ദർശനം സമ്മതിച്ച് പട്ടികയിലെ അ‍ഞ്ച് യുവതികൾ

5 years ago

51 പേരുടെ പട്ടികയിൽ മുപ്പതിലേറെപ്പേരും പ്രായം അമ്പത് പിന്നിട്ടവരാണ്

സര്‍ക്കാര്‍ തയാറാക്കിയ പട്ടികയില്‍ അമ്പത് വയസില്‍ താഴെയുള്ള അഞ്ച് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി സമ്മതിച്ചു.
എന്നാല്‍ 51 പേരുടെ പട്ടികയിൽ മുപ്പതിലേറെപ്പേരും പ്രായം അമ്പത് പിന്നിട്ടവരാണ്. തിരിച്ചറിയല്‍ രേഖയിലെ ജനനതീയതി തെറ്റായി കിടക്കുന്നതാണ് പ്രായം കുറച്ച് രേഖപ്പെടുത്താന്‍ കാരണമെന്ന് ഭുരിഭാഗം പേരും സമ്മതിക്കുന്നു. അതേസമയം പട്ടികയില്‍ നല്‍കിയിരിക്കുന്ന 9 പേരുടെ മേല്‍വിലാസം പൂര്‍ണമായും തെറ്റാണ്.51 പേരില്‍ മൂന്ന് തമിഴ്നാട്ടുകാരും രണ്ട് ആന്ധ്രാസ്വദേശികളും അടക്കം അഞ്ച് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയവരും അമ്പതില്‍ താഴെ പ്രായമുള്ളവരുമാണ്.
44 വയസുള്ള ആന്ധ്ര ചിറ്റൂര്‍ സ്വദേശി ശശികലയ്ക്കാണ് ഏറ്റവും പ്രായം കുറവ്.
വെല്ലൂരുകാരി മഹാലക്ഷ്മി, തിരുവള്ളൂര്‍ സ്വദേശി കല, ഗുണ്ടൂരിലെ രമാദേവി എന്നിവര്‍ക്ക് 49 വയസാണ്. പക്ഷെ ആചാരം ലംഘിച്ചല്ല ദര്‍ശനമെന്ന് ഇവര്‍ പറയുന്നു. വെല്ലൂരിലെ 48 കാരി ശാന്തിയാണ് ദര്‍ശനം സമ്മതിച്ച മറ്റൊരു സ്ത്രീ. പട്ടികയിലെ മുപ്പതിലേറെ സ്ത്രീകള്‍ 50 പിന്നിട്ടവരാണ്. 62 കാരി ചന്ദിര 48കാരിയാകാനുള്ള കാരണം ഇങ്ങിനെ.ഇങ്ങിനെ ബുക്കിങിന് നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ ജനനത്തീയതിയിലെ തെറ്റാണ് പിഴവിന് കാരണമെന്ന് ഭൂരിഭാഗവും പറയുന്നു. പട്ടികയിലെ 9 നമ്പരുകളില്‍ വിളിച്ചാല്‍ ആ പറഞ്ഞിരിക്കുന്ന പേരിലൊരു സ്ത്രീയെ അവര്‍ക്ക് അറിയുകപോലുമില്ല.ഗൗരിയെന്ന പേരില്‍ കൊടുത്തിരിക്കുന്ന നമ്പരിന്റെ ഉടമ ദര്‍ശനം നടത്തിയ യുവതികളും പട്ടികയിലുണ്ട് എന്നത് സര്‍ക്കാരിന് ആശ്വാസമാണ്.

എന്നാല്‍ 90 ശതമാനവും പിഴവെന്ന് ബോധ്യമാകുന്നത് പൊലീസ് പുലര്‍ത്തിയ തികഞ്ഞ അലംഭാവത്തിന് തെളിവായിമാറുന്നു.

Loading comments...