ഭീകരരെ നേരിടാന്‍ ഇന്ത്യന്‍ സേനയ്ക്ക് തെർമൽ ഇമേജറുകൾ

5 years ago

പത്താൻകോട്ട് ഭീകരരെ കീഴടക്കിയതും തെർമൽ ടെക്നോളജിയുടെ സഹായത്തോടെയായിരുന്നു

ജമ്മു കശ്മീരിലെ പാക് നുഴഞ്ഞുകയറ്റക്കാരെയും ഭീകരരെയും നേരിടാൻ രാത്രി കാഴ്ചയുള്ള പുതിയ സാങ്കേതിക സംവിധാനം സൈനികര്‍ക്ക് ലഭിക്കുമെന്ന് റിപ്പോര്‍ട്ട്.അത്യാധുനിക സംവിധാനങ്ങളുള്ള 12,389 തെർമൽ ഇമേജറുകൾ വൈകാതെ തന്നെ സൈന്യത്തിന് കിട്ടും. കൈയ്യിൽ കൊണ്ടു നടക്കാവുന്ന, ജിപിഎസ് സംവിധാനമുള്ള തെർമൽ ഇമേജറുകളാണ് വാങ്ങുന്നത്. നിലവിൽ സൈനികർ ഉപയോഗിക്കുന്ന പഴയ നിരീക്ഷണ സംവിധാനത്തിനു പകരമായാണ് ഇത് ഉപയോഗിക്കുക.ഇരുട്ടാണെങ്കിൽ പോലും ചെറുചലനങ്ങൾ പോലും തെർമൽ ഡിവൈസുകൾക്ക് നിരീക്ഷിക്കാനാകും. ഭീകരരെയും നുഴഞ്ഞുകയറ്റാക്കാരെയും കീഴടക്കാൻ സൈന്യത്തെ കാര്യമായി സഹായിക്കുന്ന ടെക്നോളജിയാണ് തെര്‍മൽ ഇമേജിങ്. അമേരിക്ക, റഷ്യ, ഇസ്രായേൽ ശക്തികൾ നേരത്തെ തന്നെ അത്യാധുനിക തെർമൽ ഇമേജിങ് ടെക്നോളജി ഉപയോഗിക്കുന്നുണ്ട്. ഒളിയാക്രമണങ്ങളെ തന്ത്രപരമായി നേരിടാൻ സഹായിക്കുന്നതാണ് തെർമൽ ഇമേജിങ് സംവിധാനം..ശത്രുക്കളെയും സഹപ്രവർത്തകരെയും പ്രത്യേകം മനസ്സിലാക്കാനും തെർമൽ ടെക്നോളജിക്കു സാധിക്കും.

Loading comments...