"ബോംബുകളുടെ മാതാവ്" വികസിപ്പിച്ച് ചൈന

6 years ago

അത്യുഗ്ര ശേഷിയുള്ള ബോംബ് ചൈന വികസിപ്പിച്ചു

അമേരിക്കയുടെ അത്യുഗ്ര ശേഷിയുള്ള ബോംബിനുള്ള മറുപടിയായാണ് ചൈന ഈ ബോംബ് നിര്‍മ്മിച്ചത്. ചൈനയിലെ പ്രതിരോധ സ്ഥാപനമായ നൊറിന്‍കോയാണ് ഈ ഏരിയല്‍ ബോംബ് പ്രദര്‍ശിപ്പിച്ചത്. ആണവ ഇതര ആയുധങ്ങളില്‍ ഏറ്റവും സംഹാര ശേഷിയുള്ളത് എന്നതാണ് ചൈന ഈ ബോംബിന് നല്‍കുന്ന വിശേഷണം.ബോംബുകളുടെയെല്ലാം മാതാവ് എന്നായിരുന്നു അമേരിക്കയുടെ ഉഗ്രശേഷിയുള്ള ബോംബിന് നല്‍കിയ വിശേഷണം.2017ൽ അഫ്ഗാനിലെ ഐസിസ് ഭീകരരോട് ഏറ്റുമുട്ടവെയാണ് ജി.ബി.യു 43/ബി എന്ന ബോംബ് അമേരിക്ക ആദ്യമായി പരീക്ഷിച്ചത്. അമേരിക്കയുടെ ഈ ബോംബിനെ അപേക്ഷിച്ച് ചെറുതും ഘനം കുറഞ്ഞതുമാണ് ചൈനീസ് ബോംബ്. ആറ് മീറ്ററോളം നീളമുള്ള ബോംബിന് എത്ര ടണ്ണാണ് ഭാരമെന്ന് വ്യക്തമല്ല.
വലിപ്പവും ഭാരക്കൂടുതലും ഉള്ളതിനാല്‍ അമേരിക്കന്‍ ബോംബ് വലിയ വിമാനത്തില്‍ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകൂ.
അതേ സമയം ചൈനയുടേത് ബോംബര്‍ വിമാനങ്ങളില്‍ തന്നെ എത്തിക്കാനാകും.അമേരിക്കയുടെ ബോംബിന് മറുപടിയായി ചൈനയുടെ തന്നെ ബോംബുകളുടെ മാതാവായി ഈ ബോംബിനെ വിശേഷിപ്പിച്ചു.
എച്ച്-6കെ ബോംബര്‍ വിമാനത്തില്‍ നിന്ന് താഴേക്ക് പതിച്ച ബോംബ് അത്യുഗ്ര സ്‌ഫോടനത്തോടെയാണ് പൊട്ടിയത്. ഇതിന്റെ പ്രമോഷണല്‍ വീഡിയോയും നൊറിന്‍കോ ഡിസംബര്‍ അവസാനം റിലീസ് ചെയ്തിരുന്നു. എന്നാല്‍ ഇതാദ്യമായാണ് പൊതുമധ്യത്തില്‍ ബോംബ് പ്രദര്‍ശിപ്പിക്കുന്നതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. യു എസ് ആയുധങ്ങൾക്ക് മറുപടിയായി റഷ്യ അത്യുഗ്ര ശേഷിയുള്ള ബോംബുകളുടെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്ന ബോംബ് വികസിപ്പിച്ചിരുന്നു.

Loading comments...