ഭൂമിയിലെ അത്ഭുതം ക്രൂബേര കേവ്
ഭൂമിയിലെ ഏറ്റവും ആഴമേറിയ ഗുഹ - ക്രൂബേര കേവ്
ജോര്‍ജിയായിലെ Abkhazia ലെ പടിഞ്ഞാറന്‍ Caucasus മല നിരകളിലാണ് ഭൂലോകത്തെ ഏറ്റവും ആഴമേറിയ ഗുഹ ആയ Krubera Cave സ്ഥിതിചെയ്യുന്നത്. 2,197 m. ആഴമുള്ള ഗുഹ
രണ്ടായിരം മീറ്ററില്‍ കൂടുതല്‍ ആഴമുള്ള ലോകത്തിലെ ഏക ഗുഹ കൂടി ആണ് .ഈ ദൂരം സമുദ്ര നിരപ്പില്‍ നിന്നും താഴേക്കുള്ള ദൂരം അല്ല , മറിച്ച് ഗുഹാമുഖത്ത് നിന്നും ഗുഹയുടെ അവസാനം വരെയുള്ള ലംബമായ നീളം ആണ് .
1000m മുകളില്‍ താഴ്ചയുള്ള മറ്റു അഞ്ചു ഗുഹകള്‍ കൂടി ഈ പ്രദേശത്ത് ഉണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2,256m ഉയരത്തിലാണ് Krubera Cave ന്റെ സ്ഥാനം. ഉക്രേനിയന്‍ സ്പീളിയോലോജിസ്റ്റ് ആയ Gennadiy Samokhin ആണ് 2012 ഇത്രയും താഴ്ചയില്‍ ചെന്ന് പര്യവേഷണം നടത്തി ലോക റെക്കോര്‍ഡ് ഇട്ടത് . (ഗുഹകളെ കുറിച്ചുള്ള പഠനത്തിന്റെ പേരാണ് Speleology). റഷ്യന്‍ ഭാഷയില്‍ ഈ ഗുഹക്ക് Voronya Cave എന്നും പേരുണ്ട് . അര്‍ഥം എന്താണെന്ന് വെച്ചാല്‍ കാക്കകളുടെ ഗുഹ ! . ഗുഹാമുഖത്ത് കൂട് കൂട്ടിയിരിക്കുന്ന ആയിരക്കണക്കിന് കാക്കകള്‍ ആണ് ഈ പേരിന് നിദാനം .
ഈ ഗുഹയുടെ ചില ശാഖകള്‍ അപ്പുറത്ത് കരിങ്കടല്‍ വരെ നീളും എന്നാണ് ചിലര്‍ കരുതുന്നത് .
ഉറവകളും , നദികളും , വെള്ളച്ചാട്ടങ്ങളും ഉള്‍പ്പെടുന്ന ഒരു വിചിത്രലോകമാണ് ഈ ഗുഹയുടെ ഉള്‍വശം ! പലയിടത്തും ജലം നിറഞ്ഞു കിടക്കുന്ന ടണലുകള്‍ ആയ “sumps” ആണ് ഉള്ളത് . അതുവരെയും കയറില്‍ കെട്ടി തൂങ്ങി ഇറങ്ങുന്ന പര്യവേഷകര്‍ ഇത്തരം ടണലുകളില്‍ സ്കുബാ ഡൈവിംഗ് നടത്തിയാണ് അടുത്ത ടണലില്‍ പ്രവേശിക്കുന്നത് . 52 മീറ്റര്‍ ആഴത്തില്‍ വരെ വെള്ളം നിറഞ്ഞു കിടക്കുന്ന “sumps” കൃബേറാ ഗുഹയില്‍ ഉണ്ട് ! ഇത്തരം കുഴികള്‍ക്കും ചെറു ഗുഹകള്‍ക്കും ഇടയിലുള്ള ഇടുങ്ങിയ ഇടനാഴികളെ meanders എന്നാണ് വിളിക്കുന്നത് . ചില meander നു ഒരു കിലോമീറ്റര്‍ വരെ നീളം ഉണ്ടാവാം . മിക്കതിനും ഒരാള്‍ക്ക് കഷ്ടിച്ച് ഞെരുകി മാത്രമേ പോകുവാന്‍ സാധിക്കൂ .
കൃബേറാ ഗുഹാമുഖത്ത് കാക്കകള്‍ ആണ് നമ്മെ വരവേല്‍ക്കുന്നതെങ്കില്‍ അകത്ത് ചീവിടുകള്‍ ആണ് ഉള്ളത് (Catops cavicis) .
എന്നാല്‍ ആഴം കൂടും തോറും ഇത്തരം ജീവികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ഉടലെടുക്കുന്നു . പിന്നീട് അങ്ങോട്ട് ചില അപൂര്‍വ്വ ഇനം പ്രാണികള്‍ മാത്രമേ ഉള്ളൂ . കൃബേറാ ഗുഹയിലെ കൂരിരുട്ടില്‍ പന്ത്രണ്ടു തരം ചെറു പ്രാണികള്‍ (arthropods) ജീവിക്കുന്നുണ്ട് . ചില അപൂര്‍വ്വ ഇനം എട്ടുകാലികളും ഇതില്‍ പെടും ! ബാക്കിയുള്ള മിക്ക പ്രാണികളും ലോകത്ത് ഈ ഗുഹയില്‍ മാത്രം കാണപ്പെടുന്നവയാണ് . അക്കൂട്ടത്തില്‍ Plutomurus ortobalaganensis എന്ന പ്രാണി ഒരു ലോക റെക്കോര്‍ഡിന് ഉടമ കൂടിയാണ് . കാരണം കക്ഷി താമസിക്കുന്നത് 1,980 മീറ്റര്‍ താഴ്ചയില്‍ ആണ് !! കരയില്‍ ഇത്രയും ആഴത്തില്‍ വേറൊരു ജീവിയോ ജീവനോ നാം കണ്ടെത്തിയിട്ടില്ല ! (deepest land animal ever found).
springtails എന്ന വര്‍ഗ്ഗത്തില്‍ പെടുന്ന ഇവക്കു ചിറകും കാഴ്ചയും ഇല്ല .
പാറകളിലും മറ്റും ഉള്ള ഫംഗസുകള്‍ തിന്ന്‍ ആണ് പാവം ജീവിക്കുന്നത്
ഈ ഗുഹയുടെ ഏറ്റവും താഴെ വരെ ചെന്ന Gennadiy Samokhin ന്റെ യാത്ര സഹസികമായിരുന്നു . . 56 ഗുഹാ പര്യവേഷകരുമായി ആണ് അദ്ദേഹം ഈ കൂറ്റന്‍ കുഴിയിലേക്ക് ഇറങ്ങിയത് . മുകളില്‍ നിന്നും പൈപ്പ് വഴിയുള്ള ഓക്സിജനും പിന്നെ തങ്ങളുടെ കയ്യിലുള്ള സിലിണ്ടര്‍ വായുവും ഉപയോഗപ്പെടുത്തി ആണ് അവര്‍ മുന്നേറിയത് . മുപ്പത്തിമൂന്നു അടിയോളം വെള്ളം കെട്ടി കിടക്കുന്ന ഒരു ഭൂഗർഭതടാകം (sump) ആയിരുന്നു മാര്‍ഗ്ഗ തടസം . അവിടെ നിന്നും വേറെ ചെറു ടണലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല . ജലതിനാണെങ്കില്‍ ശരീരം മരവിപ്പിക്കുന്ന തണുപ്പും . മണിക്കൂറുകള്‍ നീണ്ട പര്യവേഷണത്തിനോടുവില്‍ ഏകദേശം നൂറു മീറ്റര്‍ നീളമുള്ള , ഒരാള്‍ക്ക് കഷ്ടിച്ച് നിരങ്ങി പോകാവുന്ന ഒരു ഇടനാഴി കണ്ടു പിടിച്ചതോടെയാണ് അവര്‍ക്ക് മുന്നോട്ട് പോകുവാന്‍ സാധിച്ചത് . അപ്പോഴേക്കും അവര്‍ കൃബേറാ ഗുഹയില്‍ അകപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞിരുന്നു
ആ പാസേജിനെ “Way to the Dream” എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്
-
1:13
News60
6 years agoഇത് ഭൂമിയിലെ വിസ്മയം; ബാലി ദ്വീപ്
57 -
1:05
News60
6 years agoഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി
9 -
5:54
Guns & Gadgets 2nd Amendment News
17 hours agoHarris Secures Court Order To ADD Non-Citizens To Voter Rolls
8.14K22 -
27:46
Neil McCoy-Ward
18 hours agoThey Lied To Us... Now People Have Discovered The Truth And Are ANGRY...
7.96K6 -
39:18
Tudor Dixon
20 hours ago $1.92 earnedZachary Levi's Support of Team Trump | The Tudor Dixon Podcast
7.19K7 -
8:35
Tundra Tactical
13 hours ago $2.22 earnedReporter Gets SHOT by DEMOCRAT Candidate
8.49K1 -
10:19
Good Kid Productions
20 hours agoCali's 'Racial Justice Act' is Letting Gangsters Go Free (mini-doc)
8.8K5 -
0:57
OfficialJadenWilliams
1 day agoPay it forward
9.09K2 -
3:35:42
Fresh and Fit
10 hours agoWhy Do Women Dress Like 304s For Halloween?
93.3K22 -
6:07:47
SNEAKO
10 hours agoSNEAKO HOSTS E-DATE FOR CUFFEM
76K5