ലോകത്തിലെ ഏറ്റവും വില കൂടിയ 20 ഭക്ഷണയിനങ്ങള്‍

5 years ago
20

കണ്ടാല്‍ കൊതി തോന്നുമെങ്കിലും ഇവ നമ്മുടെ പോക്കറ്റ് കാലിയാക്കും

കൗതുകമുണര്‍ത്തുന്ന ഈ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം

1. ഫ്വാ ഗ്രാ
താറാവിന്റെയോ അരയന്നത്തിന്റെയോ കരള്‍ കൊണ്ടുണ്ടാക്കുന്നത്: വില 10,477 രൂപ.

2. വൈറ്റ് ട്രഫിള്‍സ്
ഇറ്റലിയില്‍ മാത്രം കണ്ടു വരുന്ന കിഴങ്ങ് :കിലോയ്ക്ക് ഏകദേശം 6 ലക്ഷം രൂപ.

3. വാനില
നമ്മള്‍ക്കൊക്കെ പരിചിതമായ വാനില: ഒരു കിലോയ്ക്ക് 3 ലക്ഷം രൂപയോളം.

4. ഡെന്‍സൂക് തണ്ണിമത്തന്‍
ലോകത്തിലെ ഏറ്റവും സ്വാദിഷ്ടമായ തണ്ണിമത്തന്‍: ലേലത്തില്‍ പോയത് 4,25,993 രൂപയ്ക്ക്.

5. കുങ്കുമപ്പൂവ്
ചുവന്നിരിക്കുന്ന ഈ സുന്ദരന് ഒരു കിലോയ്ക്ക് ലക്ഷക്കണക്കിനു രൂപയാണ്.

6. അല്‍മാസ് ക്യാവിയാര്‍

സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഒരു പാക്കറ്റ് വാങ്ങണമെങ്കില്‍ 18 ലക്ഷം മുടക്കണം.

7. യുബര്‍ക്കി കിംഗ് മെലണ്‍
ആരെയും വശീകരിക്കാന്‍ കഴിയും വിധം സ്വാദിഷ്ടം: വില 16 ലക്ഷം.

8. ബേര്‍ഡ്‌സ് നെസ്റ്റ്
അപൂര്‍വ്വ സ്വാദോടു കൂടിയ ചൈനീസ് സൂപ്പ്: ഒരു ബൗളിന് 7 ലക്ഷം രൂപ.

9. ബ്ലൂഫിന്‍ ട്യൂണ(ചൂര)
ഈ പ്രത്യേകയിനം ചൂരയുടെ അരക്കിലോ വാങ്ങണമെങ്കില്‍ 3 ലക്ഷം രൂപ വേണം.

10. ലാ ബൊനെറ്റ് ഉരുളക്കിഴങ്ങുകള്‍
നോയര്‍മാച്ചിയര്‍ ദ്വീപുകളില്‍ മാത്രം കണ്ടുവരുന്നു: ഒരു കിലോയ്ക്ക് ഒന്നര ലക്ഷം.

11. ഈല്‍ മല്‍സ്യം
സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഈ മീനിനും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്.

12. ഓസ്‌ട്രേലിയയിലെ കോഫിന്‍ കടലിടുക്കിലെ മുത്തുച്ചിപ്പി
ഒന്നിന്റെ വില 7000 രൂപ.

13. ഹാസിന്‍ഡാ ലാ എസ്മിരാള്‍ട
വളരെ അപൂര്‍വ്വമായ കാപ്പി : 450 ഗ്രാമിന്റെ വില 30,000.

14. സ്‌കോട്ടിഷ് കൊഞ്ചുകള്‍
ലോകത്തിലെ ഏറ്റവും വില കൂടിയ കൊഞ്ചിനം, അപൂര്‍വമായി മാത്രം ലഭിക്കുന്നു.

15. ബ്ലാക്ക് ട്രഫിള്‍സ്
ഫ്രാന്‍സില്‍ കണ്ടു വരുന്ന കിഴങ്ങ്: വില ഒന്നര ലക്ഷം രൂപ.

16. വാഗ്യു ബീഫ്
ഏറ്റവും സ്വാദിഷ്ടമായ ബീഫ്: അരക്കിലോക്ക് 1 ലക്ഷം.

17. മാസുതാകെ കൂണുകള്‍
വൈവിധ്യമാര്‍ന്ന സ്വാദോടു കൂടിയത്: വളരെ ചുരുക്കം മാത്രം കണ്ടു വരുന്നു.

18. മൂസ് ചീസുകള്‍
സ്വീഡനിലെ മൂസ് ഫാമുകളില്‍ മാത്രം കണ്ടു വരുന്നു

19. ബാള്‍സാമികോ വിനാഗിരി
അപൂര്‍വയിനം മുന്തിരിയില്‍ നിന്നും ഉണ്ടാക്കുന്നത്: 150 മില്ലിക്ക് 12,000 രൂപ.

20. മാച്ച് ഗ്രീന്‍ ടീ
പോഷക സമൃദ്ധമായ ഇതിന് ഒരു കിലോക്ക് 13000 രൂപ വില വരും.

21. അയാം സെമാനി ചിക്കന്‍
ഇന്തോനേഷ്യയില്‍ മാത്രമുള്ള കറുത്ത നിറത്തിലുള്ള കോഴി: ഒന്നിന് വില 2 ലക്ഷം.

22. പ്യുവല്‍ ചീസുകള്‍
സെര്‍ബിയയിലെ കഴുതപ്പാലില്‍ നിന്നും ഉണ്ടാക്കുന്നത്: ഒരു കിലോക്ക് 90,000 രൂപ.

23.ബ്ലാക്ക് ഡയമണ്ട് ഐസ്‌ക്രീം
സ്വര്‍ണ്ണപ്പൊടികള്‍ വിതറിയ ഐസ്‌ക്രീം ദുബായില്‍ ലഭിക്കുന്നു: വില 60,000 രൂപ.

24. ഫ്‌ളെര്‍ ബര്‍ഗര്‍
ലാസ് വേഗാസിലെ ഫ്‌ളെര്‍ റെസ്റ്റോറന്റില്‍ മാത്രം കിട്ടുന്ന ഇതിന് 4 ലക്ഷം കൊടുക്കണം.

25. 23 കാരറ്റ് സ്വര്‍ണ്ണ ഐസ്‌ക്രീം
ന്യൂയോര്‍ക്കിലെ സെറന്റിപിറ്റി 3 റെസ്റ്റോറന്റില്‍ മാത്രം ലഭിക്കുന്ന ഇതിന്റെ വില 70,000.

Loading comments...