Premium Only Content
മഴ ഇല്ലാതെ വെള്ളപ്പൊക്കത്തിലാകുന്ന രാജ്യം
ഐസിസ് ദേവിയുടെ കണ്ണുനീരായിട്ടാണ് നൈലിന്റെ വാർഷിക പ്രളയത്തെ കണ്ടിരുന്നത്
ഒരു രാജ്യത്ത് കനത്ത വെള്ളപ്പൊക്കം ഉണ്ടാകുന്നു ; വെള്ളപ്പൊക്കത്തിനു കാരണമായ മഴ ഉണ്ടായതാകട്ടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയും; ഇതായിരുന്നു അന്‍പതുകള്‍ വരെയുള്ള ഈജിപ്റ്റിന്റെ സ്ഥിതി. വടക്കേ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഈജിപ്ത്. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിൽ ഒന്ന്. ഈജിപ്ത് സഹാറ മരുഭൂമിയുടെ കിഴക്കേ അതിരിലാണ് . വാര്‍ഷിക വര്‍ഷപാതം അമ്പത് സെന്റിമീറ്ററിനടുത്തു . പക്ഷെ അൻപതുകൾ വരെ ഈജിപ്തിൽ ഓരോ വർഷവും വലിയ വെള്ളപൊക്കം ഉണ്ടാകുമായിരുന്നു .പുരാതന ഈജിപ്ഷ്യൻ ജനത ഐസിസ് ദേവിയുടെ കണ്ണുനീരായിട്ടാണ് നൈലിന്റെ വാർഷിക പ്രളയത്തെ കണ്ടിരുന്നത്
നൈൽ നദി ഈജിപ്തിന്റെ ഏതാണ്ട് മധ്യ ഭാഗത്തു കൂടിയാണ് ഒഴുകുന്നത് . ലോകത്തെ ഏറ്റവും നീളമുള്ള നദിയായി കരുതപ്പെടുന്നത് നൈൽ നദിയെ ആണ് . ഏതാണ്ട് 6800 കിലോമീറ്റർ ആണ് നൈലിനെ നീളം . ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ പുരാതന സംസ്ക്കാരങ്ങളുടെ കളിത്തട്ടുകൂടിയാണ് നൈൽനദീതടം. ഈജിപ്തിന്റ്റെ തെക്കുള്ള മലനിരകളിൽ നിന്നുൽഭവിച്ചു വടക്കു മെഡിറ്ററേനിയൻ ഉൾക്കടലിൽ പതിയ്ക്കുന്നു.ഈജിപ്തിൽ കാര്യമായ മഴയില്ലെങ്കിലും നൈൽ നദിയുടെ കൈവഴിയായ ബ്ലൂ നൈൽ ഉത്ഭവിക്കുന്ന എത്യോപ്പ്യൻ പീഠഭൂമിയിൽ ഇന്ത്യയിൽ എന്നപോലെ മൺസൂൺ കാറ്റുകളിൽ നിന്നും ജൂൺ മുതൽ മൂന്നുമാസം കനത്ത മഴ ലഭിക്കുന്നു .
ഈ മഴവെള്ളം നാലായിരത്തിലേറെ കിലോമീറ്റർ ഒഴുകി ഈജിപ്തിൽ അതിപുരാതന കാലം മുതൽ തന്നെ വര്ഷം തോറും വെള്ളപൊക്കം സൃഷ്ടിച്ചിരുന്നു .ഈജിപ്തിൽ ഒരു തുള്ളി മഴയില്ല പക്ഷെ ആയിരകകണക്കിനു കിലോമീറ്റർ അകലെയുള്ള എത്യോപ്യയിലെ കാലവർഷം നിമിത്തം ഈജിപ്തിൽ വെള്ളപൊക്കം സൃഷ്ഠിക്കപ്പെടുന്നു .
ഈ പ്രളയ ജലം രണ്ടുമാസം കൊണ്ട് ഏതാണ്ട് ഓഗസ്റ്റ് പകുതിയോടെ ഈജിപ്തിലെത്തും.പിന്നീട് ഏതാനും ആഴ്ച നൈൽ തടത്തിൽ ജലനിരപ്പ് ഇരുപതടി വരെ ഉയർന്നു വലിയ പ്രളയം സൃഷ്ടിക്കും . ഈജിപ്തിലെ നൈൽ താഴ്വരയെ ഫലഭൂയിഷ്ഠമാക്കിയത് ഈ വെള്ളപൊക്കമാണ് . നൈൽനദിയുടെ എക്കൽ നിക്ഷേപഫലമായി രൂപപ്പെട്ട കറുത്ത ഫലഭൂയിഷ്ടമായ മണ്ണ്, കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന നവീനശിലായുഗമനുഷ്യരെ ഈജിപ്റ്റിലേക്ക് ആകർഷിക്കുകയും, കാർഷികാഭിവൃദ്ധിയും ജലലഭ്യതയും അവരെ സമ്പന്നമായ ജനസമൂഹമാക്കി ഉയർത്തുകയും ചെയ്തുവെന്നാണ് അനുമാനം.പക്ഷെ ഈ വാർഷിക വെള്ളപൊക്കം ചിലപ്പോഴെങ്കിലും ഭീഷണരൂപം പ്രാപിച് പലപ്പോഴും ഈജിപ്തിൽ കനത്ത നാശം തന്നെ വിതച്ചിരുന്നു .
ഈ അപകടം ഒഴിവാക്കാനോ ലഘൂകരിക്കാനോ ആയുള്ള ശ്രമങ്ങൾ ഈജിപ്ത് രൂപീകരിക്കപ്പെട്ട കാലം മുതൽ പരീക്ഷിക്കപ്പെട്ടിരുന്നു . ആദ്യ ഈജിപ്ഷ്യൻ രാജാവായ നാർമെർ ( സ്കോര്പിയോൺ കിംഗ് ) അകക്കല്ലാതെ ഈജിപ്ഷ്യൻ തലസ്ഥാനമായ തീബ്സിനെ നൈൽ പ്രളയത്തിൽനിന്നും രക്ഷിക്കാൻ ഒരു അണകെട്ട് നിർമിച്ചിരുന്നു . ഏതാണ്ട് 4700 വര്ഷം മുൻപായിരുന്നു ഈ നിർമിതി . സാദ് അൽ ഖാഫ്രാ (Sadd el-Kafara (Dam of the Infidels) ) എന്ന് പിൽക്കാലത്തു അവഹേളനപരമായ വിളിക്കപ്പെട്ട ഈ നിർമിതി ഒരു വലിയ വെള്ളപ്പൊക്കത്തിൽ തകർന്നു .ഇരുപതാം നൂറ്റാണ്ടിലും പ്രളയം ലഘൂകരിക്കാനുള്ള ചെറുഡാമുകൾ നിർമ്മിക്കപ്പെട്ടു
ഈ പ്രളയ ജലം രണ്ടുമാസം കൊണ്ട് ഏതാണ്ട് ഓഗസ്റ്റ് പകുതിയോടെ ഈജിപ്തിലെത്തും .പിന്നീട് ഏതാനും ആഴ്ച നൈൽ തടത്തിൽ ജലനിരപ്പ് ഇരുപതടി വരെ ഉയർന്നു വലിയ പ്രളയം സൃഷ്ടിക്കും . ഈജിപ്തിലെ നൈൽ താഴ്വരയെ ഫലഭൂയിഷ്ഠമാക്കിയത് ഈ വെള്ളപൊക്കമാണ് . പക്ഷെ ഈ വാർഷിക വെള്ളപൊക്കം ചിലപ്പോഴെങ്കിലും ഭീഷണരൂപം പ്രാപിച് പലപ്പോഴും ഈജിപ്തിൽ കനത്ത നാശം തന്നെ വിതച്ചിരുന്നു .ഈ അപകടം ഒഴിവാക്കാനായി അൻപതുകളിൽ ഈജിപ്ത് ആസ്വാൻ അണക്കെട്ടിന്റെ നിർമാണം തുടങ്ങി 1970 ൽ പണിതീർന്ന ഈ അണകെട്ട് ഏതാണ്ട് 130 കുബിക് കിലോമീറ്ററിലധികം ശേഷിയുള്ളതാണ് . എത്യോപ്പിയയിൽ നിന്നുവരുന്ന പ്രളയജലം അസ്വാൻ അണകെട്ട് തടഞ്ഞതോടെ നൈൽ നദിയുടെ ഈജിപ്ഷ്യൻ തീരങ്ങളിലെ വാർഷിക വെള്ളപ്പൊക്കം പഴങ്കഥയായി .
-
1:06
News60
5 years agoഇന്ന് 70-ാം റിപ്പബ്ലിക് ദിനം; സുരക്ഷയിൽ രാജ്യം
1 -
1:23
News60
5 years agoലോകത്തെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താക്കളായി ഇന്ത്യ മാറും
-
1:43
News60
5 years agoചന്ദ്രനിൽ വിത്ത് മുളപ്പിച്ച് ചൈന
2 -
3:00
News60
6 years agoഒരു വർഷം സ്മാർട്ട് ഫോണില്ലാതെ ജീവിച്ചു കാണിച്ചാൽ നേടാം 72 ലക്ഷം!
-
0:57
anweshanam
6 years agoകനത്ത മഴ വരുന്നു; ശ്രദ്ധിക്കുക എവിടെയൊക്കെ പോകരുത്
-
1:27
anweshanam
6 years agoമഴക്കാലത്ത് മീന്‍ കഴിക്കരുത്! കാരണം?
-
0:50
News60
6 years agoലോകത്തെ ഏറ്റവും മൂല്യമുള്ള പാസ്പോര്‍ട്ട് ജപ്പാന്റേത്
3 -
1:17
News60
6 years ago $0.03 earnedഎണ്ണിയാല്‍ ഒടുങ്ങാത്ത വെള്ളച്ചാട്ടങ്ങള്‍ ഉള്ള നാടാണ് അംബോലി
81 -
1:47
News60
6 years agoഎലിപ്പനി: ഭീതി വേണ്ടാ...പ്രതിരോധം അറിയാം
4 -
LIVE
Matt Kohrs
12 hours agoStocks Puke, Breaking News & BIG Updates || The MK Show
235 watching