മതം പുരോഗതിക്ക് എതിരോ? നിലമുഴുന്ന കുതിരകളും യൂറോപ്പിലെ കണ്ണടകളും! Jerry Thomas

6 months ago
30

#invention #sakshi #science #middleages #ravichandran #atheism #god #religion #agnostic #EA_Jabbar #Carl_Sagan #atheistmemes #atheisthumor #science #atheists #secular #humanist #freethinker #jesus #bible #christianity #skeptic #atheistsofinstagram #freedom #logic #theist #religion#apologetics

മതം പുരോഗതിക്ക് എതിരോ? നിലമുഴുന്ന കുതിരകളും യൂറോപ്പിലെ കണ്ണടകളും! (നിരീശ്വരവാദികൾക്ക് "ഇരുണ്ട യുഗത്തിൽ" നിന്ന് ഇരുട്ടടി) : Jerry Thomas

ക്രിസ്തുമതം ഉൾപ്പെടെയുള്ള ലോകത്തിലെ എല്ലാ മതങ്ങളും, സാമൂഹികമോ സാമ്പത്തികമോ ആയ സമൂഹത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നുവെന്നുള്ളത് നിരീശ്വരവാദികളുടെ സ്ഥിരം ആരോപണമാണ്. ഉദാഹരണമായി, കേരളത്തിലെ ഇന്നറിയപ്പെടുന്ന നിരീശ്വരവാദികളായ ശ്രീ.E. A. ജബ്ബാറും C. രവി ചന്ദ്രനും മാത്രമല്ല, കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ നിരീശ്വരവാദികളിൽ ഒരാളായ കാൾ സാഗനും തന്റെ കോസ്മോസ് എന്ന പുസ്തകത്തിൽ യൂറോപ്പിലെ മദ്ധ്യകാലഘട്ടം അതിന്റെ ഇരുണ്ട യുഗങ്ങളാണെന്ന് പ്രസ്താവിച്ചു. സത്യത്തിൽ, ഈ ആരോപണം ശരിയാണോ? ഈ വീഡിയോയിൽ, കഴിഞ്ഞ 60 വർഷത്തിനിടയിലെ അക്കാദമിക് പഠനങ്ങൾ ഉപയോഗിച്ച് നിരീശ്വരവാദികളുടെ ഈ ആരോപണം വെറും അസംബന്ധം മാത്രമാണെന്ന് ഞങ്ങൾ തെളിയിക്കുന്നു:

ക്രിസ്തുമതം, സമൂഹത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതിനുപകരം, വാസ്തവത്തിൽ പുരോഗതിയെക്കുറിച്ചുള്ള ആശയത്തിന് ജന്മം നൽകുകയാണ് ഉണ്ടായതെന്ന് ചരിത്രം പരിശോധിച്ചാൽ കാണാം.

“ഇരുണ്ട യുഗങ്ങളിൽ” (മധ്യകാലഘട്ടം) ക്രിസ്തുമതം മൂലം യൂറോപ്പിന് ഏറ്റവും നൂതനവും സാങ്കേതികവുമായ ലക്ഷ്യമുള്ള സമൂഹമായി മാറാൻ കഴിഞ്ഞിരുന്നു.

മധ്യകാലഘട്ടത്തിലെ പുത്തൻ കണ്ടുപിടുത്തങ്ങൾ സമൂഹത്തിലെ വരേണ്യവർഗത്തിൽപ്പെട്ടവർക്ക് മാത്രമല്ല, സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ളവർക്കും പ്രയോജനകരമായിരുന്നു.

ഒരു അമേരിക്കൻ ചരിത്രകാരനായ ജോസഫ് സ്റ്റെയർ എഴുതുന്നത് പോലെ: "എല്ലാ ക്ലാസുകളെയും ഈ മാറ്റങ്ങൾ ബാധിച്ചു - കൃഷിക്കാർക്ക് മെച്ചപ്പെട്ട കലപ്പകൾ, പോരാളികൾക്ക് മികച്ച ആയുധങ്ങൾ, തുണിത്തൊഴിലാളികൾക്ക്
മികച്ച യന്ത്രങ്ങൾ, വ്യാപാരികൾക്കും നാവികർക്കും മികച്ച കപ്പലുകൾ, കപ്പൽ യാത്രകൾ, പ്രായമായ പണ്ഡിതന്മാർക്ക് കാഴ്ച , നോട്ടറിമാർക്കുള്ള പേപ്പറുകൾ, ജ്യോതിശാസ്ത്രജ്ഞന്മാർക്കും ഒരുപക്ഷേ പള്ളിക്കാർക്കുമുള്ള ക്ലോക്കുകൾ, എല്ലാവർക്കും കൂടുതൽ പവർ (കാറ്റ്, വാട്ടർ) മില്ലുകൾ.”

ഈ വീഡിയോയിൽ, ക്രിസ്തുമതത്തിനെതിരെയുള്ള നിരീശ്വരവാദികളുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ ബ്രദർ. ജെറി തോമസ് ചരിത്ര രേഖകൾ വെച്ച് ഖണ്ഡിക്കുന്നതോടൊപ്പം പാശ്ചാത്യരുടെ സാമ്പത്തിക പുരോഗതിയുടെ അടിത്തറയും പ്രചോദനവുമാണ് ക്രിസ്തുമതം എന്ന് തെളിയിക്കുകയും ചെയ്യുന്നു.

Loading comments...