നിരവധി പ്രത്യേകതകളുമായി മെയ്റ്റ് 20 പ്രോ

5 years ago

90,000 രൂപയോളമാകും വിപണിയിലെത്തുമ്പോള്‍ ഫോണിന്റെ വില

മെയ്റ്റ് 20 പ്രോ വാവെയ് തങ്ങളുടെ ഫ്ലാഗ്ഷിപ് മോഡല്‍ അവതരിപ്പിച്ചു. മെയ്റ്റ് 20 പ്രോ എന്ന സ്മാര്‍ട്ട് ഫോണിനൊപ്പം മെയ്റ്റ് 20, മെയ്റ്റ് 20 എക്‌സ് എന്നീ മോഡലുകളും വാച്ച് ജിടി എന്ന സ്മാര്‍ട്ട് വാച്ചും അവതരിപ്പിച്ചു. പോര്‍ഷെയോട് ചേര്‍ന്ന് നിര്‍മിക്കുന്ന പോര്‍ഷെ മെയ്റ്റ് 20ആര്‍എസ് എന്ന മോഡലും കമ്പനി പുറത്തിറക്കിയിട്ടു്ണ്ട്.കിരിന്‍ 980 പ്രൊസസ്സറുമായാണ് മെയ്റ്റ് 20 പ്രോ എത്തുന്നത്. ലോകത്തെ ആദ്യ 7എന്‍എം പ്രോസസ്സറാണ് കിരിന്‍ 980. മൂന്ന് പിന്‍ക്യാമറകളാണ് ഫോണിനുള്ളത്. മൂന്ന് ഫോക്കല്‍ ലെങ്താണ് മൂന്ന് ക്യാമറയ്ക്കും. വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനം മാത്രമല്ല വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനമുള്ള മറ്റൊരു ഫോണ്‍ ചാര്‍ജ് ചെയ്യാനും മെയ്റ്റ് 20 പ്രോയ്ക്ക് സാധിക്കും. മെയ്റ്റ് 20 പ്രോ കമഴ്ത്തിവച്ച് മുകളില്‍ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമുള്ള മറ്റൊരു ഫോണ്‍ വച്ചാല്‍ ചാര്‍ജായി ലഭിക്കും. 4200എംഎഎച്ച് ബാറ്ററി കരുത്തനാണ്.

Loading comments...