വേങ്കമല ഭഗവതീ ക്ഷേത്രം

6 days ago
12

തെക്കന്‍കേരളത്തിലെ തന്നെ ഗിരിവര്‍ഗ്ഗക്കാരുടെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് വേങ്കമല. കൗളവ ആചാര പ്രകാരം പ്രത്യേക മന്ത്രങ്ങളില്ലാതെ ഗൗളീ മന്ത്രത്താല്‍ ഗോത്ര വര്‍ഗ്ഗക്കാരുടെ ആരാധനമാത്രം കൊണ്ട് തൃപ്തയായി സര്‍വ്വൈശ്വര്യം ചൊരിയുന്ന വനദുര്‍ഗ്ഗാ സങ്കല്‍പത്തിലാണ് ദേവീ ചൈതന്യ പ്രതിഷ്ഠ.ശാന്ത സ്വരൂപിണിയായ ദേവിയും ഉഗ്രരൂപിണിയായ കരിങ്കാളിമൂര്‍ത്തിയും മുഖത്തോട് മുഖം നോക്കിയിരിക്കുന്ന പ്രതിഷ്ഠയാണ് ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ചൈതന്യം. ഭാരതത്തില്‍തന്നെ അത്യപൂര്‍വ്വമാണ് ഇത്തരം പ്രതിഷ്ഠ. ആലമ്പഹീനരുടെ മുന്നില്‍ അമ്മയായും അപരാധികള്‍ക്ക് മുന്നില്‍ ദുര്‍ഗ്ഗയായും മാറുമെന്ന് ഈ ദേവീ ചൈതന്യം ഓരോ ഭക്തനേയും ഓര്‍മ്മപ്പെടുത്തുന്നു.

വേങ്കമല ദേവി, കരിങ്കാളിമൂര്‍ത്തി എന്നീ പ്രധാന പ്രതിഷ്ഠകള്‍ കൂടാതെ മുത്തന്‍ കാരണവര്‍, കന്യാവ്, ഗണപതി, ആയിരവില്ലി, കുട്ടിച്ചാത്തന്‍, നാഗരാജാവ്, ബ്രഹ്മരഷസ്സ്, പഞ്ചിയമ്മ, അപ്പൂപ്പന്‍ എന്നീ ഉപ പ്രതിഷ്ഠകളുമടങ്ങുന്നതുമാണ് വേങ്കമല ക്ഷേത്രം. പ്രധാന പ്രതിഷ്ഠ ഉള്‍പ്പെടെ എല്ലാ പ്രതിഷ്ഠകളും തുറന്ന അമ്പലമായാണ് നിര്‍മ്മിച്ചിട്ടുള്ളത്.

Loading comments...