രുചികള്‍ തേടി വിജയവാഡയിലേക്ക്

5 years ago

ആന്ധ്ര പ്രദേശിലെ മൂന്നാമത്തെ വലിയ നഗരമാണ് വിജയവാഡ

ഒരുപാട് മധുര പലഹാരങ്ങള്‍ക്കും പേരുകേട്ട വിജയവാഡ പുതിയ രുചികള്‍ തേടി യാത്രചെയ്യുന്നവരെ ഏറെ ആകര്‍ഷിക്കുന്നു .മൂന്നുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ സ്ഥലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇന്ദ്രകിലാദ്രി മലനിരകളും കിഴക്കുഭാഗത്ത് ബംഗാള്‍ ഉള്‍ക്കടലുമാണ് അതിരിടുന്നത്. നഗരത്തിന് പുറത്തായി പടിഞ്ഞാറുഭാഗത്തായിട്ടാണ് കൊണ്ടപ്പള്ളി വനമുള്ളത്. നഗരത്തിന് പുറത്തായുള്ള ഈ പച്ചപ്പ് വിജയവാഡയുടെ സൗന്ദര്യകൂട്ടുന്നു. വിജയത്തിന്റെ ഭൂമിയെന്നാണ് വിജയവാഡയെന്ന സ്ഥലനാമത്തിന്റെ അര്‍ത്ഥം. നഗരത്തിന്റെ ദേവതയായ കനകദുര്‍ഗയുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലനാമം ഉണ്ടായതെന്നാണ് കരുതുന്നത്. വിജയ എന്ന പേരിലാണ് ദേവി അറിയപ്പെടുന്നത്. രുചിയേറിയ മാങ്ങകളുണ്ടാകുന്ന മണ്ണാണ് വിജയവാഡയിലേത്. മാവ് ഇവിടുത്തെ പ്രധാനകൃഷികളിലൊന്നാണ്. ഭാവിയിലെ ഗ്ലോബല്‍ സിറ്റികളുടെ കൂട്ടത്തിലാണ് ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിജയവാഡയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.മൊഗലരാജപുരം കേവ്‌സ്, ഉന്‍ഡവാലി കേവ്‌സ്, ഗാന്ധി സ്തൂപം, ഗാന്ധി ഹില്‍, കൊണ്ടപ്പള്ളി കോട്ട, ഭവാനി ഐലന്റ്, രാജീവ് ഗാന്ധി പാര്‍ക്ക് എന്നിവയാണ് വിജയവാഡയിലെ മറ്റ് ആകര്‍ഷണങ്ങള്‍. നദിയ്ക്കുകുറുകെ പണിതിരിക്കുന്ന പ്രകാശം ബാരേജ് പ്രദേശം മനോഹരമായ ഒരു പിക്‌നിക് കേന്ദ്രമാണ്.ഒടട്ടേറെ സാമ്രാജ്യങ്ങളുടെ ഉദയാസ്തമനങ്ങള്‍ക്ക് സാക്ഷിയായ നാടാണ് വിജയവാഡ. ചാലൂക്യന്മാരും, കൃഷ്ണദേവരായരും, ഒറീസയിലെ ഗജപതികളുമെല്ലാം വിജയവാഡ തങ്ങളുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കി ഭരണം നടത്തിയിട്ടുണ്ട്. ഒട്ടേറെ പുരാണകഥകളിലും ഐതീഹ്യങ്ങളിലുമെല്ലാം വിജയവാഡയുടെ പേര് പരാമര്‍ശിയ്ക്കപ്പെട്ടിട്ടുണ്ട്

Loading comments...