വിദ്യാര്‍ത്ഥികള്‍ക്ക് ഉപഗ്രഹം നിര്‍മിച്ച് വിക്ഷേപിക്കാം

5 years ago

പരിപാടിയുടെ മുഴുവന്‍ ചിലവും ഐഎസ്ആര്‍ഓ വഹിക്കും

ഉപഗ്രങ്ങളുടെ നിര്‍മാണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തി പരിചയം നല്‍കുന്നതിനാി ഐഎസ്ആര്‍ഓ യങ് സൈന്റിസ്റ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുമെന്ന് ഐഎസ്ആര്‍ ഓചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.യുവാക്കളെ ഈ മേഖയിലേക്ക് ആകര്‍ക്കുന്നതിനായി അമേരിക്കന്‍ സ്‌പേയ്‌സ് ഏജന്‍സി നാസയെ മാതൃകയാക്കി ഐഎസ്ആര്‍ഓ ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
എട്ടാംതരം വിദ്യാര്‍ത്ഥികളെയാണ് പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. 29 സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള കുട്ടികളുടെ പങ്കാളിത്തം പരിപാടിയിലുണ്ടാവും. ഐഎസ് ആര്‍ ഒ ശാസ്ത്രജ്ഞരുടെ ക്ലാസുകള്‍ കുട്ടികള്‍ക്ക് ലഭിക്കും, കൂടാതെ ഐഎസ്ആര്‍ ഓ ലബോറട്ടറികളിലേക്കും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും.
പരിപാടിയുടെ മുഴുവന്‍ ചിലവും ഐഎസ്ആര്‍ഓ വഹിക്കും.
ചെറിയ ഉപഗ്രങ്ങളുടെ നിര്‍മാണത്തിന്റെ പ്രവര്‍ത്തിപരിചയം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും. പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മിക്കുന്ന ഉപഗ്രങ്ങള്‍ ആകാശത്തെത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും കെ ശിവന്‍ പറഞ്ഞു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ത്രിപുരയിലെ അഗര്‍ത്തലയിലാവും ആദ്യ ഇന്‍ക്യുബേഷന്‍ സെന്റര്‍ സ്ഥാപിക്കുകയെന്നും മെന്ന് അദ്ദേഹം പറഞ്ഞു.
ഗവേഷണ ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് ഈ സെന്ററുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്

Loading comments...