പൈസ കൊടുത്താൽ ആകാശത്ത്‌ പരസ്യവും, ഉല്‍കാ പതനവും

5 years ago

ആകാശത്ത്‌ പരസ്യംകാട്ടി പണം കൊയ്യാന്‍ സ്‌റ്റാര്‍റോക്കറ്റ്‌ എന്ന റഷ്യന്‍ കമ്പനിയും രംഗത്തെത്തിയിട്ടുണ്ട്‌

കാശു നൽകി ഉല്‍കാ പതനം ഉണ്ടാക്കാം, ആകാശത്ത്‌ പരസ്യവും വിരിക്കുകയും ചെയ്യാം. ഇതിനായി തയ്യാറെടുക്കുകയാണ് ചില കമ്പനികൾ.
കോടീശ്വരന്മാര്‍ക്കായി കൃത്രിമ ഉല്‍ക്കാപതനം സൃഷ്‌ടിക്കാന്‍ ജപ്പാനിലെ സ്വകാര്യ കമ്ബനിയായ എ.എല്‍.ഇ.
ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ ജാക്‌സയുമായി സഹകരിച്ചാണു പദ്ധതി. ഇതിന്റെ ഭാഗമായുള്ള നാനോഉപഗ്രഹ വിക്ഷേപണം വെള്ളിയാഴ്‌ച നടത്തി.
ഉപയോക്‌താവിന്റെ നിര്‍ദേശപ്രകാരം ഉപഗ്രഹങ്ങളില്‍നിന്നും പ്രത്യേകം തയറാക്കിയ ചെറു കഷണങ്ങള്‍ ഭൂമിയിലേക്ക്‌ തള്ളുകയാകും ചെയ്യുക. ഇതു ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്ബോള്‍ ഘര്‍ഷണം മൂലം കത്തിത്തീരും. ഉല്‍കാ പതനത്തെക്കാള്‍ മനോഹരമായ ദൃശ്യം ഭൂമിയിലുള്ളവര്‍ക്കു ലഭിക്കുമെന്നാണു എ.എല്‍.ഇയുടെ സി.ഇ.ഒ. ലെന ഒകജിമയുടെ അവകാശ വാദം. അടുത്ത വര്‍ഷം ജപ്പാന്‍കാര്‍ക്കായി ആകാശക്കാഴ്‌ച ഒരുക്കാനാണ്‌ എ.എല്‍.എയുടെ തീരുമാനം. ഇതിന്റെ ചെലവ്‌ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ഭൂമിയില്‍നിന്ന്‌ 350 കിലോമീറ്റര്‍ അകലെയുള്ള ഉപഗ്രഹത്തില്‍നിന്നാകും "ഉല്‍കകള്‍" പതിക്കുക.
ഉപയോക്‌താവ്‌ ആവശ്യപ്പെടുന്ന നിറത്തില്‍ പ്രകാശം സൃഷ്‌ടിക്കാനും തീരുമാനമുണ്ട്‌.
ആകാശത്ത്‌ പരസ്യംകാട്ടി പണം കൊയ്യാന്‍ സ്‌റ്റാര്‍റോക്കറ്റ്‌ എന്ന റഷ്യന്‍ കമ്ബനിയും രംഗത്തെത്തിയിട്ടുണ്ട്‌.
ഭൂമിയില്‍നിന്ന്‌ 480 കിലോമീറ്റര്‍ ഉയരത്തില്‍ നാനോ ഉപഗ്രഹങ്ങളെ പ്രത്യേക രീതിയില്‍ ക്രമീകരിച്ചാകും ആകാശത്ത്‌ ദൃശ്യവിസ്‌മയമൊരുക്കുക. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ചാകും ആകാശത്ത്‌ പരസ്യവാചകങ്ങള്‍ ഒരുക്കുക. 50 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാകും പരസ്യത്തിനായി ഉപഗ്രഹങ്ങളെ ക്രമീകരിക്കുക. ഒരു പരസ്യം ആറ്‌ മിനിറ്റ്‌ ആകാശത്ത്‌ കാണാനാകും.
ഒരു ദിവസം മൂന്ന്‌ തവണ പരസ്യങ്ങള്‍ കാട്ടാനാകുമെന്നാണ്‌ അവകാശവാദം.

Loading comments...