കായലിനിടയിലെ കൈനകരി...

5 years ago

ആലപ്പുഴ ജില്ലയിലെ പമ്പയാറിന്റെ വേമ്പനാട്ടുകായലിന്റേയും വശങ്ങളിലായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് കൈനകരി.കുട്ടനാടിന്റെ കിഴക്കു ഭാഗത്തായി കായലിനു നടുവിൽ ചെറുതോടുകളുടെ ഇടയിലാണ് കൈനകരിക്കാർ താമസിക്കുന്നത്. ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പിറവിയെപ്പറ്റി പറയുന്ന പുരാണങ്ങളേറെയാണ്.കേരളത്തിന്റെ തീരപ്രദേശത്ത് പൂർണ്ണമായും പമ്പയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ചെറുതുരുത്തുകളുടെ ഒരു സമാഹാരമാണ് കൈനകരി ഗ്രാമം .പമ്പയാറിന്റെ ജലസമൃദ്ധിയാണ് കൈനകരിയെ ചെറു ദ്വീപാക്കി മാറ്റിയത്....ആലപ്പുഴയിലെ മറ്റേതു തുരുത്തിനെക്കാളും ഭംഗിയുള്ള സ്ഥലമാണ് കൈനകരി..
പുരാതനമായ പുണ്യക്ഷേത്രങ്ങളും വിശുദ്ധ ക്രൈസ്തവ ദേവാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്..കൈനകരി യിലെ വേമ്പനാട്ട് കായലും ഹൗസ്‌ബോട്ടുകളും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനാമാർഗമെങ്കിലും കൃഷിക്കു പുറമേ വിനോദസഞ്ചാരത്തിൽ നിന്നും വരുമാനം ലഭിക്കുന്നു.നെല്ലാണ്‌ ഏറ്റവും കൂടുതൽ കൃഷിചെയ്യപ്പെടുന്ന ധാന്യം.ഇന്നും വാഹനങ്ങൾ കടന്നു ചെല്ലാത്ത കൈനകരി നാട്ടിൽ യാത്രയ്ക്ക് ബോട്ട് മാത്രമാണ് ആശ്രയം .കൈനകരി പഞ്ചായത്ത് ജംക്‌ഷൻ വരെയേ വാഹനങ്ങൾ പോകൂ.ആലപ്പുഴയിൽ നിന്നും കോട്ടയത്തു നിന്നും കൈനകരിയിലേക്ക് ബോട്ട് സർവീസുണ്ട്. .ആറ്റിൻകരയിൽ സർവീസ് നടത്തുന്ന ബോട്ടിൽ കയറി രണ്ടു രൂപ ടിക്കറ്റ് എടുത്താൽ തുരുത്തിനു ചുറ്റുമുള്ള കൈത്തോടുകളിലൂടെ യാത്ര ചെയ്തു ,രണ്ട് മണിക്കൂർ കൊണ്ട് കൈനകിരി ആസ്വദിച്ചു മടങ്ങിയെത്താം .

Loading comments...