മരംകേയറി ആടുകൾ

5 years ago

30 അടി ഉയരമുള്ള മരത്തിൽവരെ ഇവ കൂട്ടത്തോടെ കയറി പഴങ്ങൾ കഴിക്കും

ആഫ്രിക്കയിലുള്ള മരം കേറി ആടുകളെ പരിചയപ്പെടാം
മരംകയറിയെന്ന് പലരെയും കളിയാക്കിവിളിക്കുന്നവർ ആഫ്രിക്കൻ രാജ്യമായ മൊറോക്കയിലേക്കൊന്ന് ചെല്ലണം. യഥാർത്ഥ മരംകയറികൾ അവിടെയാണുള്ളത്. വലിയമരങ്ങളുടെ ശിഖരങ്ങളിൽ നിഷ്പ്രയാസം ഓടിക്കയറി കായ്കനികൾ തിന്ന് വിലസുന്ന ആടുകളാണ് താരങ്ങൾ. ഒറ്റയ്ക്കാണ് ഇവയുടെ അഭ്യാസമെന്ന് കരുതരുത് ..കൂട്ടമായിട്ടാണ് ഈ മരംകയറ്റം. അർഗൻ എന്നറിയപ്പെടുന്ന അർഗനിയ സ്പിനോസ എന്നയിനം മരത്തിലാണ് ആടുകൾ യഥേഷ്ടം കയറിയിറങ്ങുന്നത്. പിളർന്ന് ഇരുവശങ്ങളിലേക്കുമിരിക്കുന്ന കുളമ്പുകളാണ് ആടുകളെ മരംകയറാൻ സഹായിക്കുന്നത്.

30 അടി ഉയരമുള്ള മരത്തിൽവരെ ഇവ കൂട്ടത്തോടെ കയറി പഴങ്ങൾ കഴിക്കും.

അർഗനിയ മരത്തിലുണ്ടാകുന്ന സ്വാദുള്ള പഴങ്ങൾ ആടുകൾക്കേറെയിഷ്ടമാണത്രെ. പക്ഷേ, വിചിത്രം എന്താണെന്ന് വച്ചാൽ, ഈ പഴങ്ങൾ മനുഷ്യർ കഴിക്കാറില്ല! ആടുകളുടെ ഈ അപൂർവ മരംകയറ്റം മൊറോക്കയുടെ ടൂറിസത്തെയും വലിയൊരളവിൽ സ്വാധിക്കുന്നുണ്ട്. നൂറുകണക്കിനാളുകളാണ് അർഗനിയ മരത്തിൽ പഴങ്ങളുണ്ടാകുന്ന സീസണിൽ, ആടുകളുടെ മരംകയറ്റം കാണാൻ ഇവിടെയെത്തുന്നത്. മാത്രമല്ല, അർഗനിയയുടെ പഴങ്ങളിലെ കുരുവിൽനിന്ന് ഉത്പാദിപ്പിക്കുന്ന എണ്ണയ്ക്കും ആവശ്യക്കാരേറെയാണ്.

ആടുകളുടെ വിസർജ്യത്തിൽനിന്നുമാണ് ഈ കുരു ഏറെയും ശേഖരിക്കുന്നതും!

Loading comments...