പതിമുഖം ശീലമാക്കിയാൽ

5 years ago

ഡിപ്രഷന്‍, സ്‌ട്രെസ് പോലുള്ള അവസ്ഥകള്‍ മറി കടക്കാനും പതിമുഖമിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പതിമുഖം ഇട്ടു തിളപ്പിച്ച വെള്ളം. രക്തപ്രവാഹം നല്ലപോലെ നടക്കാന്‍ സഹായിക്കുന്ന ഒരു ഹെര്‍ബല്‍ മരുന്നാണിത്. ഹൃദയത്തെ ബാധിയ്ക്കുന്ന പല രോഗങ്ങള്‍ക്കും തടയിടാന്‍ ഇതിനു സാധിയ്ക്കും.ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഉത്തമമാണ് പതിമുഖം.കോള്‍ഡ്, അലര്‍ജി തുടങ്ങിയ സീസണല്‍ രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഇത് കൊണ്ട് സാധിക്കും.രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാന്‍ പതിമുഖം ഇട്ട തിളപ്പിച്ച വെള്ളം ഉത്തമമാണ് പ്രമേഹ രോഗികള്‍ ഇതു ദിവസവും കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.ആന്റിഓക്‌സിഡന്റ് ഗുണം അടങ്ങിയ ഒന്നു കൂടിയാണ് പതിമുഖം. ഇത് ശരീരത്തില്‍ ഫ്രീ റാഡിക്കല്‍ പ്രവര്‍ത്തനം തടഞ്ഞ് കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയാന്‍ ഏറെ നല്ലതാണ്. ഇത്തരം ഫ്രീ റാഡിക്കല്‍ വഴിയുണ്ടാകുന്ന കോശനാശമാണ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഇതു വഴി പതിമുഖം ക്യാന്‍സര്‍ രോഗത്തെ തടയാനും ശേഷിയുള്ള ഒന്നാണ്.വേനല്‍ക്കാലത്ത് ഇതിട്ടു തിളപ്പിച്ച വെളളം ഏറെ ഉത്തമമാണ്. കാരണം ചൂടിനെ പ്രതിരോധിയ്ക്കാന്‍ കഴിവുള്ള ഒന്നാണ് പതിമുഖം. ഇത് ശരീരത്തെ തണുപ്പിയ്ക്കാന്‍ കഴിവുള്ള ഒന്നുമാണ്. ഇതു കൊണ്ടു തന്നെ വേനല്‍ക്കാലത്ത് ഇതിട്ടു തിളപ്പിച്ച വെള്ളം ശരീരത്തിന്റെ ചൂടു ശമിപ്പിയ്ക്കാനും ഇതു വഴിയുണ്ടാകുന്ന രോഗങ്ങള്‍ പരിഹരിയ്ക്കാനും അത്യുത്തമമാണ്. പെട്ടെന്നു ദാഹം ശമിപ്പിയ്ക്കുന്ന ദാഹ ശമനി കൂടിയാണ്.പാമ്ബു കടിയേറ്റുണ്ടാകുന്ന വേദനയ്ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒരു മരുന്നാണ് പതിമുഖമിട്ടു തിളപ്പിച്ച വെള്ളം. നല്ലൊരു വേദനസംഹാരിയായ ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും ഏറെ നല്ലതാണ്.

Loading comments...