Premium Only Content

എന്‍ജിനീയർ കൃഷിക്കാരനായി വരുമാനം 6 ൽ നിന്നും 20 ലക്ഷത്തിലേക്ക്
അനൂപ് ഇന്ന് 12 ഏക്കര്‍ കൃഷിസ്ഥലത്ത് 10-15 തൊഴിലാളികളുണ്ട് ;വിറ്റുവരവ് 20-25ലക്ഷം
6 ലക്ഷം വരുമാനമുള്ള അനൂപ് എൻജിനീയർ ജോലി ഉപേക്ഷിച്ച് കൃഷിക്കാരനായി ഇപ്പോൾ വരുമാനം 20 ലക്ഷം.മഹാരാഷ്ട്രയിലെ സാങ്ഗ്‌ളി സ്വദേശിയാണ് അനൂപ്.. രണ്ട് വര്‍ഷം മുമ്പ് വരെ ഒരു ഐ ടി എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു . നല്ലൊരു തുക ശമ്പളവും വാങ്ങുന്നുണ്ടായിരുന്നു. വാര്‍ഷിക വരുമാനം 6.5 ലക്ഷമായിരുന്നു . പക്ഷെ, അനൂപ് പറയുന്നത്, ആകെ അന്നുണ്ടായിരുന്നൊരു സാമാധാനം ആറ് ദിവസം ജോലി ചെയ്താല്‍ പിന്നൊരു അവധി കിട്ടുമല്ലോ എന്നത് മാത്രമാണെന്നാണ്. അങ്ങനെ മനസില്ലാമാനസോടെ നാല് വര്‍ഷത്തിലധികം അനൂപ് അവിടെ ജോലി ചെയ്തു. ഒടുവില്‍, അനൂപ് തന്‍റെ രാജിക്കത്ത് നല്‍കി. പൂനെയിലുള്ള തന്‍റെ ഫ്ലാറ്റിലേക്ക് തിരികെയെത്തി. അടുത്ത മൂന്നുമാസം താന്‍ ജോലി രാജിവെച്ച കാര്യം ആരോടും പറഞ്ഞില്ല. കൃഷിയിലേക്കിറങ്ങുന്നതിന് മുമ്പ് അയാള്‍ ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കര്‍ഷകരെ സന്ദര്‍ശിച്ചു. കൃഷിയെ കുറിച്ച് കിട്ടാവുന്ന എല്ലാ വിവരങ്ങളും പല വഴിയേ അനൂപ് അന്വേഷിച്ചു കണ്ടെത്തി. മാര്‍ക്കറ്റ് റിസര്‍ച്ച് തന്നെ നടത്തി.മൂന്നുമാസത്തിന് ശേഷം അയാള്‍ സ്വന്തം ഗ്രാമത്തില്‍ തിരികെയെത്തി. മഹാരാഷ്ട്രയിലെ സംഗലി ജില്ലയിലായിരുന്നു അത്. അനൂപ് ഇന്ന് 12 ഏക്കര്‍ കൃഷിസ്ഥലത്ത് 10-15 തൊഴിലാളികളുമായി നല്ലൊരു കാര്‍ഷിക ജീവിതം നയിക്കുന്നു. വ്യത്യസ്ത നിറങ്ങളിലുള്ളതും പച്ചനിറമുള്ളതുമായ കാപ്‌സിക്കം, സ്വീറ്റ് കോണ്‍, കരിമ്പ്, ചെണ്ടുമല്ലി എന്നിവ ഈ ചെറുപ്പക്കാരന്റെ തോട്ടത്തില്‍ വളരുന്നു.'എനിക്കൊരിക്കലും ഒരു ജോലിക്കാരനായിരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. ഞാന്‍ എന്‍റെ സീനിയേഴ്സിനെ കാണാറുണ്ട്. എംപ്ലോയറെ പോലെ ജോലി ചെയ്താലും എംപ്ലോയി തന്നെ ആയിരിക്കും' എന്ന് അനൂപ് പറയുന്നു.''എഞ്ചിനീയറായിരിക്കുമ്പോള്‍ ഉള്ളതിനേക്കാൾ അതിന്‍റെ ഇരട്ടി പണവും സംതൃപ്തിയും സമാധാനവും കൃഷിക്കാരനായിരിക്കുമ്പോ ലഭിക്കുന്നുണ്ടെ''ന്ന് അനൂപ് പറയുന്നു. അയാള്‍ പോളി ഹൌസ് നിര്‍മ്മിക്കാനായി സഹായധനത്തിന് വേണ്ടി അപേക്ഷിച്ചു. കാപ്സിക്കത്തിന്‍റെ 7000 തൈകള്‍ വാങ്ങി. അതില്‍ 1000 എണ്ണം നശിച്ചു. അയാള്‍ അത് മാറ്റി പുതിയ ആയിരമെണ്ണം വച്ചു. അത് ആ ഗ്രാമത്തിലെ കര്‍ഷകരാരും അതുവരെ ചെയ്യാത്തതായിരുന്നു. അതൊക്കെ ലാഭമുണ്ടാക്കാന്‍ അനൂപിനെ തുണച്ചു. നേരത്തെ തന്നെ, വാങ്ങുന്നവരോട് തൂക്കവും വിലയും പറഞ്ഞുറപ്പിച്ചിരുന്നു. അതുകൊണ്ട് ബാര്‍ഗെയിനിങ് ഒന്നും നടന്നില്ല. ഗുണത്തിലും അനൂപ് ഈ കണിശത പുലര്‍ത്തി. ഇതൊക്കെ അയാള്‍ക്ക് റെഗുലര്‍ കസ്റ്റമേഴ്സിനെ നല്‍കി. കാപ്സിക്കം ഏപ്രിലില്‍ വിറ്റുതീര്‍ന്നു. പൊളി ഹൌസും തയ്യാറായിരുന്നു. പിന്നീട് ചെടികള്‍ നടാനായിരുന്നു തീരുമാനം. ആദ്യത്തെ 20 ദിവസം 24 മണിക്കൂറും ചെടികള്‍ക്ക് വെളിച്ചം കിട്ടണമായിരുന്നു. അതിനാല്‍ പോളി ഹൌസില്‍ അവ വെച്ചു. എല്‍.ഇ.ഡി ബള്‍ബുകള്‍ തെളിച്ചു. രാവും പകലും അനൂപ് അവിടെ ചെലവഴിച്ചു. പക്ഷെ, അത്തവണ പൂക്കള്‍ക്ക് ഡിമാന്‍ഡ് കുറവായിരുന്നു. അതിനാല്‍ കിട്ടുന്ന തുകയ്ക്ക് അവ വില്‍ക്കേണ്ടി വന്നു. നഷ്ടങ്ങളുമുണ്ടായി. പക്ഷെ, അതൊന്നും അനൂപിനെ തളര്‍ത്തിയില്ല. കൃഷി ഒട്ടും എളുപ്പമല്ലെന്നും, അതാകുമ്പോള്‍ ലാഭം മാത്രമല്ല നഷ്ടവുമുണ്ടാകുമെന്നും അയാള്‍ക്കറിയാമായിരുന്നു. അടുത്ത തവണ ജമന്തിപ്പൂക്കള്‍ നട്ടു. കിലോയ്ക്ക് 50 മുതല്‍ 60 വരെ വില കിട്ടി. പിന്നെയും ചോളവും കാപ്സിക്കവും കൃഷി ചെയ്തു. ഇന്‍റര്‍നെറ്റ് വഴി മീന്‍ വളര്‍ത്തുന്നതിനെ കുറിച്ച് പഠിച്ചു. മീനും വളര്‍ത്തി തുടങ്ങി. ബിരുദധാരിയായ ഭാര്യയും അനൂപിനെ കൃഷിയില്‍ സഹായിക്കുന്നു.2016 -ല്‍ കൃഷി തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ലെന്നും പലരും പിന്തിരിപ്പിക്കാന്‍ നോക്കിയതായും അനൂപ് പറയുന്നു. എഞ്ചിനീയര്‍ കാലത്തെ അടിപൊളി ജീവിതം പോലെയല്ല ഒരു കര്‍ഷകന്‍റെ ജീവിതമെന്നും അത് നയിക്കാന്‍ അനൂപിന് കഴിയില്ലെന്നും പലരും പറഞ്ഞു. പക്ഷെ, തനിക്കെന്താണോ ചെയ്യാനിഷ്ടം അതാണ് താന്‍ ചെയ്തത്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ പറഞ്ഞതൊന്നും താന്‍ കാര്യമാക്കിയില്ലെന്നും അനൂപ് പറയുന്നു.'എല്ലാവരില്‍ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും. ഒരു ചെറിയ കര്‍ഷകന്‍ പോലും നിങ്ങളെ എന്തെങ്കിലും പഠിപ്പിക്കും. പഠിക്കാനും അറിയാനുമുള്ള വിശപ്പുണ്ടായാല്‍ മതി. അതാണ് എന്നെ വിജയത്തിലെത്തിച്ചത്. ആരോടും ഒന്നും ചോദിക്കാന്‍ എനിക്ക് മടിയില്ല. കൃഷി ഒരുപാട് പുതിയ അറിവുകള്‍ കണ്ടെത്താവുന്ന മേഖലയാണ്. എനിക്ക് തോന്നുന്നത്, വിദ്യാഭ്യാസമുള്ള ഒരുപാട് പേര്‍ ഇത് ബിസിനസായി ചെയ്യണമെന്നാണ്. അത് വേറെ ഏതൊരു മേഖലയെക്കാളും നമ്മുടെ രാജ്യത്ത് ശോഭിക്കും'' .കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവ് ഏകദേശം 20-25 ലക്ഷമായിരുന്നു. അതിലും കൂടുതല്‍ ലാഭം ഈ വര്‍ഷം പ്രതീക്ഷിക്കുന്നുവെന്ന് അനൂപ് പറയുന്നു .വിജയിക്കണമെന്നിൽ നിങ്ങള്‍ക്ക് ഒന്നിൽ നിന്നും പുറത്ത് കടക്കാനുള്ള ധൈര്യം മാത്രം മതിയെന്നാണ് അനൂപിൻറെ അഭിപ്രായം.
-
2:57
WSYM
4 years agoShaheen - 7/20/21
37 -
0:17
jaypeacase3
4 years agoKjv July 20
15 -
27:22
ChurchOnTheMove
4 years agoJoshua Chapter 20
92 -
0:31
mqmusic94
4 years agoMinibuger cockatiel 20
6 -
0:27
jaypeacase3
4 years agoKjv june 20
62 -
2:55
TJ's Toy Trunk
4 years agoFortnite Vol 20
20 -
0:07
mrnz2025
4 years agoanahid design 20
17 -
0:13
vanguardiacom
4 years agodesmanes bga 20 julio
15.2K -
LIVE
Focus_Up
2 hours agoGrinding resurgence ranked!! Playing with Subscribers!! Lets have some fun!!!
5 watching -
1:37:47
Chrono
2 hours agoSplat-Tasks 2 - Splatoon but with more Rules
4.16K