Premium Only Content

"എന്നെ എറിഞ്ഞു തകർക്കരുത് ..."
ശബരിമല യുവതീപ്രവേശത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ രണ്ടു ദിവസത്തിനിടെ കെഎസ്ആർടിസിക്ക് നഷ്ടം 3.35 കോടി
100 ബസുകളാണ് പ്രതിഷേധക്കാർ തകർത്തത് .തിരുവനന്തപുരത്ത് ഇരുപത്തിമൂന്നും കൊല്ലത്ത് 21 ബസും നശിപ്പിച്ചു .കെ എസ് ആർ ടി സിക്ക് നേരെയുളള അക്രമത്തിൽ പ്രതിഷേധിച്ച് തകർന്ന ബസുകളുമായി ജീവനക്കാർ നഗരത്തിൽ വിലാപയാത്ര നടത്തി.
രണ്ട് ദിവസമായി സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഏത് രാഷ്ട്രീയ സംഘടന ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും കെഎസ്ആർടിസി ബസ്സുകള്‍ നശിപ്പിക്കുന്ന പ്രവണത തുടരുകയാണ്. പൊതുമേഖല സ്ഥാപനമായ കെഎസ്ആർടിസിയുടെ നിലനില്‍പ്പിനെത്തന്നെ ഇത് ബാധിക്കുകയാണ്. ബസ്സുകള്‍ നന്നാക്കി വീണ്ടും, സര്‍വ്വീസ് തുടങ്ങുന്നതുവരെയുള്ള വരുമാനവും നഷ്ടമാവുകയാണ്. ഈ സാഹചര്യത്തിലാണ് 'ദയവായി എന്നെ എറിഞ്ഞ് തകര്‍ക്കരുത്' എന്ന അഭ്യർഥനയുമായി കെഎസ്ആർടിസി വ്യത്യസ്തമായ പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.
ആക്രമണത്തില്‍ തകര്‍ന്ന ബസ്സുകള്‍ക്കൊപ്പം ജീവനക്കാരും ചേര്‍ന്നാണ് പ്രതീകാത്മക വിലാപയാത്ര സംഘടിപ്പിച്ചത്. കിഴക്കേക്കോട്ടയിൽ നിന്നാരംഭിച്ച യാത്ര നഗരം ചുറ്റി മടങ്ങി. പൊതു മുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥയനുസരിച്ച് നിയമനടപടി സ്വീകരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.
കേരളത്തെ മുൾമുനയിൽനിർത്തിയാണ് ഹർത്താലിന്റെ മറവിൽ വ്യാഴാഴ്ച അക്രമികൾ അഴിഞ്ഞാടിയത്.
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെതിരേ ബി.ജെ.പി. പിന്തുണയോടെ ശബരിമല കർമസമിതി ആഹ്വാനംചെയ്ത ഹർത്താൽ പലേടത്തും തെരുവുയുദ്ധമായി മാറി. ഹർത്താലിനോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച വ്യാപാരികൾ പലയിടത്തും കടകൾ തുറക്കാൻ ശ്രമിച്ചതോടെ പ്രതിഷേധക്കാർ അക്രമാസക്തരായി രംഗത്തെത്തി. പോലീസുമായി ഏറ്റുമുട്ടിയ ഹർത്താൽ അനുകൂലികളെ ചെറുക്കാൻ സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.ഡി.പി.ഐ. പ്രവർത്തകരും തെരുവിലിറങ്ങിയതോടെ സംസ്ഥാനത്ത് ഉച്ചവരെ യുദ്ധസമാനമായ സാഹചര്യമായി. മൂന്നിടത്ത് ബോംബേറുമുണ്ടായി.
അക്രമങ്ങളിലും പോലീസ് നടപടികളിലും 34 പോലീസുകാരടക്കം ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. പോലീസിന്റെ ഒരു ബസും എട്ട് ജീപ്പും നശിപ്പിച്ചു. വ്യാഴാഴ്ച മാത്രം 33 കെ.എസ്.ആർ.ടി.സി. ബസുകളും തകർത്തു.
രണ്ടുദിവസങ്ങളിലായി തുടരുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രാത്രിയോടെ 745 പേർ അറസ്റ്റിലായി.
628 പേരെ പോലീസ് കരുതൽ തടങ്കലിലാക്കി.
വിവിധയിടങ്ങളിലായി 559 കേസെടുത്തു. പൊതുമുതൽ നശിപ്പിച്ച സംഭവങ്ങളിൽ നഷ്ടപരിഹാരം ഈടാക്കുന്നതിന് അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുൾപ്പെടെ കർശന നടപടികൾ പോലീസ് പ്രഖ്യാപിച്ചു. അക്രമങ്ങൾ തുടരുന്നതിനിടെ, സംസ്ഥാനത്തെ ക്രമസമാധാനനിലയെപ്പറ്റി ഗവർണർ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. ഹർത്താലിൽ വ്യാപകമായ അക്രമങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയവിവരം ഗവർണർ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ശാന്തിയും സമാധാനവും ഉറപ്പാക്കാൻ എല്ലാവിഭാഗം ജനങ്ങളോടും ഗവർണർ അഭ്യർഥിച്ചു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെത്തുടർന്നുണ്ടായ അക്രമങ്ങളെയും പൊതു-സ്വകാര്യ മുതൽ നശിപ്പിച്ചതിനെയും കുറിച്ചുള്ള റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്. അതിഗുരുതരമായ സാഹചര്യമാണ് കേരളത്തിലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണറെ ഫോണിൽ അറിയിച്ചു.
ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഗവർണറെ സന്ദർശിക്കാനിടയുണ്ട്.
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ബോംബേറ്, കത്തിക്കുത്തും നടന്നു.
തൃശ്ശൂർ വാടാനപ്പള്ളിയിൽ ഹോട്ടലടപ്പിക്കുന്ന തർക്കം എസ്.ഡി.പി.ഐ.-ബി.ജെ.പി. സംഘട്ടനത്തിൽ കലാശിച്ചു. മൂന്ന് ബി.ജെ.പി. പ്രവർത്തകർക്ക് വെട്ടേറ്റു.
പാലക്കാട്ട് സി.പി.ഐ. ഡി.വൈ.എഫ്.ഐ., എൻ.ജി.ഒ. യൂണിയൻ, കെ.എസ്.ടി.എ. ഓഫീസുകൾ സമരാനുകൂലികൾ തകർത്തു. സി.പി.എം. ഓഫീസിന് നേരെയും കല്ലേറുണ്ടായി. 15 പോലീസുകാർക്കും അമ്പതോളം ശബരിമല കർമസമിതിക്കാർക്കും പരിക്കേറ്റു. പോലീസ് നാലുതവണ ലാത്തിവീശി. വിക്ടോറിയ കോളേജിന്റെ ചില്ലുകൾ സമരാനുകൂലികൾ തകർത്തു. വെണ്ണക്കര ഇ.എം.എസ്.സ്മാരക വായനശാലയ്ക്ക് തീയിട്ടു.
തിരുവനന്തപുരം നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബേറുണ്ടായി. സി.പി.എമ്മിന്റെയും ബി.ജെ.പി.യുടെയും രണ്ട് കൗൺസിലർമാരുടെ വീടുകൾ പൂർണമായി അടിച്ചുതകർത്തു. അക്രമത്തിൽ ബി.ജെ.പി. കൗൺസിലറുടെ മകൾക്ക് പരിക്കേറ്റു.
മലപ്പുറത്ത് തവനൂരിൽ സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസ് വ്യാഴാഴ്ച പുലർച്ചെ അക്രമികൾ തീയിട്ടുനശിപ്പിച്ചു. എടപ്പാളിൽ സമരാനുകൂലികളുടെ പ്രകടനത്തിനിടെ സി.പി.എം. പ്രവർത്തകരുമായി ഏറ്റുമുട്ടി. ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ കല്ലേറുമുണ്ടായി. പോലീസ് ലാത്തിച്ചാർജിനിടെ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.
പാറശ്ശാലയിൽ ശബരിമല തീർഥാടനത്തിനായി യാത്രതിരിച്ച അയ്യപ്പന്മാർക്കുനേരെ സംസ്ഥാന അതിർത്തിയിൽ ആക്രമണം. ആക്രമണത്തിൽ അയ്യപ്പന്മാരെ അനുഗമിച്ച രണ്ടുപേർക്ക് കുത്തേറ്റു. അയ്യപ്പന്മാരെ ആക്രമിച്ച പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ശബരിമല തീർഥാടകർ ദേശീയപാത ഉപരോധിച്ചു.
പുറത്തൂർ കാവിലക്കാടിൽ തുറന്ന രണ്ടു കടകൾക്കുനേരെ പെട്രോൾബോംബ് എറിഞ്ഞു
ആലുവയിൽ ഹർത്താൽ അനുകൂലികളും വിരുദ്ധരും തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസുകാരി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.
തലശ്ശേരിയിൽ ദിനേശ് ബീഡി കമ്പനിക്കെതിരേ ഹർത്താലനുകൂലികൾ ബോംബെറിഞ്ഞു. ബോംബ് പൊട്ടിയില്ല.
പന്തളത്ത് ശബരിമല കർമസമിതി പ്രവർത്തകർ നടത്തിയ പ്രകടനത്തിനുനേരെ പോലീസ് ലാത്തിവീശി.
കാഞ്ഞങ്ങാട്ട് ബി.ജെ.പി. പ്രവർത്തകരുടെ പ്രകടനം അക്രമാസക്തമായതിനെത്തുടർന്ന് പോലീസ് രണ്ടുതവണ ഗ്രനേഡ് പ്രയോഗിച്ചു. വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്‌പെക്ടർ എം. സുനിൽകുമാറിനെ സംഘപരിവാർ പ്രവർത്തകർ കൈയേറ്റം ചെയ്തു.
കാസർകോട് നുള്ളിപ്പാടിയിൽ ബി.ജെ.പി.മുൻ നഗരസഭാ കൗൺസിലർ പി. ഗണേഷിന് കുത്തേറ്റു.
-
0:27
Beatricee
3 years agoSkiathos Island " Swans."
404 -
0:09
Beatricee
3 years agoThe sky " Orange "
153 -
1:41:45
The Connect: With Johnny Mitchell
11 hours ago $9.40 earnedMexican Cartels Are Moving MORE Drugs Than Ever, Going To WAR On The Government (Emergency Update)
30.2K4 -
6:54:01
MissesMaam
7 hours agoFinishin' Red Dead Redemption 💚✨
47K7 -
34:44
LFA TV
5 days agoMIRACLES DO HAPPEN!
67.5K1 -
LIVE
GamersErr0r
3 hours ago $0.68 earnedMooning My Community
332 watching -
2:22:59
Banks Atkin Live
5 hours agoChilling playing Games & Vibin
47.6K1 -
LIVE
Dragoon_B
7 hours agoNothing crazy - just Counter Strike + Valorant
76 watching -
18:03
Stephen Gardner
6 hours ago🔥YES!! Trump GETS HUGE win in 4th district court!!
65.1K376 -
4:40:54
G3T
5 hours ago🔴GET | not saying it
17K