ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാൽ തിരിച്ചെടുക്കാം

6 years ago
8

അക്കൗണ്ട് തിരികെ ലഭിക്കാന്‍ http://www.facebook.com/hacked എന്ന ലിങ്കില്‍ പ്രവേശിക്കുക

ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്ത് ചെയ്യണമെന്ന മാര്‍ഗ നിര്‍ദേശവുമായി കേരള പോലീസ്.
ഫെയ്‌സബുക്ക് അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യാതിരിക്കില്ലെന്നും ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടു എങ്കില്‍ പോലീസില്‍ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടതെന്നും പോലീസ് പറഞ്ഞു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ തിരികെ ലഭിക്കുന്നതിനായി ഫെയ്‌സ്ബുക്ക് തന്നെ ഒരുക്കുന്ന സഹായ സംവിധാനം പോലീസ് പരിചയപ്പെടുത്തുന്നു.
അക്കൗണ്ട് തിരികെ ലഭിക്കാന്‍ http://www.facebook.com/hacked എന്ന ലിങ്കില്‍ പ്രവേശിക്കുക. 'My account is compromised' എന്നത് ക്ലിക്ക് ചെയ്യുക.
അതിനു ശേഷം നിങ്ങളുടെ ഇമെയില്‍ / ഫോണ്‍ നമ്പര്‍ നല്‍കുക.
അപ്പോള്‍ ഈ വിവരങ്ങളുമായി യോജിക്കുന്ന യൂസര്‍മാരെ ഫെയ്സ്ബുക്ക് കണ്ടെത്താന്‍ ശ്രമിക്കും.അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാല്‍ നിലവിലുള്ളതോ മുന്‍പുള്ളതോ ആയ പാസ്സ്വേര്‍ഡ് ചോദിക്കും. പഴയപാസ്സ്വേര്‍ഡ് മാറ്റിയിട്ടുണ്ടെകില്‍. Secure my Account എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ്‌വേര്‍ഡ് നല്‍കരുത്. പകരം no longer have access these എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.പാസ്വേര്‍ഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയില്‍ വിലാസത്തിലേക്ക് അയച്ചുതരാന്‍ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയില്‍ ആയി സെറ്റ് ചെയ്യുക. തുടര്‍ന്നുള്ള ചില നിര്‍ദ്ദേശങ്ങള്‍ക്ക് കൂടെ മറുപടി നല്‍കിയാല്‍ 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കും.
എപ്പോള്‍ വേണമെങ്കിലും തന്‍റെ ഫെയ്സ് ബുക്ക് ഐ ഡി ഹാക്ക് ചെയ്യപ്പെടാം എന്ന പേടിയിലാണ് എല്ലാവരും.
എന്നാല്‍ ഈ പറയുന്ന ഹാക്കര്‍മാര്‍ക്ക് ഒരിക്കലും നിങ്ങളുടെ അകൗണ്ടില്‍ പ്രവേശിക്കാതെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ഫെയ്ല് ബുക്ക് വേണ്ടവിധം സുരക്ഷിതമാക്കിയാല്‍ ഒരു ഹാക്കറിനും ഫെയ്സ്ബുക്കില്‍ അനുവാദമില്ലാതെ കടക്കാന്‍ പറ്റില്ല.
വർഷങ്ങളോളമായി ഫേസ്ബുക്കിൽ ചില ഹാക്കിങ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. മലയാളികളും കേരളത്തിന് പുറത്തുള്ളവരും അങ്ങനെ പല ഗ്രൂപ്പുകൾ, ഇവയിൽ നല്ല ഉദ്ദേശ്യത്തോടെയും ദുരുദ്ദേശത്തോടെയും പ്രവർത്തിക്കുന്നവയും ഉണ്ട്. മാന്യമായ രീതിയിൽ ജീവിക്കുന്ന പലർക്കും മാനഹാനി വരുത്തുന്ന രീതിയിൽ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് ഫോട്ടോസ് ദുരുപയോഗം ചെയ്ത് അത് ചെയ്തവർ തന്നെ ഹാക്കിങ് ഗ്രൂപ്പുകളെ പരിചയപ്പെടുത്തി സ്വയം രക്ഷകരായി മാറിയ കഥ പല ചാനലുകളിലും സോഷ്യൽ മീഡിയകളിലും നിറഞ്ഞു നിൽക്കുകയാണല്ലോ.. പല സ്ത്രീകളും പുരുഷന്മാരു വിദ്യാർത്ഥികളും പല ആവശ്യങ്ങൾക്കായി ഇത്തരം ‘സദാചാര ഹാക്കമാരെ’ സമീപിച്ചു കെണിയിൽ പെട്ടിട്ടുമുണ്ട്.
നമുക്കുണ്ടാകുന്ന അശ്രദ്ധ മാത്രമാണ് നമ്മുടെ ഫേസ്ബുക് അക്കൗണ്ട് മറ്റൊരാളുടെ നിയന്ത്രണത്തിൽ ആകുന്നതിനുള്ള പ്രധാന കാരണം.
ഫേസ്ബുക് പ്രൊഫൈലിലെ കവർ ഫോട്ടോ മാറ്റാനോ പ്രൊഫൈൽ പിക്ചർ മാറ്റാനോ മറ്റൊരു വ്യക്തിക്ക് അക്കൗണ്ടിൽ പ്രവേശിക്കാതെ സാധിക്കില്ല എന്ന സത്യം തിരിച്ചറിയുക. ദുരനുഭവങ്ങൾ പങ്കുവച്ച പലർക്കും ഒരബദ്ധം സംഭവിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം അത്തരം അബദ്ധങ്ങളിലേക്കു നയിക്കുന്ന ഹാക്കിങ് തന്ത്രങ്ങളിലേക്കു ഒന്ന് എത്തിനോക്കാം.ഫേസ്ബുക് പ്രൊഫൈൽ ഹാക്ക് ചെയ്യാൻ ഹാക്കർമാർ ഉപയോഗിക്കുന്ന മാർഗങ്ങൾ ഇനി പറയുന്നു.

സേവ്ഡ് പാസ്സ്‌വേർഡ്
കമ്പ്യൂട്ടർ ബ്രൗസറിൽ സേവ് ചെയ്തു വച്ചിരിക്കുന്ന പാസ്സ്‌വേർഡുകൾ വളരെ എളുപ്പത്തിൽ ആർക്കും ദൃശ്യമാക്കാവുന്നതാണ്. ഗൂഗിൾ ക്രോം, മോസില്ല പോലുള്ള പ്രമുഖ ബ്രൗസറുകളിൽ സേവ് ചെയ്ത പാസ്സ്‌വേർഡ് കാണാൻ സൗകര്യമുണ്ട്.
മാസ്ക്ട് പാസ്സ്‌വേർഡ്
സേവ് ചെയ്ത പാസ്സ്‌വേർഡുകൾ സ്റ്റാർ സിംബലിൽ കവർ ചെയ്താണ് കാണാൻ കഴിയുക. എന്നാൽ ഈ സെക്ഷൻ റൈറ്റ് ക്ലിക്ക് ചെയ്തു ഇൻസ്പെക്ട ചെയ്ത് Type=”password” എന്ന കമാൻഡ് മാറ്റി Type=”text” എന്ന് നൽകിയാൽ മതി. നമ്മൾ സേവ് ചെയ്ത പാസ്സ്‌വേർഡ് ടെക്സ്റ്റ് ആയി കാണാൻ കഴിയും.
വൈഫൈ ഹാക്കിങ്
ചില സൗജന്യ വൈഫൈ കണക്ഷനുകൾ കാണുമ്പോൾ നാം ഉടൻ തന്നെ മൊബൈൽ അല്ലെങ്കിൽ ലാപ്ടോപ്പ് വഴി കണക്ട് ചെയ്യാറുണ്ട്. എന്നാൽ ആ കണക്ട് ചെയ്ത വൈഫൈ പ്രൊവൈഡർ ഒരു ഹാക്കർ ആണെങ്കിൽ കണക്ട് ചെയ്തതിനു ശേഷം നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും ട്രാക്ക് ചെയ്യാനുള്ള സംവിധാനം നെറ്റ് വർക്കിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും.
മൊബൈൽ ഫോൺ ഹാക്കിങ്
പല സ്പൈ ആപ്പുകളും നാം അറിയാതെ മറ്റാരെങ്കിലും നമ്മുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധ്യതയുണ്ട്. വെറും സെക്കൻഡുകൾ കൊണ്ട് മാത്രം ഇൻസ്റ്റാൾ ചെയ്യാവുന്ന ആപ്പുകൾ നമ്മുടെ ഫോണിൽ ഉണ്ടെങ്കിൽ നാം അറിയാതെ സ്മാർട്ടഫോണിൽ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ഇൻസ്റ്റാൾ ചെയ്ത ആൾക്ക് വെബ് പോർട്ടൽ വഴി കാണാൻ സാധിക്കും.
പിഷിംഗ്‌,കീലോഗ്ഗിങ്,യു എസ് ബി ഹാക്കിങ്, യു എസ് ബി ഹാക്കിങ്,ഡി എൻ എസ് സ്പൂഫിങ് തുടങ്ങിയ നിരവധി മാര്ഗങ്ങളുമുണ്ട്.

Loading comments...