്‍പ്പയാമി’ പിരിവിന് ആഹ്വാനം ചെയ്ത കെപി. ശശികല ലൈവിലെത്തി. അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിനു ശേഷം മാത്രം സംഭാവന നൽകിയാൽ മതിയെന്ന് അവര്‍ വ്യക്തമാക്കി. തങ്ങളുടെ അക്കൗണ്ട് സ്ഥിരികരിക്കുകയും െചയ്തു. ഇതിനിടെ ‘ശതം സമര്‍പ്പയാമി’ ട്രോളൻമാരുടെ ശല്യം കാരണം നിർത്തിയെന്ന പ്രചാരണവും ശക്തമായി.
എന്നാൽ ഈ ആരോപണങ്ങൾ തളളി കെ.പി ശശികല രംഗത്തെത്തുകയും ചെയ്തു.
ശബരിമല കര്‍മ സമിതിയുടെ ധനസമാഹരണ പരിപാടിയായ 'ശതം സമര്‍പ്പയാമി'യിലേക്കയച്ച പണം അക്കൗണ്ട് മാറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയതു സംബന്ധിച്ച് കര്‍മ സമിതി നിയമനടപടിക്കൊരുങ്ങുന്നു. സമരത്തില്‍ പങ്കെടുത്ത് ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കാനായി തുടങ്ങിയ അക്കൗണ്ടിനു പകരം ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പര്‍ കര്‍മസമിതിയുടെ പേരില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.
കര്‍മ സമിതി അക്കൗണ്ടാണെന്ന് തെറ്റിദ്ധരിചാണ് പലരും ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചു.
ഇത്തരത്തില്‍ കര്‍മ സമിതിക്കു കിട്ടേണ്ട ലക്ഷത്തിലേറെ രൂപ ദുരിതാശ്വാസ നിധിയിലേക്ക് പോയെന്നാണ് പരാതിയിൽ പറയുന്നത്. ധനാപഹരണവും വഞ്ചനയുമാണ് നടന്നതെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉടന്‍ പൊലീസില്‍ പരാതി നല്‍കുമെന്നും കര്‍മ സമിതി നേതാക്കള്‍ പറഞ്ഞു. പലരും കബളിപ്പിക്കപ്പെട്ട പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ അക്കൗണ്ട് നമ്പറിന് പരാമവധി പ്രചാരണം നല്‍കാനും കര്‍മ സമിതി തീരുമാനിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്ക് 100 രൂപ സംഭാവന ചെയ്ത് സ്ക്രീന്‍ ഷോട്ടെടുത്ത് പ്രചരിപ്പിക്കാനുളള ആഹ്വാനവുമായി ഇടതു ഗ്രൂപ്പുകളും സജീവമായി രംഗത്തുണ്ട്.

Loading comments...