ട്രെയിന്‍ യാത്രക്കാര്‍ക്കായി ‘റെയിൽ പാർട്ണർ'

5 years ago
9

ദക്ഷിണ റെയിൽവേയുടെ തീവണ്ടികളുടെ സമയക്രമമുൾപ്പെടെ എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്

ട്രെയിന്‍ യാത്രയെക്കുറിച്ച് അറിയേണ്ട വിവരങ്ങളെല്ലാം ഉൾപ്പെടുത്തി ദക്ഷിണ റെയിൽവേ ‘റെയിൽ പാർട്ണർ’ മൊബൈൽ ആപ്പ് പുറത്തിറക്കി.ദക്ഷിണ റെയിൽവേയുടെ തീവണ്ടികളുടെ സമയക്രമമുൾപ്പെടെ എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ് . ആർ.പി.എഫ്., റെയിൽവേ പോലീസ്, ഇ-കാറ്ററിങ്, വിജിലൻസ്, ചൈൽഡ് ഹെൽപ്പ് ലൈൻ, വനിത ഹെൽപ്പ് ലൈൻ തുടങ്ങി 20 ഹെൽപ്പ് ലൈനുകളിലേക്ക് ആപ്പിൽനിന്ന് വിളിക്കാം. പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ ഫോൺ നമ്പറുകളുമുണ്ട്. യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, റിസർവേഷൻ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, മൊബൈൽ ടിക്കറ്റിങ്, ലഗേജ്, പാർസൽ, ടൂറിസ്റ്റ് സർവീസ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും.ചെന്നൈയിലെ സബർബൻ തീവണ്ടികളുടെ വിവരങ്ങൾ ആപ്പിലുണ്ടാകും. ടി.വി., സാമൂഹിക മാധ്യമങ്ങൾ എന്നിവയെ ആശ്രയിക്കുന്നതിനെക്കാൾ യാത്രക്കാർക്ക് റെയിൽവേയുമായി നേരിട്ട് സംവദിക്കുന്നതിന് കൂടിയാണ് ആപ്പ് തുടങ്ങിയത് -ജെ. വിനയൻ പറഞ്ഞു.തീവണ്ടിയാത്രയ്ക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ നിലവിൽ സ്വകാര്യ ആപ്പുകളുണ്ട്. എന്നാൽ, വിവരങ്ങൾ കൃത്യമല്ല. കൃത്യമായ വിവരങ്ങൾ യാത്രക്കാരിലേക്ക് എത്തിക്കുകയാണ് പുതിയ ആപ്പിന്റെ ലക്ഷ്യം.

Loading comments...