അന്ത്യയാത്രയ്ക്ക് ഇനി തൂക്കം നോക്കി വിലയിടില്ല

5 years ago
2

ഇനി മൃതദേഹം തൂക്കി നിരക്ക് ഈടാക്കില്ലെന്ന എയർ ഇന്ത്യയുടെ പ്രഖ്യാപനം വലിയ ആശ്വാസത്തോടെയാണ് പ്രവാസലോകം സ്വീകരിച്ചത്
നാട്ടിലേക്കുള്ള അന്ത്യയാത്രയ്ക്ക് തുക്കംനോക്കി നിരക്ക് ഈടാക്കുന്ന ദേശീയ വിമാനക്കമ്പനിയുടെ നടപടികൾ വലിയപ്രതിഷേധമാണ് എക്കാലത്തും പ്രവാസികളിൽ ഉണ്ടാക്കിയത്. ആ വ്യവസ്ഥയ്ക്ക് ഇപ്പോൾ മാറ്റമായിരിക്കുന്നു. എന്നാൽ ഇതിനുപകരമായി എയർഇന്ത്യ നിശ്ചയിച്ച നിരക്കിനെചൊല്ലി ഇപ്പോൾത്തന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. തൂക്കംകുറഞ്ഞ ഒരാൾക്ക് നേരത്തെ ഇത്രയുംതുക വേണ്ടി വരില്ലല്ലോ എന്നുവരെ വിമർശനം ഉയർന്നുകഴിഞ്ഞു. എങ്കിലും എയർ ഇന്ത്യയുടെ പുതിയസമീപനം ആശ്വാസകരമാണെന്ന് പൊതുപ്രവർത്തകർ വിലയിരുത്തുന്നു. എന്നാൽ മൃതദേഹങ്ങൾ സൗജന്യമായിത്തന്നെ നാട്ടിലേക്ക് കൊണ്ടുപോകുന്ന സംവിധാനത്തിലേക്ക് അധികൃതരും വിമാനക്കമ്പനി അധികൃതരും തയ്യാറാകണമെന്ന ആവശ്യമാണ് ഇപ്പോഴും എല്ലാവരും ഉന്നയിക്കുന്നത്. അത് തീരെ പ്രായോഗികമല്ലെങ്കിൽ ചെറിയ തുകയോ ഒരാളുടെ ടിക്കറ്റിന്റെ തുകയോ മാത്രം ഈടാക്കിക്കൊണ്ടായിരിക്കണം നിരക്ക് നിശ്ചയിക്കുന്നതെന്നും അവർ പറയുന്നു.വിമാനത്തിൽ കൊണ്ടുപോകുന്ന ചരക്കുകൾ തൂക്കിയാണ് നിരക്ക് ഈടാക്കുന്നത്. ഇതുപോലെ മൃതദേഹങ്ങളെ കൈകാര്യം ചെയ്യുന്നതിലാണ് എല്ലാവരും പ്രതിഷേധിച്ചിരുന്നത്. എയർ അറേബ്യ പോലുള്ള ചില വിമാനക്കമ്പനികൾ 1100 ദിർഹം ടിക്കറ്റ് നിരക്ക് നിശ്ചയിച്ചാണ് മൃതദേഹങ്ങൾ കൊണ്ടുപോകുന്നത്. ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനികളാകട്ടെ .മൃതദേഹത്തിന്റെ തൂക്കം അനുസരിച്ചാണ് നിരക്ക് ഈടാക്കിവന്നിരുന്നതും. ഇതിനാണ് ശനിയാഴ്ച മുതൽ വിരാമമാവുന്നത്. അതേസമയം മൃതദേഹം തൂക്കുന്ന രീതി തുടരുമെന്നതാണ് .യാഥാർഥ്യം. വിമാനത്തിൽ കൊണ്ടുപോകുന്ന വസ്തുക്കളുടെ തൂക്കം രേഖപ്പെടുത്തുന്നതിനുള്ള സാങ്കേതികനടപടി മാത്രമായിരിക്കും ഇത്.
മൃതദേഹങ്ങൾ വലിയ തുക നൽകി നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സ്വന്തംനിലയിൽ കഴിയാത്തവർക്ക് ഇന്ത്യൻ കോൺസുലേറ്റും എംബസിയും സാമ്പത്തികസഹായം നൽകാറുണ്ട്.
സന്നദ്ധപ്രവർത്തകർ മുൻകൈ എടുത്ത് ഇത്തരത്തിൽ കൊണ്ടുപോകുന്ന മൃതദേഹങ്ങൾക്ക് ചെലവായതുക ബില്ലുകൾ സമർപ്പിക്കുന്ന മുറയ്ക്ക് അധികൃതർ തിരികെ നൽകാറുമുണ്ട്. ഓരോ വർഷവും ഇത്തരത്തിൽ വലിയൊരുതുക ഇന്ത്യൻ എംബസിയും കോൺസുലേറ്റും തിരികെ നൽകുന്നുണ്ട്. ആ തുക ഉപയോഗിച്ചുതന്നെ മൃതദേഹങ്ങൾ സൗജന്യമായി അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് പൊതുപ്രവർത്തകർ അഭിപ്രായപ്പെടുന്നു.
മൃതദേഹം തൂക്കംനോക്കി ചാർജ് ഈടാക്കുന്ന സമ്പ്രദായം നിർത്തലാക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെ റാസൽഖൈമയിലെ സന്നദ്ധസംഘടനകളും സാമൂഹികപ്രവർത്തകരും സ്വാഗതംചെയ്തു. പ്രവാസികളായ സാമൂഹികപ്രവർത്തകരുടെ നിരന്തരമായ ഇടപെടലാണ് ഇങ്ങനെയൊരു നിലപാടെടുക്കാൻ എയർ ഇന്ത്യയെ പ്രേരിപ്പിച്ചത്. പ്രവാസിസംഘടനകൾ എയർ ഇന്ത്യയുടെ ഈ നിലപാടിനെ ചെയ്തിരുന്നു. ഇനി പ്രവാസിയുടെ മൃതദേഹം തൂക്കിനോക്കി നിരക്ക് ഈടാക്കില്ല എന്നുള്ളത് ആശ്വാസകരമായ കാര്യമാണെന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള സേവനപ്രവർത്തനങ്ങളിൽ സജീവമായുള്ള പുഷ്പൻ ഗോവിന്ദൻ പറഞ്ഞു.
സൗജന്യമായോ ഒരു യാത്രക്കാരന്റെ സാധാരണ ചാർജ് മാത്രമോ ഈടാക്കി ഭൗതികശരീരം നാട്ടിലേക്ക് അയക്കാനുള്ള സംവിധാനമാണ് എയർ ഇന്ത്യയിൽനിന്ന്‌ പ്രതീക്ഷിക്കുന്നതെന്ന്

Loading comments...